അൽഷിഫ ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് പ്രവേശിച്ച ഇസ്രായേൽ സൈനികർ, യുദ്ധം ആരംഭിച്ചു; പ്രത്യേക പരിശീലനം നേടിയ മെഡിക്കൽ ടീമുകളും അറബി സംസാരിക്കുന്നവരും സേനയിൽ ചേർന്നതായി ഐഡിഎഫ്...

അൽഷിഫ ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് പ്രവേശിച്ച ഇസ്രായേൽ സൈനികർ, ഹമാസുമായി യുദ്ധം ആരംഭിച്ചു. "ഇന്റലിജൻസ് വിവരങ്ങളുടെയും പ്രവർത്തന ആവശ്യകതയുടെയും അടിസ്ഥാനത്തിൽ, ഐഡിഎഫ് സേന ഹമാസിനെതിരെ ഷിഫ ഹോസ്പിറ്റലിലെ ഒരു നിർദ്ദിഷ്ട പ്രദേശത്ത് കൃത്യമായ ലക്ഷ്യബോധത്തോടെ ഓപ്പറേഷൻ നടത്തുന്നതായി സൈന്യം പറഞ്ഞു. "സങ്കീർണ്ണവും സെൻസിറ്റീവുമായ ഈ അന്തരീക്ഷത്തിന് തയ്യാറെടുക്കാൻ പ്രത്യേക പരിശീലനം നേടിയ മെഡിക്കൽ ടീമുകളും അറബി സംസാരിക്കുന്നവരും സേനയിൽ ചേർന്നതായി സൈന്യം പറഞ്ഞു.
ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന സിവിലിയന്മാർക്ക് ഒരു ദോഷവും വരുത്തരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഈ യുദ്ധം എന്നും സൈന്യം കൂട്ടിച്ചേർത്തു. ഹമാസ് ഷിഫ ഹോസ്പിറ്റൽ വിപുലമായി ഉപയോഗിക്കുന്നുവെന്നാണ് പുറത്ത് വരുന്ന ആരോപണങ്ങൾ.
യുദ്ധസമയത്ത് ഇസ്രായേൽ ആശുപത്രികളെ ആക്രമിക്കില്ലെന്ന് വിശ്വസിച്ച്, ഹമാസ് നേതാക്കൾ അവിടെ ഒളിക്കുകയും, ഒളിയിടങ്ങളിൽ നിന്ന് റോക്കറ്റുകൾ വിക്ഷേപിക്കുകയും കെട്ടിടത്തിലെ തുരങ്കത്തിൽ ബന്ദികളെ, തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നതായി ഇസ്രായേൽ ആരോപിക്കുന്നു.
കൂടാതെ ഷിഫയോട് അടുത്തുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ കുഴിച്ച്, കോമ്പൗണ്ടിനു താഴെ കുറഞ്ഞത് അരലക്ഷം ലിറ്റർ ഇന്ധനം ഹമാസ് സൂക്ഷിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഫോൺ കോളിന്റെ റെക്കോർഡിംഗും ഇസ്രായേൽ പുറത്തുവിട്ടു.
https://www.facebook.com/Malayalivartha






















