Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അൽഷിഫ ആശുപത്രിയ്ക്കുള്ളിൽ ഡോക്ടർമാരെയും രോഗികളെയും ചോദ്യം ചെയ്ത് സൈന്യം:- ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങളുടെ, വാതിലുകളില്‍ ഒന്നിലധികം ഇലക്ട്രോണിക് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു:- ഇസ്രയേലിന്റെ അവകാശ വാദങ്ങൾ പിന്തുണയ്ക്കുന്ന തെളിവുകൾ എവിടെയെന്ന് ഹമാസ്...

15 NOVEMBER 2023 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കനത്ത വെടിവെപ്പിന്റെയും ടാങ്ക് ഷെല്ലുകളുടെയും മറവില്‍, ഇസ്രായേല്‍ സൈന്യം അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങള്‍- അത്യാഹിത വിഭാഗം, പ്രത്യേക ശസ്ത്രക്രിയാ വിഭാഗം, പ്രസവ വാര്‍ഡ് എന്നിവ റെയ്ഡ് ചെയ്തു. കെട്ടിടങ്ങളിലെ മുറികളില്‍ ഇസ്രായേല്‍ സൈനികര്‍ തിരച്ചില്‍ നടത്തി. ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും വ്യക്തിഗതമായി ചോദ്യം ചെയ്തു. ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്, ഹമാസിന്റെ നേതൃത്വമോ അംഗങ്ങളോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അല്‍-ഷിഫ ആശുപത്രി ഉപയോഗിക്കുന്നു എന്നായിരുന്നു.

എന്നാല്‍ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇസ്രായേല്‍ സൈന്യം ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങളുടെ, വാതിലുകളില്‍ ഒന്നിലധികം ഇലക്ട്രോണിക് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. മെഡിക്കല്‍ ടീം അംഗങ്ങളായാലും, രോഗികളായാലും ഔദ്യോഗിക ഇലക്ട്രോണിക് ഗേറ്റുകളിലൂടെ മാത്രമേ പുറത്തേയ്ക്ക് ആയിരുന്നാലും, അകത്തേയ്ക്കായാലും പ്രവേശിക്കാന്‍ പാടുള്ളു. ആശുപത്രിക്കുള്ളില്‍ കഴിയുന്ന മൂവായിരത്തോളം പേരെക്കുറിച്ച് ആശങ്കയുണ്ടെന്നും, അവര്‍ സുരക്ഷിതരായിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും ഷിഫാ ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിന്റെ തുല്‍ക്കറെമിലെ സ്മാരകം ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ തകര്‍ത്തതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്. തുല്‍ക്കറെം അഭയാര്‍ത്ഥി ക്യാമ്പില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനിടെ ഇസ്രായേല്‍ സേന കുറഞ്ഞത് എട്ട് ഫലസ്തീനികളെ കൊന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.

ആശുപത്രിക്കുള്ളില്‍ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ട് എന്നാണ് ഇസ്രായേലിന്റെ വാദം. ആശുപത്രിയെ ഹമാസ് ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഹമാസ് അധികൃതര്‍ നിഷേധിക്കുകയാണ്. ഇതിന് തെളിവു നല്‍കാനും ഹമാസ് ഇസ്രായേലിനെ വെല്ലുവിളിച്ചു. ആശുപത്രി സമുച്ചയത്തിന് അകത്തു നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അല്‍ ഷിഫയിലെ എമര്‍ജന്‍സി വിഭാഗത്തിലാണ് ആദ്യം സേന കടന്നു കയറിയതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൊട്ട് പിന്നാലെ ടാങ്കുകളുമെത്തി. ഇസ്രായേല്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും ഹമാസ് ഭരണകൂടം ആരോപിച്ചു.

അല്‍ ഷിഫ ആശുപത്രിയില്‍ ഡോക്ടര്‍മാരും രോഗികളും വീടു നഷ്ടപ്പെട്ട ആളുകളും മാത്രമേയുള്ളൂവെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അല്‍ ഖുദ്രി പറഞ്ഞു. ഭയക്കാനോ ഒളിക്കാനോ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ 650 പേര്‍ ചികിത്സയിലുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു. 5000-7000 അഭയാര്‍ത്ഥികളും ആശുപത്രി സമുച്ചയത്തിന് അകത്തുണ്ട്. നേരത്തെ, ആശുപത്രിയിലേക്കുള്ള വെള്ളവും വെളിച്ചവും ഇസ്രായേല്‍ വിച്ഛേദിച്ചിരുന്നു. ഇന്ധനം തീര്‍ന്ന് ഇരുട്ടിലായതോടെ ഇന്‍ക്യുബേറ്ററിലുണ്ടായിരുന്ന ഏഴ് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 36 പേര്‍ മരണത്തിന് കീഴടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends