Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഐക്യരാഷ്ട്രസഭ (യു.എന്‍) യും റെഡ് ക്രോസും...ആശുപത്രികള്‍ യുദ്ധകളങ്ങള്‍ അല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ വിഭാഗം തലവന്‍... നവജാത ശിശുക്കള്‍, രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണം...

16 NOVEMBER 2023 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയിലെ അല്‍ ശിഫ ആശുപത്രിയെ ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്റെ സൈനിക ദൗത്യത്തെത്തുടര്‍ന്ന് ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിതസ്ഥാനത്ത് ഒളിക്കേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍. ജീവനക്കാര്‍ വെടിയേല്‍ക്കുമെന്ന ഭയംമൂലം ജനാലകള്‍ക്കരികില്‍നിന്ന് അകലം പാലിക്കുകയാണെന്നും ഡോക്ടര്‍മാര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ ശിഫ. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) ദൗത്യം ആരംഭിച്ചതോടെ കടുത്ത ആശങ്കയിലാണ് ആശുപത്രിയിലുള്ളവര്‍ എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.അല്‍-ശിഫയിലെ അത്യാഹിതവിഭാഗം, റിസപ്ഷന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ധാരാളം ഇസ്രയേല്‍ സൈനികരും കമാന്‍ഡോകളുമുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ യൂസഫ് അബുല്‍ റീഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

 

മുറികളിലടക്കം സൈനികര്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഹമാസ് സംഘാങ്ങളെ നേരിടേണ്ടിവന്നുവെന്നാണ് ഐ.ഡി.എഫ്. പറയുന്നത്. എന്നാല്‍ ആശുപത്രിക്കുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. രോഗികളുമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഹോസ്പിറ്റലില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമടക്കം എത്തിച്ചു - അവര്‍ പറയുന്നു.അല്‍ ശിഫ ആശുപത്രിക്കടിയില്‍ ഹമാസിന് കമാന്‍ഡ് സെന്റര്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇവിടെനിന്നുള്ളതുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനാലാണ് സൈനിക ദൗത്യം വേണ്ടിവന്നതെന്ന് ഇസ്രയേല്‍ സേന പറയുന്നു.ആശുപത്രിക്കുള്ളില്‍ ആയുധങ്ങള്‍ അടക്കമുള്ളവ കണ്ടെത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് അവകാശപ്പെട്ടതായും വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഐക്യരാഷ്ട്രസഭ (യു.എന്‍) യും റെഡ് ക്രോസും ആശങ്ക അറിയിച്ചു. ആശുപത്രികള്‍ യുദ്ധകളങ്ങള്‍ അല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. അല്‍-ശിഫയിലെ സൈനിക നീക്കം ഞെട്ടിക്കുന്നതാണെന്നും നവജാത ശിശുക്കള്‍, രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.'അല്‍-ഷിഫ ആശുപത്രിയിലേക്കുള്ള സൈനിക നീക്കത്തിന്റെ റിപ്പോര്‍ട്ടുകള്‍ വളരെ ആശങ്കാജനകമാണ്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ഞങ്ങള്‍ക്ക് ബന്ധം നഷ്ടപ്പെട്ടു. അവരുടെയും രോഗികളുടെയും സുരക്ഷയില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്.' ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഭീകരത അവസാനിപ്പിക്കണമെന്ന് റെഡ് ക്രോസും ആവശ്യപ്പെട്ടു.ഗസ്സയിൽ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി. മാൾട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്.

 

യു.കെ, യു.എസ്, റഷ്യ എന്നിവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അതേസമേയം പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.ഹമാസ് തടവിലാക്കിയ മുഴുവൻ ബന്ദികളെയും പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അടിയന്തര വെടിനിർത്തൽ വേണമെന്നുമായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്.അതേസമയം ഗസ്സയിൽ ശക്തമായ ആക്രമണം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കുന്നത് വരെ ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരും. ഇസ്രായേലികളെ കൊല്ലാനുള്ള ഹമാസിന്റെ ശേഷി ഇല്ലാതായാൽ അപ്പോൾ ആക്രമണം നിർത്തുമെന്നും ബൈഡൻ വ്യക്തമാക്കി.അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിപക്ഷം പടയൊരുക്കം തുടങ്ങി. നെതന്യാഹു രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് യെയിർ ലാപിഡ് ആവശ്യപ്പെട്ടു. ഇസ്രായേൽ അപകടത്തിലേക്കാണ് പോകുന്നത്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും ലാപിഡ് പറഞ്ഞു. ഇസ്രായേലിന്റെ ഗസ്സ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് പ്രതിപക്ഷം നെതന്യാഹുവിന്റെ രാജി ആവശ്യപ്പെടുന്നത്.

 

ഐക്യരാഷ്‌ട്രസഭയുടെ നേതൃസ്ഥാനത്തിരിക്കുന്ന അന്റോണിയോ ഗുട്ടെറസ് ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന വിമർശനവുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ.ഹമാസ് ചെയ്ത കുറ്റകൃത്യങ്ങൾ കാണാതെ ഇസ്രായേലിനെതിരെ മാത്രം വിമർശനം ഉന്നയിക്കുന്നത് അങ്ങേയറ്റം പക്ഷപാതപരമായ നടപടിയാണെന്നും കോഹൻ പറയുന്നു.” ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്‌ട്രസഭയെ നയിക്കാൻ അർഹനായ വ്യക്തിയല്ല. ഈ മേഖലയിൽ ഒരു തരത്തിലുള്ള സമാധാന ശ്രമങ്ങളേയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടില്ല. എല്ലാവരേയും പോലെ അദ്ദേഹവും സ്വതന്ത്രമായ ഒരു നിലപാട് എടുക്കണം. ഗാസയെ ഹമാസ് ഭീകരരിൽ നിന്ന് മോചിപ്പിക്കുകയാണ് വേണ്ടത്.ഇപ്പോഴുണ്ടായ സംഭവ വികാസങ്ങൾ ഒന്നും വെറുതെ ഉണ്ടായതല്ല. ഹമാസ് ചെയ്ത പ്രവർത്തികളെ ന്യായീകരിക്കുന്നില്ലെങ്കിൽ പോലും ഗുട്ടെറസിന്റെ മൗനം ഭീകരർക്ക് പിന്തുണ നൽകുന്നതിന് തുല്യമാണെന്നും” കോഹൻ പറഞ്ഞു. സ്ഥിതിഗതികൾ മനസിലാക്കാൻ ശ്രമിക്കാതെ ഇസ്രായേലിനെ കുറ്റപ്പെടുത്താൻ ഗുട്ടെറസ് വലിയ ഉത്സാഹമാണ് കാണിച്ചതെന്ന വിമർശനം ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാനും ഉയർത്തിയിരുന്നു.

 

ചരിത്രത്തിൽ സമാനതകളില്ലാത്ത മഹാക്രൂരതകളുമായി ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെ തടയാൻ വിസമ്മതിക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ കോടതി കയറി ന്യൂയോർക് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന. യു.എസ്, രാജ്യാന്തര ചട്ടങ്ങൾ നിർബന്ധിച്ചിട്ടും ഇസ്രായേൽ വംശഹത്യ തടയുകയെന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് കാണിച്ചാണ്‘സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷനൽ റൈറ്റ്സ് (സി.സി.ആർ) കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.ഇസ്രായേൽ തുടരുന്ന മനുഷ്യക്കുരുതി, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കൽ, നിർബന്ധിത പലായനം എന്നിവ വംശഹത്യയാണെന്നും 1948ലെ വംശഹത്യക്കെതിരായ രാജ്യാന്തര ഉടമ്പടിക്കെതിരാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഏറ്റവുമടുത്ത സഖ്യകക്ഷിയും ഏറ്റവും ശക്തരായ സഹായിയും ഏറ്റവും വലിയ സൈനിക സഹായ ദാതാവുമെന്ന നിലക്ക് ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ യു.എസിന് അധികാരമുണ്ട്. എന്നിട്ടും യു.എസ് ഇടപെടുന്നില്ലെന്ന് പരാതിയിൽ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends