അൽഷിഫയിൽ രോഗികള്‍ക്കും ആശുപത്രി വളപ്പില്‍ അഭയം തേടിയവര്‍ക്കും നേരെ വെടിവയ്പ്പും, മർദ്ദനവും വ്യാപകമാക്കി ഇസ്രായേൽ സൈന്യം...

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയ്ക്ക് അടിയില്‍ ഹമാസുകളുടെ രഹസ്യ സങ്കേതം ഉണ്ടെന്നും, ഇവിടെ ഹമാസിന്റെ കമാന്‍ഡ് പോസ്റ്റുകള്‍ ഉണ്ടായിരുന്നെന്നും, ബന്ദികളെ പാര്‍പ്പിച്ചിരുന്നതായും ആരോപിച്ച് ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ അതിഭീകരമായ യുദ്ധം തുടരുകയാണ്. എന്നാല്‍ ഇത് ശരിവയ്ക്കുന്ന തെളിവുകള്‍ പുറത്ത് വിടാന്‍ ഹമാസ് വെല്ലുവിളിക്കുകയും ചെയ്തു. വൈറ്റ് ഹൗസും ഇസ്രയേലിന്റെ ആരോപണങ്ങള്‍ ശരിവച്ചിരുന്നു.
ഇതിനിടെ അല്‍-ശിഫ ആശുപത്രിക്കുള്ളില്‍ കടന്നുകയറിയ ഇസ്രായേല്‍ സൈന്യം കൊടും ക്രൂരതതകള്‍ തുടരുകയാണ്. രോഗികള്‍ക്കും ആശുപത്രി വളപ്പില്‍ അഭയം തേടിയവര്‍ക്കും നേരെ വെടിവെപ്പും മര്‍ദനവും വ്യാപകമാക്കി. ആയുധങ്ങളും മറ്റും കണ്ടെത്തിയെന്ന ഇസ്രായേല്‍ വാദം ആശുപത്രി അധികൃതര്‍ തള്ളി.
ആയുധങ്ങള്‍ ഇസ്രായേല്‍ സൈന്യം ആശുപത്രിക്കുള്ളില്‍ എത്തിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഹമാസ് ആരോപിച്ചു. താല്‍ക്കാലിക ലിഫ്റ്റുകളെയും കുടിവെള്ളടാങ്കിനെയും കോണ്‍ഫറന്‍സ് റൂമിനെയുമൊക്കെയാണ് ഇസ്രായേല്‍ സേന ബങ്കറുകളെന്ന് വിലയിരുത്തുന്നത്. ആശുപത്രിയുടെ ഭൂഗര്‍ഭ അറയിലുള്ളത് വെയര്‍ഹൗസുകളും കൂടിക്കാഴ്ച മുറികളുമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.
ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ജനങ്ങളെ ഗാസയില്‍ നിന്ന് പുറന്തള്ളാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഹമാസ് ആരോപിക്കുന്നു. ഇസ്രായേലും അമേരിക്കയും ക്രൂരതകള്‍ക്ക് വിലയൊടുക്കേണ്ടി വരുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. കുഞ്ഞുങ്ങളെയും രോഗികളെയും ഉന്നം വെച്ചുള്ള ആക്രമണം തുടര്‍ന്നാല്‍ മാനുഷിക ദുരന്തം ഉറപ്പാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
ഇസ്രായേലിനെതിരെ യു.എന്‍ ഇടപെടല്‍ അടിയന്തരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞു. തങ്ങളുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഇസ്രായേലിന്റെ ഓപറേഷനും വേറിട്ടു കാണണമെന്ന് വൈറ്റ്ഹൗസ് പ്രസ്താവന ഇറക്കി. ഗാസയിലെ ഏക ഗോതമ്പുമില്ലും ബോംബിട്ട് തകര്‍ത്തതോടെ പട്ടിണിയെ ആയുധമാക്കി മാറ്റുകയാണ് ഇസ്രായേല്‍ എന്ന പരാതി വ്യാപകമാണ്.
https://www.facebook.com/Malayalivartha

























