ഹമാസിനെ ഇല്ലാതാക്കുന്നത് വരെ ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടരും:- ഇസ്രായേലികളെ കൊല്ലാനുള്ള ഹമാസിന്റെ ശേഷി ഇല്ലാതായാല്‍ അപ്പോള്‍ ആക്രമണം നിർത്തുമെന്ന് ബൈഡന്‍...

ആയിരക്കണക്കിന് ആളുകള്‍ അഭയം പ്രാപിക്കുന്ന അല്‍-ഷിഫയെക്കുറിച്ചുള്ള ഇസ്രായേലിന്റെ 'തെറ്റിദ്ധരിപ്പിക്കുന്ന കെട്ടുകഥകള്‍'ക്കെതിരെ മുന്നറിയിപ്പ് നൽകി പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം. ഇതിനിടെ ഇസ്രായേല്‍ ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ യാഥാര്‍ത്ഥ്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു, അല്‍-ഷിഫ ഹോസ്പിറ്റലില്‍ ഹമാസ് താവളം ഉണ്ടെന്ന അവകാശവാദം ആവര്‍ത്തിക്കുന്നുവെന്നും എന്നാല്‍ ആ തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വിടുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കുന്നത് വരെ ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടരും. ഇസ്രായേലികളെ കൊല്ലാനുള്ള ഹമാസിന്റെ ശേഷി ഇല്ലാതായാല്‍ അപ്പോള്‍ ആക്രമണം നിര്‍ത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി.
അതിനിടെ ഗാസയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി. മാള്‍ട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യു.കെ, യു.എസ്, റഷ്യ എന്നിവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അതേസമേയം പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
ഹമാസ് തടവിലാക്കിയ മുഴുവന്‍ ബന്ദികളെയും പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും, ഗാസയിലേയ്ക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നുമായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്. കരയുദ്ധത്തില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു. ഇതോടെ കരയുദ്ധത്തില്‍ ആകെ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 48 ആയി.
https://www.facebook.com/Malayalivartha

























