Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നില്‍ വന്‍ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു;ഇസ്രയേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍,യുദ്ധത്തിന് പ്രതിദിനം 2100 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്,നെതന്യാഹുവിനെതിരെ രാജ്യത്തിനുള്ളില്‍ മുറവിളി,യുദ്ധം നെതന്യാഹുവിന്റെ കസേര ഇളക്കുമോ?

16 NOVEMBER 2023 08:28 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഹമാസിനെ തീര്‍ത്തുകെട്ടിയേ അടങ്ങൂവെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇസ്രയേലിന്റെ ദീര്‍ഘകാല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എല്ലാ രീതിയിലും വലിയ തിരിച്ചടിയാകുന്നു യുദ്ധം. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരം നഷ്ടമാകുക എന്നത് ചിന്തിക്കാനാകില്ല. എന്നാല്‍ യുദ്ധം നെതന്യാഹുവിന്റെ കസേര ഇളക്കിയേക്കുന്ന വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇസ്രയേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. രാജ്യത്തിനുള്ളില്‍ തന്നെ നെതന്യാഹുവിനെതിരെ ഒരുവിഭാഗം മുറവിളി ഉയര്‍ത്തുന്നു.

സാമ്പത്തിക പ്രതിസന്ധിയെന്ന പുതിയ ബാധ്യത കൂടി നെതന്യാഹുവിനെ പിടികൂടുന്നത്. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് വേണ്ടി പ്രതിദിനം 2100 കോടിയോളം രൂപയാണ് നെതന്യാഹു സര്‍ക്കാര്‍ ചെലവിടുന്നത്. പ്രതിരോധ സേനയ്ക്ക് വേണ്ടിയല്ലാതെയുള്ള എല്ലാ ഫണ്ടുകളും വെട്ടിക്കുറച്ചും മറ്റ് ചെലവുകള്‍ നിയന്ത്രിച്ചും മാത്രമേ കടബാധ്യതകളും വിലക്കയറ്റം പോലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിയന്ത്രിക്കാന്‍ സാധിക്കു. എന്നാല്‍ കോഅലിഷന്‍ ഫണ്ട് വെട്ടിക്കുറയ്ക്കുകയോ സൈനിക ചെലവിലേക്ക് വകയിരുത്തുകയോ ചെയ്താല്‍ മുന്നണിയിലെ തീവ്രവലതു പക്ഷ പാര്‍ട്ടികള്‍ ഇടയാന്‍ സാധ്യതയുണ്ട്. ഈ വിയോജിപ്പ് നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ പോലും കാരണമായേക്കും. ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘര്‍ഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.

താറുമാറായിരിക്കുകയാണ് ഇസ്രയേലിലെ തൊഴില്‍കാര്‍ഷിക മേഖല. എല്ലാം പഴയപടി ആക്കിയെടുക്കാന്‍ ഇനി വര്‍ഷങ്ങളുടെ സമയം വേണ്ടിവരുമെന്ന് വിദഗ്ദര്‍ പറയുന്നു. മുന്‍കാല സംഘര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇസ്രയേല്‍ സേനയില്‍ റിസര്‍വ് സൈനികരുടെ പങ്കാളിത്തം അധികമാണ്. ഇത് വിപണിയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. കാര്‍ഷികവൃത്തി ഉള്‍പ്പെടെ വിവിധ വ്യവസായ മേഖലകളുടെ നിലനില്‍പ്പിന് തന്നെ ഇവ വലിയ ഭീഷണിയും സൃഷിടിക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ 10,000 കര്‍ഷകരുടെ കുറവാണ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെതന്യാഹു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധങ്ങള്‍ രാജ്യത്തുണ്ടാക്കിയ അസ്ഥിരത നേരത്തെ തന്നെ ബാധിച്ചിരുന്ന സ്റ്റാര്‍ട്ട് അപ്പ് മേഖലയെ നിലവിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇസ്രയേലിലെ പ്രധാന ടൂറിസം സീസണിനെയും സംഘര്‍ഷം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴിരട്ടിയിലധികമാണ് ഒക്ടോബറിലെ ബജറ്റ് കമ്മി വര്‍ധിച്ചത്. കൂടാതെ ഈ മാസം കഴിഞ്ഞ മാസത്തേക്കാള്‍ 75 ശതമാനം അധികം വായ്പയെടുക്കാനുള്ള പദ്ധതികളും ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കും ജൂത പാഠശാലകള്‍ക്കും വേണ്ടി ഏകദേശം 29,000 കോടി രൂപയാണ് കഴിഞ്ഞ മെയ് മാസം നെതന്യാഹു സര്‍ക്കാര്‍ മാറ്റിവച്ചത്. ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘര്‍ഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. നെതന്യാഹു സര്‍ക്കാരിന്റെ മുന്‍ഗണകളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇസ്രയേല്‍ തൊഴില്‍ മേഖലയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ വെസ്റ്റ് ബാങ്കില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമര്‍ ബെന്‍ ഗ്വിറിനെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തങ്ങളുടെ ഘടകകക്ഷികള്‍ക്ക് അപ്രിയമാണെങ്കിലും തീവ്ര യാഥാസ്ഥിതിക വിദ്യാഭ്യാസ പരിപാടികള്‍ക്കായി വകയിരുത്തിയ പണം സൈനിക ചെലവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം ഇസ്രയേലി സാമ്പത്തിക വിദഗ്ധര്‍ നെതന്യാഹുവിനും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിനോടും തുറന്ന കത്ത് എഴുതിയിരുന്നു. 'സര്‍ക്കാര്‍ കോഅലിഷന്‍ ഫണ്ടുകളില്‍ മുറുകെ പിടിക്കുന്നിടത്തോളം കാലം, കടവും പെരുകുമെന്ന് ഐബിഐ ഇന്‍വെസ്റ്റ്‌മെന്റ് ഹൗസിലെ ചീഫ് ഇക്കണോമിസ്റ്റ് റാഫി ഗോസ്ലാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നെതന്യാഹുവിന്റെയും കൂട്ടാളികളുടെയും രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ ഘടകമാണ് ഈ ഫണ്ടുകള്‍. അതുകൊണ്ടുതന്നെ കോഅലിഷന്‍ ഫണ്ടില്‍ ഇതുവരെ ഉപയോഗിക്കാത്ത ഏകദേശം 17,000 കോടി രൂപ വകമാറ്റുന്നതിനെതിരെ തീവ്ര വലതുകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇസ്രയേല്‍ തൊഴില്‍ മേഖലയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ വെസ്റ്റ് ബാങ്കില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമര്‍ ബെന്‍ ഗ്വിറിനെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുന്ന സമീപനമാണ് പ്രകടിപ്പിക്കുന്നത്. അവരെ തൊഴിലിനെടുക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നാണ് ബെന്‍ ഗ്വിറിന്റെ അഭിപ്രായം. സാമ്പത്തിക ബാധ്യതകള്‍ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ക്ക് തീവ്രവലതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ നെതന്യാഹുവിന് ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends