Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രയേല്‍ ലക്ഷ്യം എന്താണെന്ന് അറിയാം അത് നടക്കില്ല;ഒരു ഹമാസ് പോരാളിയെങ്കിലും ജീവനോടെ ഉള്ളിടത്തോളം നെതന്യാഹുവിന്റേത് പാഴ്കിനാവ്,ഇസ്രയേലിനെ വെല്ലുവിളിച്ച് ഹമാസ് നേതാവ്,1948ലേത് പോലെ ഒരു ദുരന്തം ഇനി നടക്കില്ല,ഗാസ വിട്ടോടില്ല ഹമാസ് പോരാളികള്‍

16 NOVEMBER 2023 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയില്‍ ഇസ്രയേല്‍ ലക്ഷ്യംവെക്കുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായ് ആറിയാം. എന്നാല്‍ നെതന്യാഹു ഒന്ന് ഓര്‍ത്തോളു പോരാടാന്‍ ഒരു ഹമാസ് അനുകൂലിയെങ്കിലും ഉള്ളിടത്തോളം ജൂതരാഷ്ട്രത്തിന്റെ മനസ്സിലിരുപ്പ് നടക്കാന്‍ പോകുന്നില്ല. നെതന്യാഹുവിനെ വെല്ലുവിളിച്ച് ഹമാസ് നേതാവ് ഒസാമ ഹംദാന്‍. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മറ്റൊരു 'നക്ബ' യിലേക്കാണ് ലക്ഷ്യംവെക്കുന്നതെന്നാണ് ഹമാസ് പറയുന്നത്. 1948ലെ ഇസ്രയേല്‍ അധിനിവേശത്തിലാണ് ആദ്യമായി ഫലസ്തീനില്‍ വംശീയ ഉന്മൂലനം നടന്നത്. അത് വീണ്ടും നടപ്പിലാക്കാന്‍ അമേരിക്കയും ഇസ്രയേലും പദ്ധതിമെനയുന്നത്. ഈ മണ്ണ് ഞങ്ങളുടേതാണ് ഇവിടം വിട്ട് പോകില്ലെന്നും ഹമാസ് നേവാതിന്റെ വെല്ലുവിളി.

ഗസയിലെ അധിനിവേശ ഇസ്രയേല്‍ ഭരണകൂടം ആധുനിക ലോകത്തിന്റെ മുന്നില്‍ മറ്റൊരു 'നക്ബ' നടത്താന്‍ പദ്ധതിയിടുകയാണ്,' ഹമാസിന്റെ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം ഒസാമ ഹംദാന്‍ പറഞ്ഞു. ഹമാസ് ഗസയിലെ ആശുപത്രികളെ രഹസ്യ താവളങ്ങളായി ഉപയോഗിക്കുന്നുവെന്ന ഇസ്രയേല്‍ ഭരണകൂടത്തിന്റെയും യു.എസിന്റെയും വാദത്തെ ഹംദാന്‍ നിഷേധിച്ചു. ഗസയുടെ തീരപ്രദേശത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളെ ഇസ്രയേല്‍ ഭരണകൂടം മനപ്പൂര്‍വം ടാര്‍ഗറ്റ് ചെയ്യുകയാണെന്നും ഹംദാന്‍ പറഞ്ഞു.

ഹമാസിന് ഗസയില്‍ ഭൂഗര്‍ഭ തുരങ്കങ്ങളുടെ വിശാലശൃംഖലകള്‍ ഉണ്ടെന്നും അതിനാല്‍ ആശുപത്രികളെ കമാന്‍ഡ് സെന്ററുകളായി ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും ഹംദാന്‍ പറഞ്ഞതായി പ്രസ് ടി. വി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ നടത്തുന്ന ഇത്തരത്തിലുള്ള തെറ്റായ വാദങ്ങള്‍ നിരാകരിക്കുന്നതിന് ഒരു അന്താരാഷ്ട്ര സമിതി രൂപീകരിക്കണമെന്ന് ഹമാസ് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രികള്‍ ആക്രമിക്കുന്നതിലൂടെ അധിനിവേശക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് പലസ്തീന്‍ രാഷ്ട്രത്തെ പൂര്‍ണമായും മാറ്റിപാര്‍പ്പിക്കലാണ്. ഗസയിലെ ആശുപത്രികളെ കുറിച്ചുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ പരാജയപ്പെട്ട സൈന്യത്തിന്റെ മാനസികനിലയെ സൂചിപ്പിക്കുന്നതാണ്,' ഹംദാന്‍ പറഞ്ഞു.

വടക്കന്‍ ഗാസയിലെ 1.1 മില്യണ്‍ നിവാസികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വീടുവിട്ടിറങ്ങണമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ്, പലസ്തീനികള്‍ 'രണ്ടാം നക്ബ' നേരിടാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് പ്രസ്താവിച്ചത്. 1948ന്റെ പേടിയിലാണ് പലസ്തീന്‍. അറബിയില്‍ 'ദുരന്തം' എന്നര്‍ത്ഥം വരുന്ന നക്ബ, 1948 ലെ അറബ്ഇസ്രായേല്‍ യുദ്ധത്തില്‍ 7,60,000 പലസ്തീനികള്‍ പലായനം ചെയ്യുകയോ പുറത്താക്കുകയോ ചെയ്ത പലസ്തീനികളുടെ കൂട്ട കുടിയൊഴിപ്പിക്കലാണ്. 1930 കളില്‍ യൂറോപ്പിലെ പീഡനങ്ങളാല്‍ പ്രേരിപ്പിച്ച ജൂത കുടിയേറ്റം വര്‍ധിച്ചതോടെയും ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പ്രസ്ഥാനത്തോടെയും അറബികളും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. 1948ല്‍ പലസ്തീനിയന്‍ സമൂഹത്തിന്റെയും മാതൃരാജ്യത്തിന്റെയും നാശവും പലസ്തീനിയന്‍ അറബികളില്‍ ഭൂരിഭാഗവും സ്ഥിരമായി കുടിയൊഴിപ്പിക്കപ്പെട്ടതുമാണ് നക്ബ.

1947 നവംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലി പലസ്തീനെ ഒരു ജൂത, ഒരു അറബ് എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി വിഭജിക്കുന്ന പ്രമേയം പാസാക്കി. ഇത് അന്യായമാണെന്നും യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും വാദിച്ച് അറബ് ലോകം പദ്ധതി നിരസിച്ചു. ജൂത മിലിഷ്യകള്‍ ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു, ഏകദേശം 800,000 ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. 1948ല്‍ സ്ഥിതിഗതികള്‍ ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങി, ബ്രിട്ടീഷ് മാന്‍ഡേറ്റ് അവസാനിക്കുകയും ബ്രിട്ടീഷ് സേനയുടെ വിടവാങ്ങല്‍, ഇസ്രായേല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം, അയല്‍രാജ്യമായ അറബ് സൈന്യങ്ങളുടെ പ്രവേശനം എന്നിവയോടെയും. പുതുതായി സ്ഥാപിതമായ ഇസ്രായേലി സൈന്യം ഒരു വലിയ ആക്രമണം ആരംഭിച്ചു. പലസ്തീന്‍ ജനസംഖ്യയുടെ പകുതിയിലധികം പേരും സ്ഥിരമായി കുടിയിറക്കപ്പെട്ടതാണ് യുദ്ധത്തിന്റെ ഫലം.

1948 ഡിസംബറില്‍ തന്നെ, യുഎന്‍ ജനറല്‍ അസംബ്ലി അഭയാര്‍ത്ഥി തിരിച്ചുവരവ്, സ്വത്ത് വീണ്ടെടുക്കല്‍, നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടു. എന്നിരുന്നാലും, 75 വര്‍ഷങ്ങള്‍ക്ക് ശേഷം, എണ്ണമറ്റ യുഎന്‍ പ്രമേയങ്ങള്‍ ഉണ്ടായിരുന്നിട്ടും, പലസ്തീനികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് തുടരുന്നു. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയുടെ കണക്കനുസരിച്ച്, 5 ദശലക്ഷത്തിലധികം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ മിഡില്‍ ഈസ്റ്റിലുടനീളം ചിതറിക്കിടക്കുന്നു. ഇത് അവരുടെ കൂട്ടായ ഓര്‍മ്മയില്‍ ആഴത്തിലുള്ള ആഘാതകരമായ സംഭവമായി തുടരുന്നു, നീതിക്കും അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള അവകാശത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം രൂപപ്പെടുത്തുന്നത് തുടരുന്നു. 1998ല്‍, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറാഫത്ത്, 1948ല്‍ ഇസ്രായേല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള മെയ് 15 നക്ബയുടെ 50ാം വാര്‍ഷികം 'നക്ബ ദിനമായി' പ്രഖ്യാപിക്കുകയും, 1949ല്‍ തന്നെ അനൗദ്യോഗികമായി ഉപയോഗിച്ചിരുന്ന തീയതി ഔദ്യോഗികമാക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. 2022ല്‍ യുഎന്‍ ജനറല്‍ അസംബ്ലി യുഎന്‍ ചരിത്രത്തില്‍ ആദ്യമായി നക്ബയുടെ വാര്‍ഷികം 2023 മെയ് 15ന് അനുസ്മരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends