Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഗാസയിലെ അൽ ശിഫ ആശുപത്രിയിലുണ്ടായിരുന്ന, വളർച്ചയെത്താതെ പിറന്ന 31 കുഞ്ഞുങ്ങളെയും ഒഴിപ്പിച്ചു.... ഇവരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകും...ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തു...

20 NOVEMBER 2023 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

പുടിൻ, ജോർദാൻ കിരീടാവകാശി, എത്യോപ്യൻ പ്രധാനമന്ത്രി ട്രെൻഡായി പ്രധാനമന്ത്രി മോദിയുടെ കാർ നയതന്ത്രം

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ

സിറിയയിൽ ഐസിസ് പതിയിരുന്നു നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു എന്ന് അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ്

അൽ ശിഫ ആശുപത്രി എത്രയും വേഗം ഒഴിയണം എന്നുള്ള ഇസ്രയേലിന്റെ മുന്നറിയിപ്പ് വന്നത് മുതൽ . അത്രയും രോഗികളെ വളരെ വേഗത്തിൽ മാറ്റാനുള്ള നടപടികൾ എല്ലാം തന്നെ സ്വീകരിച്ചു വരികയായിരുന്നു. അഭയാർത്ഥികൾ അല്ലാതെ അവിടെയുള്ള രോഗികൾ എല്ലാവരും തന്നെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവരായിരുന്നു. അത് കൂടാതെ ധാരാളം കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ഗാസയിലെ അൽ ശിഫ ആശുപത്രിയിലുണ്ടായിരുന്ന, വളർച്ചയെത്താതെ പിറന്ന 31 കുഞ്ഞുങ്ങളെയും ഞായറാഴ്ച ഒഴിപ്പിച്ചു. ഇവരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകും.അടിസ്ഥാനസൗകര്യങ്ങളെല്ലാം നിലച്ചതിനാൽ ഈ മാസം 11-ന് അൽ ശിഫ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയുംചെയ്തു.

 

ഈ പശ്ചാത്തലത്തിൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) സംഘം ‘മരണ മേഖല’ എന്നാണ് അൽ ശിഫയെ വിളിച്ചത്.ഡബ്ല്യു.എച്ച്.ഒ. ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ (യു.എൻ.) ഏജൻസികളുടെ സഹകരണത്തോടെയാണ് കുഞ്ഞുങ്ങളെ ഒഴിപ്പിച്ചതെന്ന് ജീവകാരുണ്യസംഘടനയായ പലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി (പി.സി.ആർ.എസ്.) അറിയിച്ചു. പി.സി.ആർ.എസിന്റെ ആംബുലൻസുകളിലാണ് കുഞ്ഞുങ്ങളെ കൊണ്ടുപോയതെന്ന് ഡബ്ല്യു.എച്ച്.ഒ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് ട്വീറ്റ് ചെയ്തു.ഹമാസിന്റെ താവളങ്ങളിലൊന്നാണ് അൽ ശിഫയെന്നുപറഞ്ഞ് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് അവർ വ്യക്തമായ തെളിവുനൽകിയിട്ടില്ല. ആരോപണം ഹമാസ് നിഷേധിക്കുകയുംചെയ്തു.ഇസ്രയേൽസേന ഉള്ളിൽക്കടന്നതോടെ രോഗികളും പരിക്കേറ്റവരും വരെ ആശുപത്രി വിട്ടുപോയി.

120 രോഗികൾ മെഡിറ്ററേനിയൻ കടലോരത്തേക്കു നടന്നുപോകുന്നതു കണ്ടുവെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്തു. ആശുപത്രി ഒഴിയാൻ നിർദേശിച്ചുവെന്ന വാർത്ത ഇസ്രയേൽസൈന്യം നിഷേധിച്ചു.291 രോഗികളും 25 ആരോഗ്യപ്രവർത്തകരും ഇപ്പോഴും അൽ ശിഫയ്ക്കുള്ളിലുണ്ടെന്ന് സന്ദർശനശേഷം ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. ഈ അറിയിപ്പുവന്ന് മണിക്കൂറുകൾക്കകമാണ് 31 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചത്.അതെ സമയം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ എത്തിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സൈന്യം. സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ആയുധങ്ങൾ കയ്യിലേന്തിയ ഹമാസ് ഭീകരരോടൊപ്പം ബന്ദികൾ നടന്നു വരുന്നതാണ് ഇതിൽ ഒരു വീഡിയോ.മറ്റൊന്നിൽ ബന്ദികളാക്കപ്പെട്ടവരെ ആശുപത്രിയോട് സാമ്യമുള്ള ഒരു കെട്ടിടത്തിലേക്ക് വലിച്ചിഴക്കുന്നതും, അവർ ഇത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്.

 

ആശുപത്രിക്കുള്ളിലേക്കാണ് ബന്ദികളെ കൊണ്ടുപോകുന്നതെന്നും,വീഡിയോയിൽ നിന്ന് ഇത് വ്യക്തമാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. തായ്‌ലൻഡിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള രണ്ട് പുരുഷ തടവുകാരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ വീഡിയോ ഏത് ദിവസത്തേത് ആണ് എന്നത് സംബന്ധിച്ചുള്ള വിവരം പുറത്ത് വന്നിട്ടില്ല.240ഓളം പേരെയാണ് ഹമാസ് ഭീകരർ തടവിലാക്കി വച്ചിരിക്കുന്നത്. എന്നാൽ ബന്ദികളാക്കപ്പെട്ടവർ നിലവിൽ എവിടെയാണെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരം സൈന്യത്തിന് ലഭിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് നടത്തിയ ആക്രണത്തിന് പിന്നാലെ ഹമാസ് ഭീകരർ അൽ ഷിഫ ആശുപത്രി ദുരുപയോഗിച്ചു എന്നതിനുള്ള തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (4 minutes ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (22 minutes ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (24 minutes ago)

പാലിയേക്കര ടോൾ പിരിവ്  (38 minutes ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (49 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (56 minutes ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (59 minutes ago)

മോദിയുടെ കാർ നയതന്ത്രം  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (1 hour ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (1 hour ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (1 hour ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (1 hour ago)

സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍  (1 hour ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (2 hours ago)

Malayali Vartha Recommends