Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊവിഡിന് പിന്നാലെ ചൈനയുടെ മിസ്റ്ററി ന്യുമോണിയ; ആശുപത്രികൾ രോഗികളായ കുട്ടികളാൽ നിറഞ്ഞിരിക്കുന്നു; 'അസാധാരണമായതോ പുതുമയുള്ളതോ ആയ രോഗകാരികൾ' ഇല്ലെന്ന് ചൈന ലോകാരോഗ്യ സംഘടനയോട്; ഭീതിയോടെ ആഗോള ആരോഗ്യ വിദഗ്ധർ

24 NOVEMBER 2023 07:27 AM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ അനന്തരഫലങ്ങളുമായി പൊരുതുന്ന പശ്ചാത്തലത്തിൽ, ചൈന ഇപ്പോൾ മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയില്‍ , ഇത്തവണ കുട്ടികൾക്കിടയിലാണ് . ചൈനീസ് സ്കൂളുകളിൽ നിഗൂഢമായ ഒരു ന്യൂമോണിയ പൊട്ടിപ്പുറപ്പെട്ടു, ഇപ്പോള്‍ത്തന്നെ വടക്കന്‍ ചൈനയിലെ മിക്ക ആശുപത്രികളും കുട്ടികളെക്കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് , ആഗോള ആരോഗ്യ വിദഗ്ധരിൽ ഭയം ഉളവാക്കുന്നുണ്ട്.

പ്രഭവകേന്ദ്രങ്ങൾ ബീജിംഗിലും ലിയോണിംഗ് പ്രവിശ്യയിലും കണ്ടെത്തി, അവിടെ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളായ കുട്ടികളാൽ ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും രോഗബാധിതരായതിനാൽ, മിക്ക സ്‌കൂളുകളും വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ അടച്ചിടേണ്ട അവസ്ഥയാണ്. രോഗബാധിതരായ കുട്ടികളില്‍ ശ്വാസകോശ വീക്കം, പനി എന്നിവയുള്‍പ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാല്‍ സാധാരണ പനിയുടെ ലക്ഷണങ്ങളല്ല ഇവ. ഈ ലക്ഷണങ്ങൾ ഫ്ലൂ അല്ലെങ്കിൽ RSV പോലുള്ള ശ്വാസകോശ വൈറസ് രോഗങ്ങളെ അനുസ്മരിപ്പിക്കുന്നു.

ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്രോമെഡിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന കുട്ടികളില്‍ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നല്കി. കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ രോഗം പടരുന്നു. ഈ വ്യാപനം എപ്പോള്‍ ആരംഭിച്ചെന്നു വ്യക്തമല്ല. വളരെ കുറച്ചു സമയത്തിനുള്ളില്‍ ഇത്രയധികം കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നത് അസാധാരണമായിരിക്കും. മുതിര്‍ന്നവരെ ബാധിച്ചതായി സൂചനയില്ലെന്നുമാണ് പ്രോമെഡ് അറിയിച്ചത്. എന്നാല്‍ ഇത് ഒരു മഹാമാരി ആകുമോ എന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ കുറിച്ചും പ്രൊമെഡ് തന്നെയാണ് ആദ്യം മുന്നറിയിപ്പ് നല്കിയത്.

നവംബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖം പടര്‍ന്നു പിടിക്കുന്നതായി ചൈനീസ് ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചത്. ചെനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബറില്‍ രോഗവ്യാപനം വന്‍തോതില്‍ ഉയര്‍ന്നതായാണ് കാണിക്കുന്നത്.

എന്നാൽ ന്യുമോണിയ പൊട്ടിപ്പുറപ്പെടുന്നതിൽ 'അസാധാരണമായതോ പുതുമയുള്ളതോ ആയ രോഗകാരികൾ' ഇല്ലെന്ന് ചൈന ലോകാരോഗ്യ സംഘടനയോട് പറയുന്നു. വ്യാഴാഴ്ച ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥരുമായി ടെലികോൺഫറൻസ് നടത്തിയതായും അതിനിടയിൽ അവർ ആവശ്യപ്പെട്ട ഡാറ്റ നൽകിയതായും യുഎൻ ഏജൻസി അറിയിച്ചു. ബാക്ടീരിയ അണുബാധ, ആർഎസ്വി, ഇൻഫ്ലുവൻസ, ജലദോഷം തുടങ്ങിയ രോഗങ്ങളാൽ ഒക്‌ടോബർ മുതൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വർധിച്ചു.

“രോഗ അവതരണത്തിൽ മാറ്റങ്ങളൊന്നും ചൈനീസ് ആരോഗ്യ അധികാരികൾ റിപ്പോർട്ട് ചെയ്തിട്ടില്ല,” ലോകാരോഗ്യ സംഘടന പറഞ്ഞു. രോഗികളുടെ വർദ്ധനവ് രാജ്യത്തെ ആശുപത്രികളിൽ അമിതഭാരം ചെലുത്തിയിട്ടില്ലെന്ന് ചൈനീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വാക്‌സിനേഷനുകൾ അപ്‌ഡേറ്റ് ചെയ്യുക, മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക, ആവശ്യമുള്ളപ്പോൾ മാസ്‌ക് ധരിക്കുക, അസുഖം വരുമ്പോൾ വീട്ടിൽ തന്നെ തുടരുക എന്നിവയുൾപ്പെടെ ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ചൈനയിലെ ആളുകളോട് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു . പരിശോധനയും പ്രധാനമാണെന്നും അതിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends