Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രയേലിനുമേല്‍ ഇത് ഹമാസിന്റെ വിജയം;ജൂതരാഷ്ട്രത്തിന്റെ ആത്മാഭിമാനത്തില്‍ തൊട്ട് ഇറാന്‍,ടെഹ്‌റാന്റെ വെല്ലുവിളിക്ക് ഹമാസ് നാവിക കമാന്‍ഡറിന്റെ തലയെടുത്ത് ഐഡിഎഫിന്റെ മറുപടി,ഹിസ്ബുള്ളയ്ക്കും കനത്ത തിരിച്ചടി,നിരന്തരം ഇസ്രയേലിനെ ചൊടിപ്പിച്ച് ഇറാന്‍

24 NOVEMBER 2023 05:48 PM IST
മലയാളി വാര്‍ത്ത

വെടിനിര്‍ത്തല്‍ കരാര്‍ ഹമാസിന്റെ വിജയം. ഇസ്രായേല്‍ഗസ്സ യുദ്ധത്തില്‍ ഹമാസ് വിജയം നേടിയത് ഹമാസ്. ജൂതരാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. നെതന്യാഹു വെടിനിര്‍ത്തലിന് സമ്മതം മൂളിയതിനേയും ബന്ദികൈമറ്റത്തേ യുദ്ധം ഹമാസ് ജയിച്ചതായ് ഇറാന്‍ പറഞ്ഞ് പരത്തുന്നത്. എന്നാല്‍ ഇബ്രാഹിം റെയ്‌സിയുടെ വെല്ലുവിളിക്ക് ഹമാസ് തലവന്റെ തലയെടുത്ത് കൊണ്ട് ഐഡിഎഫ് മറുപടി കൊടുത്തു. കൂടാതെ ലെബനനിലെ ഹിസ്ബുള്ളയുടെ ഭീകരകേന്ദ്രം ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ ആക്രമിച്ചു. വീരവാദവുമായ് വന്ന് ഇരന്നുവാങ്ങി ഇറാന്‍ ഭരണകൂടം. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസിന്റെ വിജയമാണെന്നും ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കപ്പുറത്തേക്ക് വീഴുകയും ഹമാസിനെതിരെ വിജയം ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്നും ഇബ്രാഹിം റെയ്‌സി പറഞ്ഞത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗസ്സ പിടിച്ചടക്കുകയെന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇസ്രായേല്‍ പ്രതിരോധ സേന പരാജയപ്പെട്ടു. ഗസ്സയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തില്‍ ചെറുത്തുനില്‍പ്പിന്റെ സുവര്‍ണ ദൃശ്യമാണ് ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റെയ്‌സി വ്യക്തമാക്കി. ശത്രുവിന് വന്‍തിരിച്ചടിയേല്‍പ്പിച്ചതായി ഹമാസ് സൈനികവിഭാഗം അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

ഇറാനും ഹമാസിനും കൃത്യമായ മറുപടി കൊടുത്ത് ഇസ്രയേല്‍ സേനയും രംഗത്ത് വന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചാലുടന്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഐഡിഎഫ് തുറന്നടിച്ചു. വെടിനിര്‍ത്തലില്‍ അഹങ്കരിക്കുന്ന ഇറാനും ഭീകര കൂട്ടങ്ങള്‍ക്കുമുള്ള മറുപടി ആയിരുന്നു ഇസ്രയേല്‍ സേനയുടെ ആക്രമണം. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഇസ്രായേല്‍ എയര്‍ഫോഴ്‌സ് പുറത്തുവിട്ട ഫൂട്ടേജില്‍ ഗാസയില്‍ ഹമാസിന്റെ ഉന്നത കമാന്‍ഡര്‍ ഒമര്‍ അബു ജല്ലയെ സൈന്യം ഉന്മൂലനം ചെയ്യുന്നതും തുടര്‍ന്ന് ലെബനനിലെ ഹിസ്ബുള്ളയുടെ ഭീകരകേന്ദ്രത്തെ യുദ്ധവിമാനങ്ങള്‍ ആക്രമിക്കുന്നതും കാണാന്‍ കഴിയും. ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലെ ഖാന്‍ യൂനിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീനിയര്‍ നാവിക കമാന്‍ഡറാണ് അബു ജല്ലയെന്ന് ഐഡിഫ് പറഞ്ഞു.

സേന ഇറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു...'നാവികസേന, എഎംഎന്‍, ഷിന്‍ ബെറ്റ് എന്നിവയുടെ രഹസ്യാന്വേഷണത്തിന്റെ നേതൃത്വത്തില്‍ വ്യോമസേന, ഖാന്‍ യൂനിസിലെ ഹമാസ് നാവികസേനയുടെ കമാന്‍ഡറായ ഒമര്‍ അബു ജല്ലായെയും, നാവിക സേനയിലെ മറ്റൊരു ഭീകരനെയും ഇല്ലാതാക്കി. നാവിക സേനയിലെ മുതിര്‍ന്ന ആളാണ് ഒമര്‍ അബു ജല്ലാ. യുദ്ധവിമാനങ്ങള്‍ ലെബനനിലെ നിരവധി റോക്കറ്റ് ലോഞ്ചര്‍ സൈറ്റുകളില്‍ പതിച്ചതായി ഐഎഎഫ് പിന്നീട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. വടക്കന്‍ ഇസ്രായേലിന് നേരെയുണ്ടായ വെടിവെപ്പിന് മറുപടിയായാണ് ആക്രമണം നടന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലിനെതിരായ ആക്രമണങ്ങളില്‍ ഉപയോഗിച്ച ഹിസ്ബുള്ള ഭീകര ഗ്രൂപ്പിന്റെ ലോഞ്ചറുകളും ഗ്രൂപ്പ് ഉപയോഗിച്ചിരുന്ന 'സൈനിക സൈറ്റുകളും' തങ്ങളുടെ വ്യോമാക്രമണത്തില്‍ നശിപ്പിച്ചതായി സൈന്യം പറയുന്നു. വ്യാഴാഴ്ച വടക്കന്‍ ഇസ്രായേലില്‍ ലെബനനില്‍ നിന്ന് 80 റോക്കറ്റുകളും മിസൈലുകളും മോര്‍ട്ടാറുകളും തൊടുത്തുവിട്ടതായി ഇസ്രായേലി പത്രം റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ആവേശത്തിലിരുന്ന ഭീകര കൂട്ടങ്ങള്‍ക്ക് നേരെ നിനച്ചിരിക്കാതെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ ഇറാനും ഞെട്ടി. വെല്ലുവിളിച്ചെത്തിയ ഇറാന് ഇതിലും വലിയ അടി കിട്ടാനില്ല. വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കും തുടക്കം ആയ്ത് മുതല്‍ ഇസ്രയേലിനെ ചൊടിപ്പിക്കുന്ന നടപടികളാണ് ഇറാന്‍ നടത്തി കൊണ്ടിരിക്കുന്നത്. ബ്രിക്‌സ് നേതാക്കള്‍ ഇസ്രയേലിനെ ഭീകര സംഘടനയായി മുദ്രകുത്തണമെന്നും ഇസ്രഈല്‍ ഭരണകൂടമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്നും ഇബ്രാഹിം റെയ്‌സി ആവശ്യപ്പെട്ടിരുന്നു. ഇത് നെതന്യാഹുവിനെ ചൊടിപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന വെര്‍ച്വല്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ സമര്‍പ്പിച്ച ഏഴ് നിര്‍ദേശങ്ങളിലായിരുന്നു റെയ്‌സി ഈ പരാമര്‍ശം നടത്തിയത്. വ്യാജ ഭരണകൂടമായ ഇസ്രയേലിനെ തീവ്രവാദ ഭരണകൂടമായും അവരുടെ സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നും ഇബ്രാഹിം റെയ്‌സി ചൂണ്ടിക്കാട്ടി. സാധാരണ ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതും വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചതടക്കമുള്ള അന്വേഷണത്തില്‍ ബ്രിക്‌സ് നേതാക്കള്‍ സഹകരിക്കണമെന്നും പിന്തുണ നല്‍കണമെന്നും ഇബ്രാഹിം റെയ്‌സി പറഞ്ഞത്.

പലസ്തീനിലെ ഇസ്രയേല്‍ ഉപരോധം തകര്‍ക്കാനും 2.3 ദശലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് മാനുഷിക സഹായം എത്തിക്കാനും ബ്രിക്‌സ് അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി നടത്തണമെന്നും റെയ്‌സി ആവശ്യപ്പെട്ടു. ഇസ്രയേല്‍ ഭരണകൂടം കൈവശപ്പെടുത്തിയ പലസ്തീന്‍ ഭൂമി മോചിപ്പിക്കണമെന്നും സ്വയം പ്രതിരോധിക്കാനുള്ള പലസ്തീന്‍ രാഷ്ട്രത്തിന്റെ അവകാശം അംഗീകരിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ബ്രിക്‌സ് നേതാക്കളോട് ആവസ്യപ്പെട്ടത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇസ്രയേലിനെതിരെ പരാതി നല്‍കാനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കത്തെ ഇറാന്‍ പിന്തുണക്കുമെന്നും ഇബ്രാഹിം റെയ്‌സി വ്യക്തമാക്കി. ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളും പ്രത്യേകിച്ച് ബ്രിക്‌സ് അംഗങ്ങളും ഇസ്രയേലുമായുള്ള രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ ഭീകര രാഷ്ട്രമായ് മുദ്രകുത്തണമെന്നാണ് ഇറാന്റെ ആവശ്യം. അതിന് ചരടുവലി നടത്തുകയാണ് ഇബ്രാഹിം റെയ്‌സി. അമേരിക്കയും ഇസ്രയേലുമാണ് ഇറാന്റെ ശത്രുക്കള്‍. ഈ രണ്ട് കൂട്ടരും ഇല്ലാതായല്‍ മാത്രമേ ഇറാന്റെ കണക്ക് കൂട്ടലുകല്‍ നടക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends