മാനുഷിക സഹായവുമായി പ്രതിദിനം 200 ട്രക്കുകൾ , മൊത്തം 1,30,000 ലിറ്റർ ഡീസൽ, നാല് ട്രക്കുകൾ എന്നിവ ഗാസ മുനമ്പിലേക്ക് പ്രവേശിക്കും; സുപ്രധാന കരാർ പ്രഖ്യാപിച്ച് ഈജിപ്ത്

ഒരു വിഭാഗം ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസും ഇസ്രയേലും ധാരണയായ സാഹചര്യത്തിൽ മാനുഷിക സഹായവുമായി പ്രതിദിനം 200 ട്രക്കുകൾ , മൊത്തം 1,30,000 ലിറ്റർ ഡീസൽ, നാല് ട്രക്കുകൾ എന്നിവ ഗാസ മുനമ്പിലേക്ക് പ്രവേശിക്കുമെന്ന സുപ്രധാന കരാർ പ്രഖ്യാപിച്ച് ഈജിപ്ത് .
വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 7 മണിക്ക് താൽക്കാലിക വെടിനിർത്തൽ ആരംഭിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഈ പ്രഖ്യാപനം ഈജിപ്റ്റ് നടത്തിയിരിക്കുന്നത് . എന്തായാലും നിർണായകമായ കരാർ തന്നെയാണ് ഈജിപിറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസയിൽ ആവശ്യമായ സഹായം എത്തിക്കാനുള്ള നീക്കങ്ങൾ നേരത്തെയും ഈജിപ്റ്റ് നടത്തുണ്ട്.
ആദ്യത്തെ 50 ബന്ദികൾ ഈജിപ്ത് വഴി പുറത്തുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഭക്ഷണം, വെള്ളം, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുമായി 80 സഹായ ട്രക്കുകൾ വ്യാഴാഴ്ച റഫ ക്രോസിംഗ് വഴി ഗാസയിൽ പ്രവേശിച്ചതായി പാലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഈജിപ്ത്-ഗാസ അതിർത്തിയിൽ ഒരു വലിയ സഹായ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അതായത് ബന്ദികൾ പുറത്തേക്ക് വരുമ്പോൾ അവർക്ക് വേണ്ടുന്ന എല്ലാ സഹായവും സജ്ജമാക്കിയാണ് കാത്തിരിക്കുന്നത് .
https://www.facebook.com/Malayalivartha






















