Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കണ്ണീരടക്കാനാകാതെ അവര്‍ ഉറക്കെ കരഞ്ഞു;വെടിനിര്‍ത്തലും ബന്ദിമോചനവും ഗാസയില്‍ ഹൃദയഭേദകമായ കാഴ്ചകള്‍,ഇസ്രയേലി തടവില്‍ കഴിഞ്ഞിരുന്നവര്‍ പുതുവെളിച്ചം കണ്ടു,സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു,യുദ്ധക്കെടുതിയിലും ചെറുപുഞ്ചിരി

26 NOVEMBER 2023 06:28 PM IST
മലയാളി വാര്‍ത്ത

വെടിനിര്‍ത്തലും ബന്ദിമോചനവും ഗാസയില്‍ ഹൃദയഭേദക കാഴ്ചകളാണ് കാണാനാകുന്നത്. വാക്കുകള്‍ മുറിഞ്ഞ്, ഹൃദയം നുറുങ്ങി...പുതുവെളിച്ചം കണ്ടപ്പോള്‍ സന്തോഷം കൊണ്ടവര്‍ കരഞ്ഞു ഉറക്കെ നിലവിളിച്ചു...പിടിച്ച് നിര്‍ത്താന്‍ പോലുമാകുമായിരുന്നില്ല അവരുടെ വികാരങ്ങളെ. രണ്ടാം നാളിലും അവരെത്തി. വെസ്റ്റ് ബാങ്കിലെ ഓഫര്‍ ജയിലിലെത്തിച്ച പലസ്തീനികളും റഫ അതിര്‍ത്തി വഴി ഇസ്രായേലികളുമാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഒരു കുറ്റവും ചുമത്താതെ വര്‍ഷങ്ങള്‍ തടവറയിലിട്ട ആയിരക്കണക്കിന് ഫലസ്തീനികളില്‍ പെട്ടവരാണ് വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം പുറത്തെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കെ ഇസ്രായേല്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചവര്‍ വരെ മോചിതരായവരില്‍ പെടും.

നാലു ദിവസത്തെ വെടിനിര്‍ത്തലില്‍ ഹമാസ് ബന്ദിയാക്കിയ 50 പേരും ഇസ്രായേല്‍ ജയിലുകളിലുള്ള വെസ്റ്റ്ബാങ്ക്, ജറൂസലം മേഖലകളിലെ 150 ഫലസ്തീനികളെയുമാണ് മോചിപ്പിക്കുക. തുടര്‍ന്നുള്ള ഓരോ 10 ബന്ദിയെയും മോചിപ്പിച്ചാല്‍ ഒരു ദിവസം വെടിനിര്‍ത്തല്‍ നീട്ടുമെന്നും കരാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച കഴിഞ്ഞും തുടരുമെന്നാണ് ചര്‍ച്ചകള്‍ നല്‍കുന്ന സൂചനയെന്ന് മധ്യവര്‍ത്തികളിലൊരാളായ ഈജിപ്ത് അധികൃതര്‍ സൂചന നല്‍കുന്നു. കനത്ത ബോംബിങ്ങില്‍ വീടുവിട്ടിറങ്ങേണ്ടിവന്ന പതിനായിരങ്ങളും മടങ്ങുകയാണ്. വീടുകള്‍ ചാരമായും ഉറ്റവര്‍ കൊല്ലപ്പെട്ടും നിരവധി പേരെ വേദനകള്‍ വേട്ടയാടുമ്പോഴും പിറന്ന മണ്ണിലേക്ക് മടങ്ങുന്നവരാണ് ഏറെ പേരും. വടക്കന്‍ ഗസ്സയില്‍ പകുതിയിലേറെ താമസ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. അവിടേക്ക് മടങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഫലസ്തീനികള്‍ അത് ചെവികൊടുത്തില്ല. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്കാലിക വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളില്‍ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങിയത്.

ഇതിനിടെ യുഎന്നിന്റെ സഹായ സംഘം ഗാസയിലേക്ക് എത്തുന്നു. 1,29,000 ലിറ്റര്‍ ഇന്ധനവും നാല് ട്രക്ക് ഗ്യാസും മറ്റ് സഹായങ്ങളുമായി 137 ട്രക്കുകളും ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചു. ഇസ്രയേല്‍ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസക്ക് ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണിത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. പിന്‍വാങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ആശുപത്രി സമയുച്ചയത്തിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ട്രക്കുകളിലുള്ളത്. വരും ദിവസങ്ങളില്‍ ഗാസയിലെ ആളുകള്‍ക്ക് വന്‍തോതില്‍ സഹായങ്ങള്‍ എത്തിക്കാനാണ് ശ്രമമമെന്ന് യുഎന്‍ വ്യക്തമാക്കി. റഫയിലെയും ഖാന്‍ യൂനിസിലെയും തെരുവുകള്‍ ഏതാണ്ട് ശൂന്യമാണ്. എല്ലായിടത്തും ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നു. നിരന്തരമായ ബോംബാക്രമണത്തെത്തുടര്‍ന്ന് മിക്ക കടകളും ഫാര്‍മസികളും അടഞ്ഞുകിടക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ അതിലും ദയനീയമാണ്. ദിവസങ്ങളായി വെള്ളമില്ലാത്തതിനാല്‍ ടോയ്‌ലറ്റുകള്‍ ആകെ വൃത്തിഹീനമാണ്. മലിന ജലം കെട്ടിക്കിടക്കുന്നു. ദുസഹമായ സാഹചര്യത്തില്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ജയിലിനേക്കാളും മോശമായ സാഹചര്യമാണ് ദുരിതാശ്വാസ ക്യാമ്പിലേത്. വൃത്തിഹീനമായ സാഹചര്യങ്ങള്‍ മൂലം ആളുകള്‍ക്ക് ത്വക്ക് രോഗങ്ങളും വയറിളക്കവും വര്‍ദ്ധിച്ചു.

ഗാസയിലെ 1.7 ദശലക്ഷത്തിലധികം ആളുകളാണ് യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തത്. 156 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലെ 200 ഓളം രോഗികളും മെഡിക്കല്‍ സ്റ്റാഫും പലായനത്തിനായി കാത്തിരിക്കുകയാണ്. ആശുപത്രിക്ക് അടിയിലൂടെയുള്ള തുരങ്കങ്ങളുടെയും ടണല്‍ ഷാഫ്റ്റുകളുടെയും റൂട്ട് തങ്ങള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അത് ഹമാസിന്റെ ഒളിത്താവളമായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം അല്‍ ശിഫ ആശുപത്രിയില്‍ ഏകദേശം 250 രോഗികളും ജീവനക്കാരും ഉണ്ടെങ്കിലും വൈദ്യുതി, വെള്ളം, മെഡിക്കല്‍ സപ്ലൈ എന്നിവയുടെ കടുത്ത ക്ഷാമം കാരണം നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends