Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബന്ദികള്‍ക്കൊപ്പം പുതു ജീവിതത്തിലേയ്ക്ക് ഇസ്രാ;പലസ്തീന്‍ വനിത നേരിട്ട കൊടിയ യാതനകള്‍,2015 ഒക്‌ടോബര്‍ 10നാണ് ഇവരുടെ ജീവിതം കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടായത്,ഇസ്രായേല്‍-ഹമാസ് ബന്ദി കൈമാറ്റം ഇസ്രയുടെ ജീവിതം അധികാരികളുടെ മുന്നിലെത്തിച്ചു, ഇസ്ര പോരാളിയാണ് പെണ്‍ പോരാളി

26 NOVEMBER 2023 07:45 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ഹമാസ് യുദ്ധം രണ്ടു രാജ്യങ്ങളിലെയും ഒട്ടേറെ പേരുടെ ജീവനെടുത്തു എങ്കിലും ഇസ്രയുടെ ജീവിതത്തില്‍ ഇത് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. അധിനിവേശ ഭരണകൂടം ഉയര്‍ത്തിയ എല്ലാ വൈതരണികളേയും മറികടന്ന് ഉന്നത പഠനത്തിലൂടെ മികച്ച കരിയര്‍ സ്വപ്‌നം കണ്ട ഇസ്രാ ജാബിസ് എന്ന ഫലസ്തീന്‍ യുവതിയുടെ ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത്. അത് സത്യത്തില്‍ ഒരു ഇസ്രായേല്‍ പോലീസ് ഓഫിസര്‍ക്ക് പറ്റിയ അബദ്ധമായിരുന്നു . പക്ഷെ അതിന്റെ പേരില്‍ ഇസ്ര അനുഭവിച്ചത് തീരാ വേദനയായിരുന്നു. ഹമാസും ഇസ്രായേലും പരസ്പരം ബന്ദി കൈമാറ്റത്തിന്റെ പാതയില്‍ വന്നപ്പോഴാണ് ഇസ്രയുടെ ജീവിതം വീണ്ടും അധികാരികളുടെ മുന്നിലെത്തിയത്. ഇതോടെ ഇസ്രയ്ക്കും മോചനമായി. ആ സംഭവം ഇങ്ങനെ

2015 ഒക്‌ടോബര്‍ 10നാണ് ഇവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടായത്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ മൊഡ്യൂളിനായുള്ള ഗവേഷണ പ്രോജക്റ്റ് സമര്‍പ്പിക്കുന്നതിന്റെ തലേന്ന് ഇപ്പോള്‍ 37 വയസ്സുള്ള ഇസ്രാ ജാബിസ് ഫര്‍ണിച്ചറുകളുമായി ജറുസലേമിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജറുസലേമിലെ അല്‍സയ്യിം സൈനിക ചെക്ക് പോയിന്റില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ വച്ച് സാങ്കേതിക തകരാര്‍ മൂലം അവള്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു. അന്ന് മകന്‍ മുഅ്തസിനൊപ്പം വീട്ടുസാധനങ്ങളുമായി ചെറിയ കാറില്‍ ജറുസലേമിലേക്ക് പോകുകയായിരുന്നു ഇസ്ര. ജറുസലേമില്‍ ജനിച്ച മുഅ്തസിമിന് അവിടെ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇസ്രയും ജെറുസലേം സ്വദേശിയാണ്. വെസ്റ്റ് ബാങ്ക് ഐ.ഡി കാര്‍ഡുള്ള ഭര്‍ത്താവിന് ജറുസലേമില്‍ പ്രവേശിക്കാന്‍ അനുമതിയില്ലായിരുന്നു. മകന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടിയാണ് അവനൊപ്പം ഏതാനും വര്‍ഷം ജറുസലേമില്‍ പോയി താമസിക്കാന്‍ ഇസ്ര തീരുമാനിച്ചത്.

വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറും ഇസ്രയുടെ കാറിലുണ്ടായിരുന്നു. യാത്രക്കിടെ രണ്ടു തവണ ഇവരുടെ കാര്‍ ഓഫായിപ്പോയിരുന്നു. ഏതാനും കിലോമീറ്ററുകള്‍ കൂടി കടന്നുപോയതോടെ കാര്‍ വീണ്ടും ഓഫായി. കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിരമിച്ച ഒരു ഇസ്രായേലി പൊലീസുകാരന്‍ വന്ന് ഇസ്രയുടെ രേഖകള്‍ ആവശ്യപ്പെട്ടു. കാറില്‍നിന്ന് കരിഞ്ഞ മണം വരുന്നതിനാല്‍ അവര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും രേഖകള്‍ പരിശോധിക്കാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്ന ഇയാളുടെ നിലപാട്.

കാറിന്റെ ബോണറ്റില്‍നിന്ന് തീ പടരുന്നത് കണ്ട് ഇസ്ര വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരന്‍ വാതില്‍ വലിച്ചടച്ചു. അവളുടെ കൈകള്‍ അതിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു. ഇസ്ര കാറിനുള്ളില്‍നിന്ന് കത്തുന്നത് പൊലീസുകാരന്‍ കണ്ടുനില്‍ക്കുകയായിരുന്നു. അവളെ രക്ഷപ്പെടാന്‍ അയാള്‍ അനുവദിച്ചില്ല. സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്ന ഇസ്രയെ കത്തി താഴെയിടൂ എന്നാക്രോശിച്ച് റൈഫിളിന്റെ ബാരല്‍ കൊണ്ടാണ് ഇസ്രായേല്‍ സൈനികന്‍ മറുപടി നല്‍കിയത്. കത്തിക്കൊണ്ടിരുന്ന ശരീരവുമായി 15 മിനിറ്റോളമാണ് ഇസ്ര ജീവിതത്തിനു മരണത്തിനും ഇടയില്‍ സൈന്യത്തിന്റെ കാരുണ്യത്തിന് കാതോര്‍ത്ത് നടുറോഡില്‍ കിടന്നത്. ഇസ്ര ഗ്യാസ് സിലിണ്ടറുമായെത്തി മനപ്പൂര്‍വം സ്‌ഫോടനം നടത്തിയെന്നായിരുന്നു ഈ പൊലീസുകാരന്‍ നല്‍കിയ മൊഴി. ഇയാളുടെ മൊഴി മാത്രം പരിഗണിച്ച കോടതി 2017ല്‍ ഇസ്രയെ 11 വര്‍ഷം തടവിന് ശിക്ഷിച്ചു.

ശരീരത്തില്‍ 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇസ്രയുടെ എട്ട് വിരലുകള്‍ ഉരുകിപ്പോയിരുന്നു. മൂക്കിന്റെ ദ്വാരങ്ങള്‍ അടഞ്ഞുപോയതിനാല്‍ വായിലൂടെയാണ് ശ്വസിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ് കഠിന വേദനയനുഭവിച്ച ഇസ്രക്ക് മതിയായ ചികിത്സ നല്‍കാന്‍ പോലും ഇസ്രായേല്‍ സൈന്യം തയ്യാറായില്ല. വിരലുകള്‍ നഷ്ടപ്പെട്ട് കണ്ണും മുഖവും ഉരുകിപ്പോയ ഇസ്രയെ വേദന സംഹാരികള്‍ മാത്രം നല്‍കി ജയിലിനുള്ളില്‍ നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. ഗുരുതരായി പൊള്ളലേറ്റ ശരീരവുമായി വിചാരണക്ക് കോടതിയിലെത്തിയ ഇസ്രയോട് ജഡ്ജി ചോദിച്ചത് 'ഇസ്രാ...വേദനയുണ്ടോ?' എന്നായിരുന്നു. വിരലുകള്‍ ഉരുകിപ്പോയ കൈകകള്‍ ഉയര്‍ത്തിക്കാട്ടി 'ഇതിനേക്കാള്‍ വലിയ വേദനയെന്താണ്?' എന്നായിരുന്നു ഇസ്ര തിരിച്ചു ചോദിച്ചത്. അവള്‍ എത്രമാത്രം വേദന തിന്നുവെന്ന് വ്യക്തമാക്കുന്ന അവസ്ഥയായിരുന്നു കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞത്.

ഇസ്രായുടെ കാറിലെ ഗ്യാസ് സിലിണ്ടര്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. എന്നാല്‍, 'കൊലപാതകശ്രമം' എന്ന് ആരോപിച്ചായിരുന്നു സൈന്യം ഇസ്രയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും അവര്‍ ഹാജരാക്കിയില്ല. ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച ഇസ്രാ താന്‍ ജബല്‍ അല്‍മുകബര്‍ സമീപമുള്ള തന്റെ വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ മാറ്റുകയായിരുന്നുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അല്‍അഖ്‌സ മസ്ജിദിലെ ഇസ്രായേല്‍ പ്രകോപനങ്ങള്‍ക്കെതിരേ 2014ല്‍ പൊട്ടിപ്പുറപ്പെട്ട 'ജെറുസലേം ഇന്‍തിഫാദ' കത്തിനില്‍ക്കുന്നതിനിടെയായിരുന്നു ഈ അപകടം. 2015ന്റെ അവസാന പകുതി വരെ പ്രക്ഷോഭം തുടര്‍ന്നിരുന്നു. പത്ത് ഫലസ്തീനിയന്‍ അമ്മമാര്‍ക്കും 35 വനിതാ തടവുകാര്‍ക്കുമൊപ്പം വടക്കന്‍ ഇസ്രായേലിലെ ഡാമണ്‍ ജയിലിലാണ് ഇസ്ര കഴിയുന്നത്. ശരീരത്തിന്റെ 60 ശതമാനത്തില്‍ രണ്ടാം ഡിഗ്രി മുതല്‍ മൂന്നാം ഡിഗ്രി വരെ പൊള്ളലേറ്റ ഇസ്രയുടെ എട്ട് വിരലുകള്‍ ഉരുകിപ്പോയിരുന്നു.ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇസ്രയ്ക്ക് എട്ട് അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമാണ്, അവളുടെ പരിക്കുകള്‍ ഭാഗികമായെങ്കിലും ചികിത്സിക്കാന്‍ മുപ്പത് പ്ലാസ്റ്റിക് സര്‍ജറികളും വേണം' ഇസ്രയുടെ സഹോദരി മോന ജാബിസ് മാധ്യമങ്ങളോട് പറഞ്ഞു. 'മൂക്കിലെ ദ്വാരങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നതിനാല്‍ ഇസ്ര വായിലൂടെയാണ് ശ്വസിക്കുന്നത്. മൂക്ക്, ചെവി, തൊണ്ട, താഴത്തെ ചുണ്ടുകള്‍ എന്നിവയില്‍ ആവശ്യമായ ശസ്ത്രക്രിയകള്‍ നടത്താന്‍ ഇസ്രയെ അനുവദിക്കുന്നതിന് അധികൃതരില്‍ സമ്മര്‍ദ്ദം ചെലുതുന്നതിനെയാണ് ഇപ്പോള്‍ ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പായ ഹമാസുമായുള്ള തടവുകാരുടെ കൈമാറ്റ ഇടപാടിന്റെ രണ്ടാം ബാച്ചിന്റെ ഭാഗമായി ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 39 പലസ്തീന്‍ സ്ത്രീകളുടെയും കുട്ടികളുടെയും പട്ടികയില്‍ ജാബിസിനെ ഉള്‍പ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends