Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഏദൻ കടലിടുക്കിൽ ഇസ്രായേലിന്റെ ചരക്കുകപ്പൽ റാഞ്ചി..! സെൻട്രൽ പാർക്ക്’ എന്ന കപ്പൽ ഇസ്രായേലി ഉടമസ്ഥതയിലുള്ള ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനു കീഴിലുള്ളതാണ്.. കപ്പൽ 2 ഇന്ത്യക്കാരും...! വിശദീകരണം തിരക്കിയതായി കേന്ദ്രം.!

27 NOVEMBER 2023 12:37 PM IST
മലയാളി വാര്‍ത്ത

ഏദൻ കടലിടുക്കിൽ ഇസ്രായേലിന്റെ ചരക്കുകപ്പൽ ആയുധധാരികൾ റാഞ്ചിയതായി അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥൻ. ‘സെൻട്രൽ പാർക്ക്’ എന്ന കപ്പൽ ഇസ്രായേലി ഉടമസ്ഥതയിലുള്ള ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനു കീഴിലുള്ളതാണ്.

റാഞ്ചലിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഫോസ്ഫോറിക് ആസിഡുമായി പോകുകയായിരുന്ന കപ്പലിൽ 22 ജീവനക്കാരാണുള്ളത്.

ഇന്ത്യ, റഷ്യ, വിയറ്റ്നാം, ബൾഗേറിയ, ജോർജിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ജീവനക്കാർ. ഇവരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്ന് സോഡിയാക് കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു.

യുദ്ധക്കളത്തിലേക്ക് ഇറാന്‍ നേരിട്ട് ഇറങ്ങുന്നുവെന്ന സൂചനകളാണോ ഇത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേല്‍ കപ്പല്‍ ആക്രമിച്ചത് ഇറാന്‍ തന്നെയെന്ന് ഐഡിഎഫ്. ഹമാസ് തുടഹ്ങിവച്ച യുദ്ധം ഇറാന്‍ ആളിക്കത്തിക്കുന്നുവെന്ന് ഐഡിഎഫ്. യുദ്ധം കരയും ആകാശവും കടന്ന് സമുദ്രത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇഡന്‍ ഓഫറുടെ ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് എന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇതോടെ ബൈഡനും നെതന്യാഹുവും ഇറാനെതിരെ തിരിയുന്നു.

 

 

 

നവംബര്‍ 24ന് ഇസ്രയേല്‍ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ആക്രമണം ഉണ്ടായതെന്ന് അറബ് വാര്‍ത്താ ചാനലായ അല്‍ മയദീന്‍ റിപ്പോര്‍ട്ട് ചെയ്തു. മാള്‍ട്ട പതാക വഹിക്കുന്ന കപ്പലിനു നേരെ ഇറാന്‍ നിര്‍മിത ശഹീദ്136 ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പലിനകത്ത് പൊട്ടിത്തെറിച്ച ഡ്രോണ്‍ കേടുപാടുകള്‍ സൃഷ്ടിച്ചെങ്കിലും ജീവനക്കാരില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം യമനില്‍ ഹുദൈദക്കു സമീപം ചെങ്കടലില്‍ ഒരു കപ്പല്‍ ഹൂതികള്‍ റാഞ്ചിയിരുന്നു. എല്ലാത്തിനു പിന്നിലും ഇറാനാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നു പറഞ്ഞ യു.എസ് അധികൃതര്‍ ഇറാന്‍ ബന്ധത്തിന് തെളിവൊന്നും നിരത്തിയിട്ടില്ല. ആക്രമണം സംബന്ധിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല.

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയത് മുതല്‍ ഇറാന്‍ വെല്ലുവിളിയുമായ് രംഗത്തുണ്ട്. ഹമാസിന് നേരെയുള്ള ആക്രമണത്തിന് ഇസ്രയേലിനെക്കൊണ്ട് മറുപടി പറയിക്കുമെന്നാണ് ഇറാന്‍ വെല്ലുവിളിച്ചത്. കഴിഞ്ഞദിവസം ഹൂതിവിമതരെ ഇറക്കി ഇസ്രയേല്‍ കപ്പല്‍ റാഞ്ചിയിരുന്നു. ഇസ്രയേലി കൊടിവച്ച കപ്പല്‍ കണ്ടാല്‍ ആക്രമിക്കും വെറുതെ വിടില്ലെന്നാണ് ഹൂതിവിമതര്‍ വെല്ലുവിളിച്ചത്. തൊട്ടുപിന്നാലെ ഇസ്രയേലി കപ്പലിന് നേരെ ഉണ്ടായ ആക്രമണം. ഇപ്പോള്‍ സമുദ്രാത്തിലും യുദ്ധം തുടങ്ങിവച്ചിരിക്കുകയാണ് ഇറാന്‍. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും ഇറാന്റെ പ്രതിരോധ സേനയെയും ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി വെല്ലുവിളിച്ചത്.

 

 

 

ഇറാന്റെ ഭാഗത്ത് നിന്ന് വലിയ തോതില്‍ നടപടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുള്ളാഹിയാന്‍ വെളിപ്പെടുത്തി. ഗാസയില്‍ ഇസ്രായേല്‍ സര്‍ക്കാരിനെ ഒരു നടപടിയും സ്വീകരിക്കാന്‍ പ്രതിരോധ സേനാ നേതാക്കള്‍ അനുവദിക്കില്ല.എല്ലാ വാതിലുകളും ഞങ്ങള്‍ക്കായി തുറന്നിരിക്കുന്നു. ഗാസയിലെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ച് നിസ്സംഗത പാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രതിരോധ സേനയ്ക്ക് ശത്രുക്കളുമായി വളരെക്കാലം പോരാടാനാകും. പ്രതിരോധ സേനയില്‍ നിന്ന് വലിയ നടപടി പ്രതീക്ഷിക്കാമെന്നും വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിനെതിരെ ഇറാന്‍ എന്ത് തരത്തിലുള്ള നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഇറാനും ഭീകരരും പക്കാ പ്ലാനിട്ട് നടപ്പാക്കുന്നതെന്ന് ആരോപണം ശക്തമാകുന്നു. സമുദ്രത്തില്‍ ആക്രമണം അഴിച്ചുവിടുന്ന ഇറാന് നേരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മറുപടി കൊടുത്തു. വെടിനിര്‍ത്തലും പ്രഖ്യാപിച്ച് ബന്ദിമോചനം നടന്നുകൊണ്ടിരിക്കെയാണ് ഇറാന്‍ ചതി പുറത്തെടുത്തിരിക്കുന്നത്. ഇതിന് ഇറാനും ഭീകര സംഘങ്ങളും ഇരന്നുവാങ്ങുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഹൂതി വിമതരേയും ഹിസ്ബുള്ളയേയും വെച്ചുള്ള ഇറാന്റെ ഒളിപ്പോരിന് അന്ത്യം കുറിച്ചിരിക്കുമെന്ന് ഐഡിഎഫും പ്രഖ്യാപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends