Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രയേലി കപ്പല്‍ ആക്രമിക്കുന്ന ഹൂതി സേന ഇനി ചാരമാകും;സമുദ്രാതിര്‍ത്തിയില്‍ ഇറങ്ങി അമേരിക്കന്‍ പടക്കപ്പല്‍,ഇറാന്‍ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളാണ് ഇസ്രയേലി കപ്പലുകള്‍ ആക്രമിക്കുന്നത്,ഇറാന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് യു എസ്,സമുദ്രാതിര്‍ത്തികളിലും കൈകോര്‍ത്ത് ഇസ്രയേല്‍-അമേരിക്ക

27 NOVEMBER 2023 07:50 PM IST
മലയാളി വാര്‍ത്ത

സമുദ്രാതിര്‍ത്തികളില്‍ ഇസ്രയേല്‍ കപ്പല്‍ ആക്രമിക്കാന്‍ ഇനി ഇറാനും ഹൂതികള്‍ക്കും മുട്ടിടിക്കും. നടുക്കടലില്‍ പോര്‍മുഖം തുറന്നിരിക്കുന്ന ഇറാന്റെ തലയെടുക്കാന്‍ അമേരിക്കന്‍ പടക്കപ്പല്‍ ഇറങ്ങി. ഇസ്രയേല്‍ വാണിജ്യ കപ്പലുകള്‍ സംരക്ഷിക്കുന്നതിനായി വിമാനവാഹിനി കപ്പലായ യു.എസ്.എസ് ഐസന്‍ഹോവര്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഗള്‍ഫ് കടലില്‍ എത്തിയതായി യു.എസ് നാവികസേന. പ്രധാന അന്താരാഷ്ട്ര ജലപാതകളിലുള്ള കപ്പലുകളുടെ 'നാവിഗേഷന്‍ സ്വാതന്ത്ര്യം' ഉറപ്പാക്കുന്നതിനായാണ് പ്രദേശത്ത് പെട്രോളിങ് നടത്തുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ കുറിച്ചു. ഹൂതി,ഹിസ്ബുള്ള ടീമുകളുടെ കണക്കുകൂട്ടല്‍ പിഴയ്ക്കുന്നു. സമുദ്രാതിര്‍ത്തിയില്‍ ഇസ്രയേലിനെ വരിഞ്ഞ് മുറുക്കാനുള്ള ഇറാന്റെ പ്ലാനും പാളുന്നു. തുടരെ തുടരെ ഇസ്രയേലി കപ്പലുകള്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഇതോടെയാണ് യുഎസ് പടക്കപ്പല്‍ ഇറങ്ങിയിരിക്കുന്നത്.

ഗൈഡഡ് മിസൈല്‍ ക്രൂയിസര്‍ യു.എസ്.എസ് ഫിലിപ്പൈന്‍ സീ, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളായ യു.എസ്.എസ് ഗ്രേവ്‌ലി, യു.എസ്.എസ് സ്റ്റെതം എന്നിവയും പെട്രോളിങ് നടത്തുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസം ബോക്‌സ്ഷിപ്പ് സി.എം.എ സി.ജി.എം സിമി, സെന്‍ട്രല്‍ ബാങ്കിലെ ഉത്പന്ന ടാങ്കര്‍ എന്നിങ്ങനെയുള്ള രണ്ട് ഇസ്രയേല്‍ ബന്ധിത കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് മാരിടൈം ഫ്‌ലാഷ്‌പോയിന്റിലൂടെ യു.എസ് നാവികസേന പെട്രോളിങ് നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഉള്‍പ്പെടെയുള്ള ഇറാനിയന്‍ ഗ്രൂപ്പുകളെ തടയുന്നതിനും ഹോര്‍മുസ് കടലിടുക്കിലെ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായും ഓഗസ്റ്റ് മുതല്‍ യു.എസ് നാവികസേന പ്രധാന അന്താരാഷ്ട്ര ജലപാതകളില്‍ പെട്രോളിങ് നടത്തുന്നുണ്ടെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാപാര ടാങ്കറുകളെ ലക്ഷ്യം വെക്കുന്നത് തടയല്‍, യു.എസ് സേനയെ ലക്ഷ്യം വെച്ചിട്ടുള്ള ഇറാന്‍ പിന്തുണയുള്ള സിറിയയിലെയും ഇറാഖിലെയും ഗ്രൂപ്പുകളെ തടയല്‍, ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷം തുടരുന്നത് നിയന്ത്രിക്കല്‍ എന്നിവയാണ് പെട്രോളിങ്ങിന്റെ കാരണമായി നാവികസേന ചൂണ്ടിക്കാട്ടിയത്.

ഇരുരാജ്യങ്ങളില്‍ നിന്നുമായി 23 ആക്രമണങ്ങളാണ് നിലവില്‍ യു.എസ് സേന നേരിടേണ്ടി വന്നതെന്നും ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഡെപ്യൂട്ടി പെന്റഗണ്‍ പ്രസ് സെക്രട്ടറി സബ്രീന സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ആക്രമണത്തില്‍ എത്രമാത്രം വര്‍ധനയുണ്ടെന്ന് പ്രസ് സെക്രട്ടറി അറിയിച്ചില്ലെന്നും മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നവംബര്‍ 24ന് ഇസ്രയേല്‍ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു കപ്പലിനെതിരെ ആക്രമണം ഉണ്ടായതെന്ന് അറബ് വാര്‍ത്താ ചാനലായ അല്‍ മയദീന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷാഹെദ് 136 ഡ്രോണാണ് കപ്പലിനെ ആക്രമിച്ചത്. അതേസമയം കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്‍ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളാണ് ഇസ്രയേലി കപ്പലുകള്‍ ആക്രമിക്കുന്നത്. ഹമാസ് തുടങ്ങിവച്ച യുദ്ധത്തില്‍പ്പോലും ഇറാന്റെ കരങ്ങളുണ്ട്. ബെയ്‌റൂട്ടില്‍ ഹമാസ്,ഹിസ്ബുള്ള,ഇറാന്‍ മന്ത്രി എന്നിവര്‍ ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ രാജ്യത്തിന് പങ്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞത്. ഗാസയില്‍ ഹമാസിനെ വാഴിക്കേണ്ടത് ഇറാന്റെ കൂടി ആവശ്യമാണ്. എന്നാല്‍ ഹമാസിന് എന്നും വെല്ലുവിളി ഇസ്രയേലാണ്. ഹമാസ് നടത്തിയ ആക്രമണവുമായ് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിന് ഉണ്ടായ നാശനഷ്ടങ്ങളെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പരാജയത്തെയും ഇറാന്‍ അഭിനന്ദിക്കുന്നു. ഗാസയില്‍ ഹമാസിന് വെള്ളവും വളവുമാകുന്നത് ഇറാന്‍ തന്നെ. ഈ യുദ്ധത്തിന് ഹമാസിന് ഗാസയിലേക്ക് ആയുധങ്ങള്‍ ഒഴുക്കിയത് ഇറാനാണ്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബന്ദി കൈമാറ്റം നടക്കുമ്പോഴാണ് സമുദ്രാതിര്‍ത്തികളില്‍ ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്. ഹമാസിനെ സഹായിക്കാന്‍ ഭീകര ഗ്രൂപ്പുകളെ ഇറക്കി കളിക്കുന്നത് ഇറാന്‍ തന്നെയെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നു.

ഹമാസിന്റെ വിജയകരമായ നടപടികള്‍ തീര്‍ച്ചയായും ഇസ്രായേലികളുടെ പതനത്തിന് ആക്കം കൂട്ടുമെന്നും ഉടന്‍ തന്നെ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും ഖമേനിയുടെ ഉന്നത ഉപദേഷ്ടാവ് അലി അക്ബര്‍ വെലായത്തി പ്രസ്താവനയില്‍ പറഞ്ഞു. 'ഈ മഹത്തായതും തന്ത്രപരവുമായ വിജയത്തില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നാണ് പറഞ്ഞത്. ഹമാസ് ആക്രമണത്തെ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനിയും ന്യായീകരിച്ചു. 'ഈ ഓപ്പറേഷന്‍ ... തങ്ങളുടെ അവകാശങ്ങളും ഇസ്രായേലിന്റെ യുദ്ധവും പ്രകോപനപരവുമായ നയങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പലസ്തീനികളുടെ സ്വാഭാവിക പ്രതികരണമാണ്.ഇത് പലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പ്രസ്ഥാനമാണെന്നും നാസര്‍ പറഞ്ഞത്. 1979ല്‍ സ്ഥാപിതമായത് മുതല്‍, ഇസ്ലാമിക രാജ്യമായ ഇറാന്‍ പലസ്തീന്‍ പ്രശ്‌നങ്ങളില്‍ വലിയ പിന്തുണ നല്‍കുന്ന രാജ്യമാണ്. ഷിയാ ആധിപത്യമുള്ള ഇറാന്‍ മുസ്ലീം ലോകത്തിന്റെ സ്വയം പ്രഖ്യാപിത നേതാവാണ്. ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന് ധാര്‍മ്മികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്ന് ഇറാന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ മറ്റ് കക്ഷികള്‍ രംഗത്തിറങ്ങാന്‍ തയ്യാറാണെന്ന മുന്നറിയിപ്പുമായി ഇറാന്‍ ഇസ്രയേലിനെ വെല്ലുവിളിച്ചിട്ടുണ്ട്. സയണിസ്റ്റ് ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, മേഖലയിലെ എല്ലാ കക്ഷികളും ഇടപെടാന്‍ തയ്യാറാണെന്ന് ഭീഷണി മുഴക്കിയത്. ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രയേല്‍ ദീര്‍ഘകാലമായി ആരോപിച്ചിരുന്നു. എന്നാല്‍ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് ഗ്രൂപ്പിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുവെന്നാണ് ടെഹ്‌റാന്‍ പറയുന്നത്. ഇങ്ങനെ ഹമാസിന് വേണ്ടി നിരന്തരം വാദിക്കുന്ന ഇറാന്‍ സമുദ്രത്തിലും ഭീകര ഗ്രൂപ്പുകലെ ഇറക്കിയിരിക്കുന്നത്. യുദ്ധ ഇടവേള ഹമാസ് പുതിയ തന്ത്രംമെനയുന്നതിനുള്ള അവസരമാക്കുകയാണ്. ഇസ്രയേലിന്റെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് കപ്പലുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏതായാലും ഇറാന്‍ ഇരന്നുവാങ്ങാന്‍ തയ്യാറെടുത്തിരിക്കുകയാണ്. കടലിലും കൈകോര്‍ത്തിരിക്കുകയാണ് ഇസ്രയേലും-അമേരിക്കയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends