ഗാസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ല; തുറന്നടിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് നിർണായകമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. ഗാസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് . വെടിനിർത്തലിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രകാരം രക്ഷാസമിതി യോഗം വിളിച്ച് ചേർത്തിരുന്നു . ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ പ്രമേയം അവതരിപ്പിച്ചു . എന്നാൽ അത് യു.എസ് വീറ്റോ ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെയാണ് നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഗുട്ടറസ് രംഗത്ത് വന്നിരിക്കുന്നത് 55 രാജ്യങ്ങളുടെ പിന്തുണയോടെയാണ് യു.എ.ഇ പ്രമേയം കൊണ്ടുവന്നത്. ചൈന, റഷ്യ, ഫ്രാൻസ് ഉൾപ്പടെ വൻശക്തി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി റോബർട്ട് വുഡ് പറഞ്ഞു. ഹമാസ് ഇസ്രായേലിന് ഭീഷണിയായതിനാൽ വെടിനിർത്തലിന് സമയപരിധിവെക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനാവില്ലെന്നുംഅദ്ദേഹം പറഞ്ഞു.
അതേസമയം , യു എന്നിൽ അമേരിക്ക സ്വീകരിച്ച നിലപാട് ലോക രാജ്യങ്ങളെ നടുക്കിയിരിക്കുകയാണ് . യുഎൻ സുരക്ഷാ സമിതിയിലെ പക്തിയിലധികം രാജ്യങ്ങളും പിന്തുണച്ച പ്രമേയം ആണിത്. അതിനെയാണ് യുഎസ് വീറ്റോ അധികാരം ഉപയോഗിച്ചത് തടയുന്നത് .മാത്രമല്ല മറ്റൊരു നീക്കം കൂടെ അമെരിക്ക നടത്തുകയാണ്. ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അമേരിക്ക. ഗസ്സയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെയും, രക്ഷാ സമിതിയുടെയും ആവശ്യം അമേരിക്ക ഇടപെട്ട് തള്ളിയിരിക്കുന്നത് .
https://www.facebook.com/Malayalivartha