Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

റഫയിൽ ബുൾഡോസർ; ബന്ദികളുടെ തല നിലത്തുരുളും; ആണിയടിച്ച് ഹമാസ്; പിഴുതെറിയാൻ ഇസ്രയേലും!!

12 FEBRUARY 2024 06:27 PM IST
മലയാളി വാര്‍ത്ത

റിയാദ്-ഇസ്രായിൽ-ഹമാസ് യുദ്ധത്തിൽ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ അഭയം തേടിയ ഗാസ മുനമ്പിലെ തെക്കൻ നഗരമായ റഫയ്ക്ക് നേരെ  കരയാക്രമണം നടത്താൻ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദശലക്ഷ കണക്കിന് പലസ്തീനികൾ നിലവിൽ അഭയം പ്രാപിച്ചിരിക്കുന്ന പ്രദേശമാണ് റഫാ.

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത യുഎസ് ഔട്ട്‌ലെറ്റ്  മാധ്യമങ്ങക്ക് നൽകിയ അഭിമുഖത്തിലാണ് റഫയിലേക്കും സൈനിക നടപടികൾ വ്യാപിക്കാനുള്ള തീരുമാനം ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. ഇതിന്റെ ഭാഗമായുള്ള പദ്ധതികളിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെയും ലോക രാജ്യങ്ങളുടെയും പ്രതിഷേധം അവഗണിച്ചാണ് റഫയിൽ കരയാക്രമണം കടുപ്പിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നത്. അതേസമയം റഫയ്‌ക്കെതിരായ ഏതൊരു ഇസ്രയേലി ആക്രമണവും ബന്ദികളെ കൈമാറ്റം ചെയ്യാനുള്ള ചർച്ചകളെ ഇല്ലാതാക്കുമെന്ന് ഹമാസ് നേതാവ്  പറഞ്ഞതായി ആണ്  അൽ-അഖ്‌സ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തത്.

റഫയിൽ പ്രവേശിക്കരുതെന്ന് ഇസ്രായേലിനോട് പറയുന്നത് ഹമാസിനെതിരായ യുദ്ധത്തിൽ തോൽക്കുന്നതിന് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു.  എന്നാൽ ആക്രമണത്തിന് മുൻപ് സിവിലിയന്മാരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടതുണ്ടെന്ന അമേരിക്കയുടെ നിലപാടിനോട് താൻ യോജിക്കുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു.

ഈജിപ്ത് അതിർത്തിയിലെ താൽക്കാലിക കൂടാരങ്ങളിൽ അഭയം പ്രാപിച്ചിട്ടുള്ള ജനങ്ങൾ ഇനി എങ്ങോട്ട് പോകുമെന്നതും ആശങ്കക്ക് വഴി വെക്കുന്നുണ്ട്. ഫലസ്തീനിലെ റാഫ നഗരം തകര്‍ക്കാനും പിടിച്ചെടുക്കാനുമുള്ള ശ്രമം ഇസ്രഈലി സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ക്യാമ്പ് ഡേവിഡ് ഉടമ്പടി നിര്‍ത്തിവെക്കുമെന്ന് രണ്ട് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും ഒരു പാശ്ചാത്യ നയതന്ത്രജ്ഞനും വ്യക്തമാക്കുകയും ചെയ്തു .

ഇസ്രഈല്‍ സൈന്യം റഫാ അതിര്‍ത്തി കടന്നാല്‍ ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഗസ വിട്ടുപോകുമെന്ന് ഈജിപ്ത് അധികാരികള്‍ ചൂണ്ടിക്കാട്ടി. പിന്നീട് സയണിസ്റ്റ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയ ഫലസ്തീനിലെ നഗരങ്ങളിലേക്ക് അവര്‍ക്ക് മടങ്ങാന്‍ കഴിയിള്ള. ഇത് ഈജിപ്തിൽ വലിയ കുടിയേറ്റ ഭീഷണി ആണ് ഉയർത്തുന്നത്

റഫയിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട ഈജിപ്തിന്റ ആകുലത സർക്കാർ ഗൗരവമായി കാണുന്നുവെന്ന് ഇസ്രായേൽ മന്ത്രി മിറി റെഗേവ് പറഞ്ഞു. ഈജിപ്തുമായി സംഭാഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.


ഈജിപ്തിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് റഫാ. ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെ പലായനം ചെയ്ത ജനങ്ങളാണ് റഫയിൽ തിങ്ങിക്കൂടി കഴിയുന്നത്. ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളിൽ പകുതിയും ഇപ്പോൾ റഫാ നഗരത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്. പലരും പുറത്ത് ടെന്റുകളിലും താൽക്കാലിക ഷെൽട്ടറുകളിലും ആണ്ഉറങ്ങുന്നത് , ഇവരുടെ ഭക്ഷണം, വെള്ളം, ശുചിത്വം എന്നിവഎല്ലാം വളരെ പരിമിതമാണ് എന്ന് മാത്രമല്ല തികച്ചും വൃത്തിഹീനമായ ചുറ്റുപാടിൽ പകർച്ച വ്യാധികളും പടരുന്നുണ്ട്.

നേരത്തെ ഒരു തവണ റഫാ അതിർത്തി തുറക്കുകയും ഇരട്ട പൗരത്വം ഉള്ളവരെയും പരിക്കേറ്റവും രോഗികളെയും അടക്കം നിയന്ത്രിത എണ്ണത്തിലുള്ള ആളുകളെ അതിർത്തി കടക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു.

റഫാ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് യുഎൻ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അറബ് രാജ്യങ്ങൾ തുടങ്ങിയവ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1.4 ദശലക്ഷം ഫലസ്തീനികളെ റഫ അഭയം പ്രാപിക്കുന്ന റഫയിൽ നടക്കുന്ന ഏതൊരു ആക്രമണവും വലിയ മാനുഷിക വിപത്തിന് കാരണമാകുമെന്നാണ് ലോക രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഗാസയിൽ നിലവിൽ നടത്തുന്ന വലിയ ആക്രമണ പദ്ധതികൾക്കെതിരെ ആഗോള തലത്തിൽ വലിയ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രസ്താവന.ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും ആക്രമണ പദ്ധതിക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ദിനവും നടക്കുന്ന ബോംബാക്രമണങ്ങൾക്ക് പുറമെയാണ് റഫയിൽ കരയാക്രമണം നടത്താൻ ഇസ്രായേൽ പദ്ധതിയിടുന്നത്.

 



റഫയുടെ വടക്ക് ഭാഗത്തായി അല്‍ നാസര്‍ സമീപപ്രദേശത്തുള്ള ഒരു വീടിന് നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 താമസക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നും നഗരത്തിന് കിഴക്ക് ഭാഗത്ത് അല്‍ ജെനീന പരിസരത്തുള്ള ഒരു വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 28,176 ആയി വര്‍ധിച്ചുവെന്നും 67,784 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായും ഇതിനെ ശക്തമായി എതിർക്കുമെന്നുമുള്ള സൗദിയുടെ ദൃഢനിശ്ചയം വിദേശകാര്യമന്ത്രാലയ ആവർത്തിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ബോധപൂർവമായ ലംഘനങ്ങളാണ് നടക്കുന്നത്. ആസന്നമായ ഒരു മാനുഷിക ദുരന്തം ഉണ്ടാക്കുന്നതിൽ നിന്ന് ഇസ്രായിലിനെ തടയാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉടൻ യോഗം ചേരണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

യുദ്ധം ഗൾഫ് മേഖലയെയും ലോക സമ്പദ്ഘടനയെയും ഗുരുതരമായി ബാധിക്കുമെന്ന് ഐ.എം.എഫ് മേധാവി മുന്നറിയിപ്പ് നൽകി. യുദ്ധത്തിൻ്റെ ആഘാതം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ടൂറിസം മേഖലയെ ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്കടലിലെ കപ്പൽ ചരക്ക് ഗതാഗതം കുറയുന്നത് ചരക്ക് ചെലവ് വർധിപ്പിക്കുന്നതായും ഐ.എം.എഫ് മേധാവി ചൂണ്ടിക്കാട്ടി.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (13 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (24 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (35 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (40 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (47 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends