Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലക്ഷങ്ങൾ അഭയാർഥികളായി കഴിയുന്ന റഫയിൽ കരയാക്രമണം... കടുപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിനു പിന്നാലെ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നു...ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ കൈറോയിൽ നടക്കുന്ന, ചർച്ചയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് യു.എസ്..

15 FEBRUARY 2024 03:43 PM IST
മലയാളി വാര്‍ത്ത

ലക്ഷങ്ങൾ അഭയാർഥികളായി കഴിയുന്ന റഫയിൽ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിനു പിന്നാലെ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ കൈറോയിൽ നടക്കുന്ന ചർച്ചയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, ഖത്തർ പ്രധാനമന്ത്രി, സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് എന്നിവർ ചൊവ്വാഴ്ച കെയ്‌റോയിൽ വെടിനിർത്തൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഒന്നര മാസത്തെ വെടിനിർത്തലെന്ന യു.എസ് നിർദേശം അംഗീകരിക്കുമെങ്കിലും ബന്ദികൾക്കു പകരം കൂടുതൽ തടവുകാരെ വിട്ടയക്കാൻ പറ്റില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.അറബ് രാജ്യങ്ങൾ വെടിനിർത്തലിനായി വലിയ സമ്മർദം ചെലുത്തുന്നുണ്ട്. അമേരിക്കയിലെത്തിയ ജോർദാൻ രാജാവും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

 

ഈജിപ്തിലെത്തുന്ന മൊസാദ് തലവൻ സി.ഐ.എ ഡയറക്ടറുമായി തുടർ ചർച്ചകൾ നടത്തും.ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ഭിന്നതകൾ അവസാനിപ്പിച്ച് ഗസ്സ വിഷയം ചർച്ചചെയ്യാൻ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഈജിപ്തിലെത്തി. ദുബൈയിൽനിന്ന് പ്രഥമ വനിത അമിൻ ഉർദുഗാനൊപ്പം കൈറോ വിമാനത്താവളത്തിലെത്തിയ തുർക്കിയ പ്രസിഡന്റിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി സ്വീകരിച്ചു.വെടിനിർത്തൽ വ്യവസ്ഥകൾ പുറത്തുവന്നിട്ടില്ലെങ്കിലും ചർച്ച ശരിയായ ദിശയിലാണെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീട് നഷ്ടപ്പെട്ട് അഭയാർഥികളായ 14 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫയിൽ ആക്രമണം നടന്നാൽ സമാനതകളില്ലാത്ത ദുരന്തത്തിനായിരിക്കും സാക്ഷ്യംവഹിക്കേണ്ടി വരികയെന്ന് മധ്യസ്ഥർ ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. നിരപരാധികളുടെ കൂട്ടക്കുരുതി അനുവദിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ബൈഡൻ ഭരണകൂടം ഇസ്രായേലിന് സൈനിക സഹായം തുടരുകയാണ്.

ഖാൻ യൂനിസിലെ അൽ നാസർ, അൽ അമൽ ആശുപത്രികൾക്ക് സമീപം കനത്ത പോരാട്ടം തുടരുകയാണ് ഇസ്രായേൽ സൈന്യം. അതേസമയം, ഖാൻയൂനുസിലെ നാസർ ആശുപത്രി വളഞ്ഞ ഇസ്രായേൽ സേന രോഗികളോടും ജീവനക്കാരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. നിരവധി അഭയാർഥികളും ആശുപത്രി പരിസരത്തുണ്ട്. ആശുപത്രിക്കു ചുറ്റും രൂക്ഷ പോരാട്ടമാണ് നടക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയുടെ വടക്കേ പ്രവേശന കവാടം തകർത്ത ഇസ്രായേൽ സേന കെട്ടിടാവശിഷ്ടങ്ങളും മണലും ഉപയോഗിച്ച് വഴിയടച്ചു. ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെ വെടിയുതിർക്കുകയാണ്. ആശുപത്രി മുറ്റത്തും മൃതദേഹങ്ങൾ കുന്നുകൂടിക്കിടക്കുന്നുണ്ട്.നാസർ ആശുപത്രിയിൽ നിന്ന് രോഗികൾക്കും ജീവനക്കാർക്കും പുറത്തുപോകാൻ സുരക്ഷിത യാത്രക്ക് സാഹചര്യമൊരുക്കണമെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആവശ്യപ്പെട്ടു.

ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് ചിലിയിൽ ബഹുജന പ്രതിഷേധം നടന്നു. ചിലിയിലെ സാൻറിയാഗോ പ്രവിശ്യയിലാണ് 'ഇസ്രായേലിന്റെ ക്രിമിനൽ എംബസി പൂട്ടുക' എന്ന മുദ്രാവാക്യവുമായി നിരവധി പേർ സംഘടിച്ചത്.ഇന്നലെ മറ്റൊരു ദൃശ്യം പുറത്തു വന്നിരുന്നു. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിലെ മുഖ്യസൂത്രധാരനെന്ന വിലയിരുന്നു ഹമാസ് സായുധസംഘത്തിന്റെ തലവൻ യഹിയ സിൻവാർ ഒളിവിൽ കഴിയുന്നത് ഖാൻ യൂനിസിലെ തുരങ്കത്തിൽ. 1,300 ലേറെ ഇസ്രയേലികളുടെ മരണത്തിന് കാരണമായ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. തിന്മയുടെ മുഖമെന്ന് ഇസ്രയേൽ അധികൃതർ ആരോപിക്കുന്ന യഹിയ സിൻവാർ ഇസ്രയേലിന്റെ പ്രധാന നോട്ടപ്പുള്ളിയാണ്. ഇയാൾ ഇപ്പോൾ ഇസ്രയേലിനെ പേടിച്ച് മാളത്തിലൊളിച്ചു എന്നാണ് ഐ.ഡി.എഫ് ആരോപിക്കുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവിട്ടു.ഗസ്സയിലെ ഹമാസ് നേതാവ് യഹിയ സിൻവാറിനെ ഭൂഗർഭ തുരങ്കത്തിൽ കണ്ടെത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്)യാണ് വ്യക്തമാക്കിയത്. യഹിയ സിൻവാർ കുടുംബത്തോടൊപ്പം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ തുരങ്കത്തിലൂടെ നടന്നു നീങ്ങുന്നുവെന്ന പേരിലുള്ള വിഡിയോ ഐ.ഡി.എഫ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ടു.

 

മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഒരു യുവാവും മുതിർന്ന ഒരാളുമാണ് വിഡിയോയിൽ കാണുന്നത്.ഇതിൽ യുവാവിന്റെ മുഖം മാത്രമാണ് കാണിക്കുന്നത്. മുതിർന്നയാൾ യഹിയ സിൻവാറാണെന്നാണ് ഇസ്രയേൽ അവകാശവാദം. ഇദ്ദേഹം നടന്നുനീങ്ങുന്നതിന്റെ പിന്നിൽനിന്നുള്ള ദൃശ്യമാണ് ഇതിലുള്ളത്. ഭീരുവിനെപ്പോലെ സിൻവാർ ഓടുന്നുവെന്ന അടിക്കുറിപ്പോടെ ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി ഈ ദൃശ്യം പങ്കുവെച്ചു. 'സമയം കടം വാങ്ങിയാണ് സിൻവാർ കഴിയുന്നതെന്ന് ദൃശ്യങ്ങൾ കാണിക്കുന്നു' എന്നും ഹഗാരി പറഞ്ഞു.കുടുംബാംഗങ്ങൾക്കും മറ്റ് മുതിർന്ന ഹമാസ് അംഗങ്ങൾക്കും ഒപ്പം സിൻവാർ താമസിച്ച ഭൂഗർഭ കേന്ദ്രം എന്ന അവകാശവാദവുമായി ഏതാനും ദൃശ്യങ്ങളും ഇസ്രയേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. സിൻവാർ ഉപേക്ഷിച്ചതെന്ന പേരിൽ നോട്ടുകെട്ടുകളും ഇവർ കാണിച്ചു. ഇസ്രയേലി സൈന്യം ടണൽ അടച്ചതോടെ ഇവർ ഇവിടം ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാണ് ഐ.ഡി.എഫ് പറയുന്നത്.അതേസമയം ഗസ്സയിൽ വെടിനിർത്തൽ നീളുകയാണ്.

ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ച നീളുന്നത് ബന്ദികൾക്ക് പകരം എത്ര ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണം എന്ന വിഷയത്തിൽ തീരുമാനമാകാത്തതിനാലാണെന്ന് ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഫലസ്തീൻ കമ്മീഷൻ ഓഫ് ഡിറ്റെയ്നിസ് അഫയേഴ്സ്, ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി എന്നിവയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ 7ന് ശേഷം അധിനിവേശ വെസ്റ്റ്ബാങ്കിൽ നിന്ന് മാത്രം 7,000 ഫലസ്തീനികളെ ഇസ്രയേൽ സൈന്യം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയവർക്ക് പകരം ഇവരിൽ എത്രപേരെ മോചിപ്പിക്കണമെന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ്, ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമമായ വാല റിപ്പോർട്ട് ചെയ്തു. മുഴുവൻ ബന്ദികളെയും വിട്ടയക്കണമെങ്കിൽ ഇസ്രയേൽ തടവിലിട്ട മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. കഴിഞ്ഞ വർഷം നവംബറിൽ നടന്ന താൽക്കാലിക വെടിനിർത്തലിൽ ഓരോ ബന്ദിക്കും പകരം മൂന്ന് ഫലസ്തീൻ തടവുകാരെയാണ് വിട്ടയച്ചിരുന്നത്. എന്നാൽ, ഇതിൽ ചിലരെ ഇസ്രയേൽ വീണ്ടും പിടികൂടുകയും തടവിലിടുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (12 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (23 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (34 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (39 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (46 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends