Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ആരോഗ്യ മേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിൻ... ക്യാന്‍സറിനുള്ള വാക്സിന്‍ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം...

15 FEBRUARY 2024 04:47 PM IST
മലയാളി വാര്‍ത്ത

കാൻസർ ചികിത്സയ്ക്കുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിൽ പതിറ്റാണ്ടുകളുടെ ക്ഷമയോടെയുള്ള ഗവേഷണത്തിന്റെ ചരിത്രമുണ്ട്. കാന്‍സർ പ്രതിരോധിക്കാനുള്ള വാക്സിനുകളുടെ കാര്യത്തിലും സമാനമായ ഗവേഷണബുദ്ധിയുണ്ട്. കരളിനെ ബാധിക്കുന്ന കാൻസർ തടയാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിനും, സെർവിക്കൽ കാൻസർ തടയുന്നതിനുള്ള എച്ച് പി വി വാക്സിനും കണ്ടെത്തിയത് ശാസ്ത്രലോകത്തിന് പുത്തനുണർവാണ് നൽകിയത്.എന്നാൽ കാൻസർ ഗവേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍. അഞ്ച് വർഷത്തിനുള്ളിൽ കാൻസർ ചികിത്സയ്ക്കായുള്ള വാക്‌സിനുകൾ വിപണിയിലെത്തുംആരോഗ്യ മേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ക്യാന്‍സറിനുള്ള വാക്സിന്‍ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം.

 

'ക്യാന്‍സര്‍ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മാണത്തോട് ഞങ്ങള്‍ അടുത്തിരിക്കുന്നു' - പുതിന്‍ പറഞ്ഞു. വൈകാതെ അത് വ്യക്തിഗത ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിന്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ഒരു ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ്.ഏത് തരത്തിലുള്ള ക്യാന്‍സറിനുള്ളതാണ് നിര്‍ദ്ദിഷ്ട വാക്സിനെന്നോ, അതിന്റെ മറ്റുവിവരങ്ങളോ പുതിന്‍ വെളിപ്പെടുത്തിയിട്ടില്ല.നിരവധി രാജ്യങ്ങളും കമ്പനികളും ക്യാന്‍സര്‍ വാക്സിനായുള്ള പരീക്ഷണങ്ങള്‍ ഇതിനോടകം നടത്തിവരുന്നുണ്ട്. ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ജര്‍മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവച്ചിരുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ (എച്ച്പിവി) നിലവിൽ ആറ് വാക്സിനുകൾ ഉണ്ട്. കൂടാതെ കരളിലെ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) ക്കെതിരായ വാക്സിനുകളുമുണ്ട്. കൊവിഡ് മഹാമാരിയുടെ കാലത്ത് റഷ്യ സ്വന്തമായി സ്പുട്നിക് വാക്സിന്‍ വികസിപ്പിച്ചിരുന്നു. നിരവധി രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്തു. വാക്സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ പുടിന്‍ ഈ വാക്സിന്‍ എടുക്കുകയുണ്ടായി.രോഗത്തെ മുഴുവനായും തടയുന്ന വാക്സിനുകളല്ല ഇത്. പകരം കാൻസർ മുഴകൾ ചുരുങ്ങുന്നതിനും പിന്നീട് വരുന്നത് തടയുന്നതിനുമുള്ള വാക്സിനുകളായിരിക്കും. സ്‌തനാർബുദം, ശ്വാസകോശ കാൻസർ, ത്വക്ക് കാൻസറായ മെലനോമ, പാൻക്രിയാറ്റിക് കാൻസർ എന്നിവയെ തടയുന്നതിലും നിർണായകമാണ് ഈ പരീക്ഷണ ഫലങ്ങൾ.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് പിടി കൊടുക്കാതെ കാൻസർ കോശങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ക്യാൻസർ കോശങ്ങൾ കാർന്നുതിന്നുന്ന ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുകയാണ് ഈ കാൻസർ വാക്സിനുകളുടെ ദൗത്യം. എംആർഎൻഎ വാക്സിനുകളും ഇതിൽപ്പെടുന്നു. ക്യാൻസർ വാക്സിനുകൾക്കായാണ് ആദ്യം എം ആർ എൻ എ വാക്സിനുകൾ വികസിപ്പിച്ചതെങ്കിലും ആദ്യമായി ഉപയോഗിച്ചത് കോവിഡ് 19 നായുള്ള വാക്സിനുകളിലാണ്.ഓരോ കാൻസറിനും അനുസൃതമായി വാക്സിനുകൾ വികസിപ്പിച്ചില്ലെങ്കിൽ കോവിഡ് വാക്‌സിനുകൾ പോലെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയും വിദഗ്‌ധർ പങ്ക് വയ്ക്കുന്നു. യു ഡബ്ള്യു മെഡിസിൻ എന്ന കമ്പനി സ്തനാർബുദം, ശ്വാസകോശ കാൻസർ, അണ്ഡാശയ കാൻസർ തുടങ്ങിയവയ്ക്ക് എതിരെയുള്ള വാക്സിനുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (11 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (22 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (33 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (38 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (45 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends