Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സൊമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് കപ്പലിനെ രക്ഷിച്ചു...ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് ചെന്നൈ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ ചെന്നൈയിൽ തിരിച്ചെത്തി...

17 FEBRUARY 2024 12:33 PM IST
മലയാളി വാര്‍ത്ത

സൊമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് എംവി ലില നോർഫോക്’ എന്ന ചരക്കുകപ്പലിനെ മോചിപ്പിച്ച ശേഷം ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് ചെന്നൈ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ ചെന്നൈയിൽ തിരിച്ചെത്തി. വെള്ളിയാഴ്ചയാണ് കപ്പൽ തിരികെ ചെന്നൈ തീരമണഞ്ഞത്.ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം ഇന്ത്യൻ നാവികസേന കമാൻഡോ നീക്കത്തിലൂടെയാണ് പരാജയപ്പെടുത്തിയത്. കപ്പൽ ജീവനക്കാരായ 15 ഇന്ത്യക്കാരെയടക്കം 21 പേരെ മാർകോസ് (മറൈൻ കമാൻഡോസ്) സുരക്ഷിതരാക്കിയിരുന്നു. ജനുവരി അഞ്ചിനാണ് കപ്പൽ റാഞ്ചാൻ സൊമാലിയൻ കടക്കൊള്ളക്കാർ ശ്രമിച്ചത്. ആയുധധാരികളായ ആറുപേർ‍ കപ്പലിൽ നുഴഞ്ഞു കയറിയെന്ന സന്ദേശമാണ് നാവികസേനയ്‌ക്ക് ലഭിച്ചത്.അറേബ്യൻ തീരത്ത് പതിവ് പട്രോളിംഗിനിടെയാണ് വിവരം ലഭിച്ചതെന്ന് നാവിക സേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

 

കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ രഘു ആർ നായറുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനംബ്രസീലിൽ നിന്നു ബഹ്‌റൈനിലേക്കു പോവുകയായിരുന്ന കപ്പൽ. സൊമാലിയയുടെ കിഴക്കൻ തീരത്തുനിന്ന് 460 നോട്ടിക്കൽ മൈൽ ദൂരെവച്ചാണ് റാഞ്ചാൻ ശ്രമിച്ചത്.ഐ.എൻ.എസ്. ചെന്നൈ ‘ദ ഡിസ്‌ട്രോയർ’എന്ന കപ്പലാണ് കടൽകൊള്ളക്കാരെ തുരത്തിയത്. നാവികസേനയുടെ കൊൽക്കത്ത ക്ലാസ് യുദ്ധക്കപ്പലുകളിൽ മൂന്നാമത്തേതാണ് ചെന്നൈ നഗരത്തിന്റെപേരിലുള്ള ഈ ആദ്യ യുദ്ധക്കപ്പൽ.ഇസ്രായേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന്(Israel Hamas War) മധ്യ, വടക്കന്‍ അറബിക്കടലില്‍(Central and North Arabian Sea) നിരീക്ഷണം കര്‍ശനമാക്കി ഇന്ത്യന്‍ നാവികസേന(Indian Navy). വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനാ വിന്യാസം കൂടുതല്‍ വ്യാപകമാക്കി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, മധ്യ-വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതകളിലൂടെ സഞ്ചരിച്ച വ്യാപാര കപ്പലുകള്‍ സുരക്ഷാഭീഷണി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യെമനിൽ നിന്നുള്ള ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ.ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 700 നോട്ടിക്കല്‍ മൈല്‍ അകലെ എംവി റൂവന് നേരെ നടന്ന കടല്‍ക്കൊള്ള സംഭവവും ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് ഏകദേശം 220 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി എംവി ചെം പ്ലൂട്ടോയില്‍ അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണവും കണക്കിലെടുത്താണ് പുതിയ നീക്കം. ഇന്ത്യന്‍ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇഇസെഡ്) സമീപത്താണ് ഈ രണ്ട് സംഭവങ്ങളും. ഇതോടെ സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും എന്തെങ്കിലും അപകടമുണ്ടായാല്‍ വ്യാപാര കപ്പലുകളെ സഹായിക്കുന്നതിനും ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന ടാസ്‌ക് ഗ്രൂപ്പുകളെ ഇന്ത്യന്‍ നാവികസേന വിന്യസിച്ചിട്ടുണ്ട്.

 

ദീര്‍ഘദൂര മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റംഎന്നിവയുടെ ആകാശ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. ഇഇസെഡിന്റെ ഫലപ്രദമായ നിരീക്ഷണത്തിനായി, ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡുമായി നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളുടെ ക്യാപ്റ്റൻമാർക്ക് ശക്തമായ നിർദ്ദേശം നല്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ അനുമതി ആവശ്യമില്ലാതെ ശത്രു കപ്പലുകളും മറ്റും ആക്രമിക്കാം.കൂടാതെ സ്വയം പ്രതിരോധത്തിലും ആവശ്യമെങ്കിൽ ലക്ഷ്യം വച്ചേക്കാവുന്ന പ്രദേശത്തെ മർച്ചൻ്റ് ഷിപ്പിംഗിനെ സംരക്ഷിക്കുന്നതിനും ശക്തിയേറിയ മിസൈൽ തൊടുത്ത് ശത്രുവിനെ ഇല്ലാതാക്കാം.എല്ലാ അനുമതിയും മുങ്കുർ നല്കി കഴിഞ്ഞു.ഹൂതി വിമതർ ഇസ്രയേലുമായി ബന്ധമുള്ള യുഎസ് പതാകയുള്ള കപ്പലുകൾക്കോ കപ്പലുകൾക്കോ നേരെ ഡസൻ കണക്കിന് ആക്രമണങ്ങൾ നടത്തി.

 

ഇവിടെ എല്ലാം ഏറ്റവും വലിയ രക്ഷകർ ഇന്ത്യൻ നേവ്ബി ആയിരുന്നു.ഇന്ത്യ എല്ലാ രാജ്യങ്ങളുടേയും ചരക്കുകളും കപ്പലുകളും സംരക്ഷിക്കുകയും ചെയ്യും..കഴിഞ്ഞ വർഷം ഡിസംബറിൽ ന്യൂ മംഗലാപുരം തുറമുഖത്തേക്ക് പോകുന്ന മൺറോവിയയിൽ രജിസ്റ്റർ ചെയ്ത എംവി ചെം പ്ലൂട്ടോ എന്ന ടാങ്കർ രണ്ട് മർച്ചന്റെ കപ്പലുകൾ ഡ്രോണുകൾ ആക്രമിച്ചതിനു ശേഷമാണ്‌ ഇന്ത്യൻ നേവി ചെങ്കടലിൽ വൻ പടയൊരുക്കം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (15 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (34 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (12 hours ago)

Malayali Vartha Recommends