Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

നാലര മാസമായി നീളുന്ന ഗാസയിലെ യുദ്ധത്തിനിടെ വെടിനിർത്തൽ നടപടികൾ യാഥാർഥ്യമാക്കാൻ നീക്കം നടത്തി, അമേരിക്ക:- മധ്യസ്ഥ നീക്കങ്ങൾ അറബ് രാജ്യങ്ങൾ വഴി...

24 FEBRUARY 2024 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

നാല് മാസത്തിൽ, അധികമായി നീളുന്ന ഗാസയിലെ യുദ്ധത്തിനിടെ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ വേണ്ടി നടപടികൾ ഊർജ്ജിതം. അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് അമേരിക്ക മധ്യസ്ഥ നീക്കങ്ങൾ വേഗത്തിലാക്കിയത്. ഈജിപ്തിലെ കൊയ്‌റോയിൽ വഴിമുട്ടിയ വെടിനിർത്തൽ കരാറിന് പാരീസിൽ ജീവൻ പകരനാണ് അമേരിക്കയുടെ തീവ്രശ്രമം. അമേരിക്ക ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഇസ്രയേൽ സംഘം ചർച്ചകളുടെ ഭാഗമാകുന്നുണ്ട്. ഹമാസുമായി വിട്ടുവീഴ്‌ച്ചയില്ലെന്ന തീരുമാനത്തിലാണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്.

അറബ് സമ്മർദം കണക്കിലെടുത്ത് വിശുദ്ധ, മാസം ആഗതമാകും മുമ്പ് താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള സാധ്യതകളാണ് അമേരിക്ക ആരായുന്നത്. CIA മേധാവിക്കു പുറമെ ഖത്തർ, ഈജിപ്ത് സംഘവും പാരീസിലുണ്ട്. മിക്കവാറും ഇന്ന് തന്നെ ഇസ്രയേൽ സംഘം പാരീസിൽ നിന്ന് മടങ്ങുമെന്നാണ് വിവരം. വെടിനിർത്തൽ കരാർ രൂപരേഖക്ക് ഇസ്രയേലിന്റെ അനുമതി ലഭിച്ചാൽ ഹമാസിന്റെ പ്രതികരണം തേടാനാണ് മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം.

ഗാസയിൽ യുദ്ധത്തിന് അറുതി വരുത്താനുള്ള മധ്യസ്ഥ രാജ്യങ്ങളുടെ നടപടികളെ അനുഭാവപൂർണമായാണ് നോക്കി കാണുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. എന്നാൽ നെതന്യാഹുവിന്റെ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളാണ് കൈറോ ചർച്ച തകരാൻ കാരണമെന്നും ഒസാമ ഹംദാൻ കുറ്റപ്പെടുത്തി. ഗാസയിൽ ആക്രമണം മാറ്റമില്ലാതെ തുടരുകയാണ് ഇസ്രയേൽ. ഇന്നലെ മാത്രം നൂറിലേറെ പേർ കൊല്ലപ്പെട്ടു.

 

ഇതോടെ ആകെ മരണസംഖ്യ 29,514 ആയി. ഗാസ ഭയാനക ദുരന്തത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.എൻ ഏജൻസിയുടെ പിൻവാങ്ങലിനെ തുടർന്ന് സഹായ വിതരണം നിലച്ചത് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

7 ലക്ഷം പേരെ പട്ടിണി ബാധിച്ചിരിക്കെ, ഉപരോധം ലംഘിച്ച് സഹായം എത്തിക്കാൻ വൈകരുതെന്ന് അറബ് മുസ്‌ലിം രാജ്യങ്ങളോട് ഹമാസ് നേതൃത്വം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (7 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (11 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (24 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (36 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

Malayali Vartha Recommends