Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യുദ്ധ മേഖലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഹമാസ് ഭീകരരെ പിടികൂടി...പൊതുജനങ്ങളെ മാറ്റുന്നതിനിടയിലാണ് ഭീകരരും രക്ഷപ്പെടാന്‍ ശ്രമിച്ചത്...നിരവധി ഭീകരരെ കൊല്ലുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു...

26 FEBRUARY 2024 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

യുദ്ധ മേഖലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഹമാസ് ഭീകരരെ പിടികൂടി ഇസ്രായേല്‍ സൈന്യം. ഖാന്‍ യൂനിസിലെ യുദ്ധ പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം പൊതുജനങ്ങളെ മാറ്റുന്നതിനിടയിലാണ് ഭീകരരും രക്ഷപ്പെടാന്‍ ശ്രമിച്ചത്. നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് സംഭവം നടന്നതെന്ന് ഐഡിഎഫ് അറിയിച്ചു.ഖാന്‍ യൂനിസില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യം നിരവധി ഭീകരരെ കൊല്ലുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഗാസയിലെ മറ്റ് പ്രദേശങ്ങളില്‍ സൈനികരുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടക്കുകയാണ്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന ഹമാസ് സ്‌ക്വാഡിനെ ഡ്രോണുകള്‍ കണ്ടെത്തുകയും വ്യോമാക്രമണത്തില്‍ വധിക്കുകയും ചെയ്തു.സെയ്ടൂണിലെ വടക്കന്‍ ഗാസ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈനികര്‍ നിരവധി ഭീകരരെ വധിക്കുകയും റോക്കറ്റ് വിക്ഷേപണ കേന്ദ്രം നശിപ്പിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

 

ഇസ്രായേൽ 140 ദിവസമായി ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മരണസംഖ്യ 30,000ന് അടുത്തെത്തി. അതിനിരട്ടിയിലധികം ആളുകൾക്ക് പരിക്കേറ്റു. ഭൂരിഭാഗം പേരും ഭവനരഹിതരായി. എന്നാൽ, ഇത്രയും നാശനഷ്ടങ്ങൾ സൃഷ്ടിച്ചെങ്കിലും ഹമാസ് ഇപ്പോഴും തങ്ങൾക്ക് ഭീഷണിയായി തുടരുകയാണെന്ന് ഇസ്രായേൽ സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ഇസ്രായേലിലെ നിലവിലെയും മുമ്പത്തെയും സുരക്ഷ ഉദ്യോഗസ്ഥർ, ഗസ്സ നിവാസികൾ എന്നിവരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.ഗസ്സക്ക് മേൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന്റെ രീതിക്കെതിരെ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വലിയ വിമർശനങ്ങളാണ് വരുന്നത്. ഇത്‍ വകവെക്കാരെ ഇസ്രായേൽ സൈന്യം ഹമാസിന്റെ ശക്തിക്ക് കനത്ത പ്രഹരമേല്പിക്കുകയും കമാൻഡർമാരെ കൊല്ലുകയും തുരങ്കങ്ങൾ നശിപ്പിക്കുകയും ആയുധങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

എന്നാൽ, ഹമാസിനെ നശിപ്പിക്കുക എന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലക്ഷ്യം അവ്യക്തമായി തുടരുകയാണെന്ന് നിലവിലെയും മുൻ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. ഹമാസിനെ പരാജയപ്പെടുത്താൻ ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധം തന്നെ വേണ്ടി വരുമെന്നാണ് അവർ കരുതുന്നത്.ഹമാസിന്റെ സൈനിക ശക്തികൾ മനസ്സിലാക്കാനുള്ള സമഗ്രമായ ദൗത്യത്തിലാണ് ഇസ്രായേൽ ഏർപ്പെട്ടിരിക്കുന്നതെന്ന് ഇസ്രായേലി മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ ദൗത്യം തന്റെ വരും തലമുറയിലേക്ക് നീണ്ടുപോകാൻ സധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ വഴി ഹമാസിന്റെ ശക്തിയെ പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അവരുടെ സൈനിക ശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇസ്രായേലിന് സാധിക്കില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ പറയുന്നു.

 

ഒക്ടോബർ ഏഴിനുശേഷം 10,000ത്തിലധികം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ, എങ്ങനെയാണ് എണ്ണം തിട്ടപ്പെടുത്തിയതെന്ന് സംബന്ധിച്ച് വിശദീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കൃത്യമായ കണക്ക് ലഭിക്കാൻ പ്രയാസമാണെന്ന് വിശകലന വിദഗ്ധർ പറയുന്നു.ഹമാസിന്റെ 24 ഗസ്സ ബറ്റാലിയനുകളിൽ 18 എണ്ണത്തിന്റെ കമാൻഡ് ഘടന സൈന്യം തകർത്തതായി ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നു. കമാൻഡർമാരെയും ഡെപ്യൂട്ടി കമാൻഡർമാരെയും മറ്റു ഓഫീസർമാരെയും കൊല്ലുകയും യൂണിറ്റുകളെ നിഷ്പ്രഭമാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.

 

എന്നാൽ, ആയിരക്കണക്കിന് ഹമാസ് പോരാളികൾ ശേഷിക്കുന്ന ബറ്റാലിയനുകളിലായും സ്വതന്ത്രമായും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പലരും തുരങ്കത്തിലാണുള്ളതെന്നും ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.രണ്ട് മുതിർന്ന കമാൻഡർമാരായ അയ്മാൻ നോഫൽ, അഹ്മദ് അൽ ഗന്ദൂർ എന്നിവർ കൊല്ലപ്പെട്ടതായി ഹമാസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മറ്റു നഷ്ടങ്ങളെക്കുറിച്ച് ഹമാസ് കാര്യമായൊന്നും വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഇസ്രായേൽ സൈനികരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവിടാറുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends