Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇസ്രയേലിനെ പേടിച്ചോടി പലസ്തീൻ സർക്കാർ.. പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ രാജിവച്ചു ഇനി ഗാസ ഇസ്രായേലിനു തന്നെ

27 FEBRUARY 2024 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

 

പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ രാജിവച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള ഫലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനാണ് ഇഷ്തയ്യ. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണു രാജി സമർപ്പിച്ചത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു നടപടി.

മുഹമ്മദ് ഇഷ്തയ്യ തന്നെയാണ് രാജിവിവരം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂർവ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണു സർക്കാർ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് ഇതുവരെ ഇശ്തയ്യയുടെയും സർക്കാരിൻ്റെയും രാജി സ്വീകരിച്ചിട്ടില്ല. രാജി സ്വീകരിക്കണോ വേണ്ടയോ എന്ന് പ്രസിഡന്റാണ് തീരുമാനിക്കേണ്ടത്. വെസ്റ്റ് ബാങ്കിൻ്റെ ചില ഭാഗങ്ങൾ പലസ്തീൻ സർക്കാരാണ് ഭരിക്കുന്നത്.പ്രധാനമന്ത്രിയായിരിക്കെ ഇശ്തയ്യ ഗസ്സയ്ക്ക് 'രക്ത താഴ്വര' എന്ന് പേരിട്ടിരുന്നു. ഒക്‌ടോബർ ഏഴിന് ആരംഭിച്ച ഇസ്രാഈൽ ആക്രമണത്തെത്തുടർന്ന് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഗസ്സയിൽ കൂടുതൽ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു

ഫലസ്തീൻ അതോറിറ്റി (PA) ഫലസ്തീൻ പ്രദേശങ്ങളുടെ ഭരണസമിതിയായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് . ഫലസ്തീൻ അതോറിറ്റിയെ നയിക്കുന്നത് പ്രസിഡൻ്റാണ്, കൂടാതെ പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന പേരിൽ ഒരു നിയമനിർമ്മാണ സ്ഥാപനമുണ്ട്. ഫലസ്തീനിൽ രണ്ട് വലിയ രാഷ്ട്രീയ പാർട്ടികളുണ്ട്, ഒന്ന് ഹമാസും മറ്റൊന്ന് ഫത്തയും. ഹമാസ് ഒരു സായുധ സംഘടനയാണ്, 2007 മുതൽ ഗസ്സ മുനമ്പ് ഭരിക്കുന്നു.

അതേസമയം, അന്താരാഷ്ട്ര പിന്തുണയുള്ള വെസ്റ്റ് ബാങ്കും ജറുസലേമും ഭരിക്കുന്നത് ഫത്തയുടെ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റിയാണ്. പലസ്തീൻ അതോറിറ്റി അന്താരാഷ്ട്ര തലത്തിൽ പലസ്തീനികളെ പ്രതിനിധീകരിക്കുന്നു. ഫലസ്തീനിലെ രാഷ്ട്രീയ സംവിധാനം പലസ്തീൻ അതോറിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (പിഎൽഒ) ഇസ്രാഈലും തമ്മിലുള്ള ഓസ്ലോ ഉടമ്പടിയെത്തുടർന്ന് 1994 ൽ ഒരു ഇടക്കാല ഭരണസമിതിയായി പിഎ സ്ഥാപിതമായി.

ഫലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻ്റാണ് യഥാർത്ഥത്തിൽ രാഷ്ട്രത്തലവൻ. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ജനാധിപത്യപരമായാണ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. മഹമൂദ് അബ്ബാസാണ് ഇപ്പോഴത്തെ പ്രസിഡൻ്റ്. 2005 മുതൽ അദ്ദേഹം പലസ്തീൻ അതോറിറ്റിയെ നയിക്കുന്നു. ഗവൺമെൻ്റ് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രിയെ പ്രസിഡണ്ട് നിയമിക്കുന്നു. പ്രസിഡൻ്റിന്റെ ആഗ്രഹപ്രകാരമാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ഇതിന് പാർലമെൻ്റിൻ്റെ അനുമതി വേണം. പുതിയ രാഷ്ട്രീയ ഘടന സൃഷ്ടിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് അബ്ബാസിനുമേൽ സമ്മർദം ചെലുത്തുന്ന സമയത്താണ് മുഹമ്മദ് ഇശ്തയ്യിന്റെ രാജി. ഇസ്രാഈൽ-ഹമാസ് യുദ്ധം അവസാനിച്ചതിന് ശേഷം ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. ഈ രാജ്യം ആരു ഭരിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രശ്നം .ഗസ്സയുടെ പുനർനിർമാണമായിരിക്കും പുതിയ സർക്കാരിന്റെ പ്രാഥമിക പരിഗണന എന്നും രാഷ്ട്രീയ നേതാക്കൾക്കു പകരം വിവിധ രംഗങ്ങളിൽ വിദഗ്ധരായ ഒരു സംഘത്തെ ചേർത്തായിരിക്കും പുതിയ സർക്കാർ രൂപീകരണമെന്നുമാണ് പറഞ്ഞിരുന്നത്

ഗസ്സയിലെ പുതിയ യാഥാർത്ഥ്യം കണക്കിലെടുത്തുള്ള പുതിയ സർക്കാർ-രാഷ്ട്രീയ രൂപീകരണം വെല്ലുവിളി നിറഞ്ഞതാകും. അതിന് ഫലസ്തീൻ ജനതയുടെ പൊതുസമ്മതം വേണം. ഫലസ്തീൻ ഭൂമിക്കുമേലുള്ള അധികാരത്തിലും ഫലസ്തീന്റെ ഐക്യത്തിലും അടിസ്ഥാനമാക്കിയുള്ളതാകണമതെന്നും മുഹമ്മദ് ഇഷ്തയ്യ കൂട്ടിച്ചേർത്തു.

പുതിയ സർക്കാർ രൂപീകരിക്കാൻ നീക്കമുണ്ടെങ്കിൽ രാജിവയ്ക്കുമെന്ന് മുഹമ്മദ് ഇഷ്തയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീൻ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയരക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് മുസ്തഫയെ പുതിയ സർക്കാർ രൂപീകരിക്കാൻ മഹ്മൂദ് അബ്ബാസ് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, ഇതിന് വിവിധ ഫലസ്തീൻ കക്ഷികളുടെ അംഗീകാരം ആവശ്യമാണ്. സർക്കാരിന്റെ രാജിനീക്കത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് ഉൾപ്പെടെയുള്ള അറബ് നേതാക്കളുമായും അബ്ബാസ് ചർച്ച നടത്തിയിരുന്നു.

 

1954ൽ ഫലസ്തീനിൽ ജനിച്ച മുഹമ്മദ് മുസ്തഫ അറബ് മേഖലയിൽ വിവിധ രാഷ്ട്രീയ-സാമ്പത്തിക സമിതികളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends