Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഹൂതികളുടെ ആധിപത്യമുള്ള ചെങ്കടലിനടിയിലൂടെ പോകുന്ന ഭാഗത്ത് ഇന്റര്‍നെറ്റ് കേബിളിന് തകരാർ...

27 FEBRUARY 2024 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ചെങ്കടലിനടിയിലൂടെ പോകുന്ന ഇന്റര്‍നെറ്റ് കേബിളിന്, തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ആഫ്രിക്കക്കും യൂറോപ്പിനുമിടയില്‍ ഡാറ്റകളുടെ ഒഴുക്കിനെ അത് സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ കമ്മ്യുണിക്കേഷന്‍സ് കമ്പനി സെകോം അറിയിച്ചു. ഹുതികളുടെ ആധിപത്യമുള്ള സ്ഥലത്താണ് കേബിളിന് തകരാറ് സംഭവിച്ചിരിക്കുന്നതെന്നതാണ് അനുമാനം. തകരാറിന്റെ കാരണം കൃത്യമല്ല. ഹൂതികളുടെ ഏരിയ, ആയതിനാല്‍ അറ്റകുറ്റപണിക്ക് ഭീഷണിയുണ്ട്. ചെങ്കടലിലെ പടിഞ്ഞാറന്‍ ഇന്റര്‍നെറ്റ് കാബിളുകള്‍ നശിപ്പിക്കുമെന്ന് നേരത്തെ ഹൂതികള്‍ അറിയിച്ചിരുന്നു.

ചെങ്കടല്‍ മേഖലയിലെ പ്രതിസന്ധിയാണ് കേബിള്‍ തകരാറിന് കാരണമെന്ന് സെകോം അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് കേബിള്‍ തകരാറ് ഉണ്ടായെന്നതിനാല്‍, ഹുതികളായിരിക്കാം ഇതിന് പിന്നിലെന്ന് അനുമാനിക്കപ്പെടുന്നത്. കിഴക്കന്‍ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന കാബിളുകള്‍ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. ഇത് ആഫ്രിക്കയും യൂറോപ്പും തമ്മിലുള്ള ഡാറ്റ കൈമാറ്റത്തിന് തടസ്സമുണ്ടാക്കിയിരിക്കുകയാണ് എന്ന് കമ്പനി പറഞ്ഞു. എന്നാല്‍ മറ്റു കേബിളുകളെകുറിച്ച് കമ്പനിയൊന്നും വ്യക്തമാക്കിയിട്ടില്ല.

ചെങ്കടലില്‍ നിരന്തര ആക്രമണം തുടരുന്ന ഹൂതികളെ രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും 'ഭീകര സംഘടന'യായി അമേരിക്ക, മുദ്രകുത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു അമേരിക്കയുടെ ഈ നീക്കം.

അടുത്തിടെ ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ 'ഭീകരതയുടെ പാഠപുസ്തകങ്ങളിലെ ഭീകരതയുടെ നിര്‍വചനത്തിന് ഉദാഹരണമാണെന്നാണ്' ജേക്ക് സള്ളിവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ട്രംപ് ഭരണകൂട സമയത്താണ് SDGD ഹൂതികള്‍ക്ക് മേല്‍ തീവ്രവാദ സംഘടന എന്ന ലേബല്‍ ചുമത്തുന്നത്. ഈ തീരുമാനം യുദ്ധത്തില്‍ തകര്‍ന്ന യെമനെ വലിയ ക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്നിന്റെയും സഹായ ഗ്രൂപ്പുകളുടെയും മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ഈ നടപടി.

എന്നാല്‍ 2021ല്‍, പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ, പുതിയതായി നിയമിക്കപ്പെട്ട സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കെന്‍ യെമനിലെ ജനങ്ങള്‍ നേരിടുന്ന ഭയാനകമായ സാഹചര്യം ഉദ്ധരിച്ചാണ് ആ തീരുമാനം മാറ്റുന്നത്. ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടിയോട് പ്രതികരിക്കുകയാണെന്ന് പറഞ്ഞാണ് ഹൂതികള്‍ നവംബറില്‍ വ്യാപാര കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്.

 

അതിനുശേഷം, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ ചെങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതി സംഘം നിരന്തരം ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ഇതിന് മറുപടിയായി ജനുവരി 11ന് അമേരിക്കയും ബ്രിട്ടനും തിരിച്ച് വ്യോമാക്രമണങ്ങളും നടത്തിയിരുന്നു.

മേഖലയില്‍ ആക്രമണം അവസാനിപ്പിക്കാനുള്ള അന്ത്യശാസനം ഹൂതി സേന അവഗണിച്ചതിനെ തുടര്‍ന്നാണ് ഓസ്ട്രേലിയ, ബഹ്റൈന്‍, നെതര്‍ലന്‍ഡ്സ്, കാനഡ എന്നിവയുടെ പിന്തുണയോടെയുള്ള വ്യോമാക്രമണങ്ങള്‍ അമേരിക്ക ആരംഭിച്ചത്.

അമേരിക്കയുടെയും ബ്രിട്ടനിന്റെയും സംയുക്ത സേനയുടെ ആക്രമണത്തില്‍ 17 ഹൂത്തി സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, പഴയ കോളനി വാഴ്ചയും, കൊള്ളയുമാണ് ബ്രിട്ടന്റെയും അമേരിക്കയുടെയും പൊതുവായ ആശയം. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും, യെമനിലെ അതിര്‍ത്തി പ്രദേശങ്ങളിലുമായി ഇനിയും ആക്രമണം തുടര്‍ന്നാല്‍ ചെങ്കടലിലെ ഇന്റര്‍നെറ്റ് കേബിളുകള്‍ തകര്‍ക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഈ തീരുമാനം ആഗോള തലത്തിലുള്ള ഇന്റര്‍നെറ്റ് ബന്ധം തടസപ്പെടുന്നതിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, ഹൂതികള്‍ക്കെതിരെ നടക്കുന്ന സൈനിക നടപടികള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഹൂതികളെ ചെറുക്കാന്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നും പാഴായിപ്പോവുകയാണെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് CNN റിപ്പോര്‍ട്ട് ചെയ്യന്നു. ആക്രമണങ്ങള്‍ ഹൂതികളെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. തങ്ങള്‍ പുതിയ മിസൈലുകള്‍ വികസിപ്പിച്ചതായി ഹൂതി നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് ബദ്രി,ദ്ദീന്‍ അല്‍ ഹൂത്തി ടെലിവിഷനിലൂടെ അറിയിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് CNN റിപ്പോര്‍ട്ട് പുറത്ത് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends