Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

'കുട്ടികളുടെ പശിയടക്കാന്‍ ആ കുതിരകളെ കശാപ്പുചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു...'ഗാസയിൽ നെഞ്ചു പൊട്ടി ഒരു കുടുംബം...ഴുകാനും കുടിക്കാനുമുള്ളത് മലിനജലം, വല്ലപ്പോഴും വന്നുപോകുന്ന വൈദ്യുതി...

29 FEBRUARY 2024 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

''കുട്ടികളുടെ പശിയടക്കാന്‍ ആ കുതിരകളെ കശാപ്പുചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വിശപ്പ് ഞങ്ങളെ കൊല്ലുകയാണ്''. കുതിരയിറച്ചിയില്‍ കുറച്ചരിയിട്ട് വേവിച്ച് ഉറ്റവരുടെ വിശപ്പകറ്റാന്‍ ശ്രമിച്ചു തളര്‍ന്ന് അബു ജിബ്രില്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യോടു പറഞ്ഞു.വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥിക്യാമ്പില്‍ ഒരു തമ്പിലാണ് അബുവും കുടുംബവും. കഴുകാനും കുടിക്കാനുമുള്ളത് മലിനജലം, വല്ലപ്പോഴും വന്നുപോകുന്ന വൈദ്യുതി. തിങ്ങിഞെരുങ്ങിക്കഴിയുന്ന ജനം. 1948-ല്‍ 1.4 ചതുരശ്ര കിലോമീറ്ററില്‍ ഐക്യരാഷ്ട്രസഭ പണിതുണ്ടാക്കിയ ഈ അഭയാര്‍ഥി ക്യാമ്പിലെ സ്ഥിതി അതിദയനീയം. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങുംമുമ്പ് ഒരുലക്ഷത്തിലേറെപ്പേരുണ്ടായിരുന്നു ഇവിടെ.അടുത്തുള്ള ബെയ്ത്ത് ഹനൂനില്‍നിന്നാണ് അറുപതുകാരനായ അബു ജിബ്രിലും കുടുംബവും ജബലിയയിലെത്തിയത്. യുദ്ധത്തില്‍ ജീവനുംകൊണ്ടോടിയതാണ്.

 

ആകെയുണ്ടായിരുന്ന ഇത്തിരി നിലമൊരുക്കാന്‍ തുണയായിരുന്ന രണ്ടു കുതിരകളെ ആ പലായനത്തിലും കൈവിട്ടില്ല. പഞ്ഞകാലത്ത് അതുപകരിച്ചു.വടക്കന്‍ ഗാസയില്‍ ആഹാരം തീരുകയാണ്. നിരന്തരം വീഴുന്ന ബോംബുകള്‍ക്കിടയിലൂടെ സഹായമെത്തിക്കാന്‍ യു. എന്‍. ഏജന്‍സികള്‍ക്കാകുന്നില്ല. ആഹാരസാധനങ്ങളുമായി ഇടയ്‌ക്കെത്തുന്ന ട്രക്കുകള്‍ പരവശരായ ജനം കൊള്ളയടിക്കുന്നു.ഗാസ സിറ്റിയിലെ ആശുപത്രിയില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് പോഷകാഹരക്കുറവിനാല്‍ വെള്ളിയാഴ്ച മരിച്ചു.ഏഴു ഷെക്കലുണ്ടായിരുന്ന (160 രൂപ) ഒരു കിലോഗ്രാം അരിക്ക് ഇപ്പോള്‍ വില 55 ഷെക്കല്‍ (1264 രൂപ). പട്ടിണി?യില്‍ ചീഞ്ഞ ചോളവും കാലിത്തീറ്റയും ഇലകളുംവരെ തിന്നുന്നു നാട്ടുകാര്‍.ജനുവരി 23 മുതല്‍ ഒരു സന്നദ്ധസംഘടനയ്ക്കും വടക്കന്‍ ഗാസയില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടത്തെ 5.76 ലക്ഷം പേര്‍ ക്ഷാമത്തിന്റെ വക്കിലാണെന്ന് ജീവകാരുണ്യസഹായ വിതരണം ഏകോപിപ്പിക്കുന്ന യു.എന്‍. ഓഫീസ് (ഓച) പറഞ്ഞു.

രണ്ടുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ ആറിലൊരാള്‍ കടുത്ത പോഷകാഹാരക്കുറവു നേരിടുന്നു. ഗാസയിലെ 97 ശതമാനം ഭൂഗര്‍ഭജലവും മലിനം. വൈകാതെ ഗാസയിലെ ശിശുമരണങ്ങള്‍ കുത്തനെ ഉയരുമെന്ന് യൂണിസെഫ് മുന്നറിയിപ്പു നല്‍കുന്നു.15,000 ടണ്‍ ആഹാരസാധനങ്ങളുമായി ഗാസയിലേക്കു പുറപ്പെടാന്‍ തയ്യാറായി 1000 ട്രക്കുകള്‍ ഈജിപ്തില്‍ കിടപ്പുണ്ട്. എന്നാല്‍, ഇവ ഗാസയിലെത്തുന്നത് ഇസ്രയേല്‍ തടയുകയാണെന്ന് ഓച വക്താവ് ജെന്‍സ് ലാര്‍കെ. ആരോപണം ഇസ്രയേല്‍ നിഷേധിച്ചു. വിവിധ രാജ്യങ്ങള്‍ സാഹയധനം നല്‍കാത്തതിനാല്‍ പലസ്തീന്‍കാര്‍ക്കു വേണ്ടിയുള്ള യു.എന്‍. ഏജന്‍സിയായ ഉന്റയുടെ പ്രവര്‍ത്തനം താറുമാറായതും ഗാസയിലെ ദുരിതത്തിനു കാരണമാണ്.ഖത്തറിൽ വെടിനിർത്തൽ കരാർ ചർച്ച ഊർജിതമായി തുടര​വെ, ആഴ്​ചകൾക്കുശേഷം വടക്കൻ ഗസ്സയിലേക്ക്​ ആദ്യ സഹായമെത്തി.

 

താൽക്കാലിക വെടിനിർത്തൽ കരാറിനു വേണ്ടി തിരക്കിട്ട ചർച്ചകൾ തുടരുന്നതായി അമേരിക്ക അറിയിച്ചു.ബന്ദികളുടെ മോചനവും ഗസ്സയിൽ സഹായം എത്തിക്കലും പ്രസിഡൻറ്​ ജോ ബൈഡ​െൻറ പ്രധാന മുൻഗണനയെണെന്ന് വൈറ്റ്​ ഹൗസ് വ്യക്തമാക്കി. എന്തൊക്കെ തിരിച്ചടികൾ ഉ​ണ്ടായാലും വെടിനിർത്തൽ നടപ്പാക്കുമെന്നും വൈറ്റ്​ ഹൗസ്​ കൂട്ടിച്ചേർത്തു.തിങ്കളാഴ്​ചയോടെ വെടിനിർത്തൽ കരാർ യഥാർഥ്യമാകുമെന്ന്​ കഴിഞ്ഞ ദിവസം ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു. ഖത്തറിൽ ഇസ്രായേൽ, ഹമാസ്​ നേതൃത്വവുമായി പല തലങ്ങളിൽ ചർച്ച തുടരുകയാണ്​.എന്നാൽ ഈ ഘട്ടത്തിൽ ചർച്ചയുടെ പുരോഗതി വെളിപ്പെടുത്താൻ മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്​തും വിസമ്മതിച്ചു.വടക്കൻ ഗസ്സയിൽ ഇന്നലെ ചെറിയ തോതിൽ സഹായം എത്തിക്കാനായത്​ പ്രതീക്ഷ പകരുന്നുണ്ട്​.

 

ജനുവരി 23നാണ്​ ഇവിടേക്ക്​ അവസാനമായി യു.എൻ സഹായം എത്തിയത്​. പട്ടിണി പിടിമുറുക്കിയതു കാരണം ജനങ്ങൾ ചെടികളും മറ്റും കഴിക്കേണ്ട സ്​ഥിതിയിലാണ്​. പട്ടിണിയെ തുടർന്ന്​ നാല്​ കുട്ടികൾ മരിച്ചതായും ഗസ്സ ആരോഗ്യവകുപ്പ്​ അറിയിച്ചു.വടക്കൻ ഗസ്സയിലേക്കും മറ്റും​ കൂടുതൽ സഹായം ഉടൻ എത്തിക്കണമെന്ന്​ ഖത്തറും ഫ്രാൻസും സംയുക്​ത പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിൽ നിലവിലുള്ള ഏക ആശുപത്രിയായ കമാൽ അദ്​വാന്റെ പ്രവർത്തനം നിലച്ചതായി അധികൃതർ വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends