Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

ചെങ്കടലിലെ ഏദൻ കടലിടുക്കിൽ ഹൂതികളുടെ തീക്കളി...ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തിൽ മരണം സംഭവിക്കുന്നത്...കടൽ യുദ്ധം തുടങ്ങുന്നു..

07 MARCH 2024 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

ചെങ്കടലിലെ ഏദൻ കടലിടുക്കിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തിൽ മരണം സംഭവിക്കുന്നത്. ഗസ്സയോടുള്ള ഐക്യദാർഢ്യമാണ് ആക്രമണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു. കടൽ സംഘർഷം കൂട്ടുന്നതാണ് ഈ ആക്രമണം. ആക്രമണത്തിൽ തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൾ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.ഗ്രീസിന്റെ ഇടമസ്ഥതയിലുള്ള കപ്പലാണ് ആക്രമിച്ചത്. കൊബോഡിയയിലേക്ക് സർവ്വീസ് നടത്തുകയായിരുന്നു. കപ്പലിന് സാരമായ കേടു പാടുണ്ടായി. ട്രൂ കോൺഫിഡൻസ് എന്നാണ് ആക്രമിക്കപ്പെട്ട കപ്പലിന്റെ പേര്.

 

നാലു പേർക്ക് ഹുതി ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരും. ചെങ്കടലിൽ ഹൂതികൾക്കെതിരെ അമേരിക്ക അതിശക്തമായ കരുതൽ എടുത്തിരുന്നു. ഈ നിരീക്ഷണങ്ങളെ എല്ലാം തകർത്താണ് വീണ്ടും കപ്പൽ ആക്രമിച്ചത്.കരീബിയൻ രാജ്യമായ ബാർബഡോസിനു വേണ്ടി സർവീസ് നടത്തുകയായിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിനിരയായ ഗസ്സയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒക്ടോബർ മുതൽ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന വഴികളിലൊന്നാണ് ചെങ്കടൽ.

ഹൂതി ആക്രമണത്തെ തുടർന്ന് നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചു.കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദൽ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇതുവഴി കപ്പലുകൾക്ക് 3,500 നോട്ടിക്കൽ മൈൽ ദൂരം അധിക യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇത് യാത്രാ ചെലവും വർധിപ്പിച്ചു. കപ്പലുകൾക്ക് നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളും യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിങ് ട്രാഫിക്കിന്റെ 15 ശതമാനവും വരുന്നത്.അതിനിടെ ഗസ്സയിൽ അതിക്രമം തുടരുന്ന ഇസ്രയേലിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു .

 

പട്ടിണിയെത്തുടർന്ന് 2 പേർ കൂടി മരിച്ചതായി ഫലസ്തീനിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഭക്ഷണവും പോഷകാഹാരവും ലഭിക്കാതെ മരിച്ചവരുടെ എണ്ണം 20 ആയി. ഫലസ്തീനിയൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സലാമയും കുടുംബവും ഇസ്രയേലി സേന വീട്ടിൽ നടത്തിയ റെയ്ഡിനിടെ കൊല്ലപ്പെട്ടതായി മീഡിയ ഓഫീസ് അറിയിച്ചു.രണ്ട് ദിവസത്തിനിടെ ഹൂതികള്‍ നടത്തുന്ന സമാനമായ അഞ്ചാമത്തെ ആക്രമണമാണിത്. കഴിഞ്ഞ നവംബറിലാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം തുടങ്ങുന്നത്. ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നത് ഇതാദ്യമായാണ്‌.ഇസ്രയേല്‍ - ഹമാസ്‌ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്കുനേരെയാണ് ആക്രമണം നടത്തുന്നത് എന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്.അതേസമയം, ചെങ്കടലിലെ അന്തർ സമുദ്ര കമ്മ്യൂണിക്കേഷൻ കേബിളുകൾ മുറിഞ്ഞ സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഹൂതികൾ രംഗത്തെത്തി. മേഖലയിലെ രാജ്യങ്ങൾക്ക് ഇന്റർനെറ്റ് നൽകുന്ന കേബിളുകളെ തങ്ങൾ ലക്ഷ്യമാക്കില്ലെന്ന് പറയുന്ന ഹൂതികൾ യു.എസ്, ബ്രിട്ടീഷ് സൈന്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

 

ചെങ്കടലിലെ 15 അന്തർ സമുദ്ര കേബിളുകളിൽ നാലെണ്ണം അടുത്തിടെ വിച്ഛേദിക്കപ്പെട്ടെന്നും ഇത് ഏഷ്യയ്ക്കും യൂറോപ്പിനുമിടെയിലെ 25 ശതമാനം ഡേറ്റാ ട്രാഫികിനെ ബാധിച്ചെന്നും ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എച്ച്.ജി.സി ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അറിയിച്ചിരുന്നു. ഡേറ്റാ ട്രാഫിക് മറ്റ് റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ട് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യ, പാകിസ്ഥാൻ, കിഴക്കേ ആഫ്രിക്കയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് ട്രാഫികിനെ സംഭവം ബാധിച്ചേക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (4 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (15 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (21 minutes ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (34 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (39 minutes ago)

ചടങ്ങിന് മൊസാദ് എത്തും..  (45 minutes ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (51 minutes ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (56 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (58 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (1 hour ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (1 hour ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (2 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (2 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends