പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷിഗെല്ല സ്ഥിരീകരിച്ചു...

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷിഗെല്ല സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്തുവയസ്സുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ എവിക്കാട് ഉന്നതിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യവകുപ്പ് .
അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ ആറ് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്
"
https://www.facebook.com/Malayalivartha






















