Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗാസയിൽ റമദാൻ മാസത്തിന് മുമ്പ് വെടിനിർത്താനായി ശക്തമായ സമ്മർദം ചെലുത്തി അമേരിക്ക, അമ്പിനും വില്ലിനും അടുക്കാതെ ഇസ്രയേലും ഹമാസും, പ്രതികൂല ഘടകങ്ങൾക്കിടയിലും കരാർ നിലവിൽ വരുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ്

07 MARCH 2024 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ഹമാസിന്റെ ആവശ്യങ്ങൾ ഇസ്രയേലും, ഇസ്രയേലിന്റെ ആവശ്യങ്ങൾ ഹമാസോ അംഗീകരിക്കാതിരിക്കുന്നന്നിടത്തോളം താൽകാലിക വെടിനിൽത്തലിനെ പറ്റി ചിന്തിക്കേണ്ടതേയില്ല. ഇത് കയ്റോയിലെ ചർച്ചയിൽ നിന്ന് ഏതാണ്ട് മനസിലായി കഴിഞ്ഞു. ഗാസയിൽ റമദാൻ മാസത്തിന് മുമ്പ് വെടിനിർത്താനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ അനുസരിക്കാൻ ഹമാസിനും ഇസ്രായേലിനും മേൽ സമ്മർദമേറുകയാണ്.ഏതു വിധേനയും ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുൻകൈയെടുത്തു നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല.

കൈറോയിലേക്ക് സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുകയാണ്. സൈനിക നടപടി മാത്രമാണ് ബന്ദികളുടെ മോചനത്തിനുള്ള മാർഗമെന്ന നിലപാടിലാണ് ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം. ഇസ്രായേൽ മന്ത്രി ഗാൻറ്സുമായി അമേരിക്കൻ നേതൃത്വം നടത്തിയ ചർച്ചകളും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ പലായനം ചെയ്തവർക്ക് വടക്കൻ ഗസ്സയിലേക്ക് തിരിച്ചുപോകാൻ അവസരമൊരുക്കണം എന്നതാണ് ഹമാസിന്റെ പ്രധാന ആവശ്യം. ബന്ധികളെ വിട്ടുനൽകുന്നതിനു പകരമായി 40 ദിവസത്തെവെടിനിർത്തൽ എന്നതാണ് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച നിർദേശം. റമദാനിൽ യുദ്ധം തുടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. യുദ്ധം പൂർണമായി അവസാനിപ്പിക്കാതെ ബന്ദി കൈമാറ്റമില്ല എന്ന നിലപാടിലാണ് ഹമാസ്. പക്ഷേ ഇതിനെയെല്ലാം ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എതിർക്കുന്നു.

പ്രതികൂല ഘടകങ്ങൾക്കിടയിലും വെടിനിർത്തൽ കരാർ നിലവിൽ വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുന്ന രീതി തുടരുമെന്നും അമേരിക്ക പറഞ്ഞു. വടക്കൻ ഗസ്സയിലേക്ക് യുഎന്നിന്റെ ഭക്ഷണവിതരണം പോലും ഇസ്രായേൽ തടയുന്നതിനാൽ പട്ടിണി മരണങ്ങൾ വർധിക്കുകയാണ്. യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനങ്ങൾക്ക് വടക്കൻ ഗസ്സയിലേക്ക് ഇസ്രായേൽ പ്രവേശനം നിഷേധിക്കുകയാണ്. കടൽ മാർഗം യുഎഇ, ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനെ തടയില്ലെന്ന് ഇസ്രായേൽ അറിയിച്ചു. അടിയന്തര ചികിത്സയ്ക്കായി 8,000-ത്തിലധികം ആളുകളെ ഗാസയ്ക്ക് പുറത്തേക്ക് എത്തിക്കേണ്ടതുണ്ടെന്ന് WHO അറിയിച്ചു.

പട്ടിണി രൂക്ഷമായ വടക്കൻ ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളടക്കമുള്ള സഹായവുമായി പോകുന്ന ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹങ്ങൾ ഇസ്രായേൽ തടയുന്നത് തുടർക്കഥയായതോടെ ഇവിടേക്ക് പ്രവേശന കേന്ദ്രങ്ങൾ തുറക്കണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കൗ ആവശ്യപ്പെട്ടു. ശുദ്ധജലം പോലും കിട്ടാതെ നരകിക്കുന്ന ഗസ്സയിലെ ജനങ്ങൾക്കായി ബ്രിട്ടൻ കൊടുത്തയച്ച വാട്ടർ ഫിൽട്ടറുകൾ ഇസ്രായേൽ തടഞ്ഞുവെച്ചു. ഇവ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിർത്തിയിൽ തടഞ്ഞതെന്ന് യു.കെ പാർലമെൻറംഗം റോസെന അല്ലിൻ ഖാൻ പറഞ്ഞു. 1,350 വാട്ടർ ഫിൽട്ടറുകളും 2560 സോളാർ ലൈറ്റുകളും ഒക്ടോബറിലാണ് യു.കെ സർക്കാർ ഗസ്സയിലേക്ക് അയച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (12 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (38 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (51 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends