Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു, 249 യാത്രക്കാരുമായി ജപ്പാനിലേക്ക് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി, ടയറിന്റെ അവശിഷ്ടങ്ങൾ വീണതിന് പിന്നാലെ സമീപത്തെ റൺവേ താൽക്കാലികമായി അടച്ചു...!!

09 MARCH 2024 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

വിമാനാപകടങ്ങൾ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളുവെങ്കിലും അങ്ങനെയുണ്ടായാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തി വിമാനം പുറപ്പെടുന്നതതിന് മുമ്പ് തന്നെ പരിശോധന നടത്താറുണ്ട്. എന്തെങ്കിലും തരത്തിലുള്ള തകരാർ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷം മാത്രമേ യാത്ര പുറപ്പെടാറുള്ളൂ. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർവീസ് റദ്ദാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തും. എന്നാലിപ്പോൾ എല്ലാംവിധ പരിശോധനകളും പൂർത്തിയാക്കി യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ ആ അപകടം ഒളിഞ്ഞിരുന്നു.

വിമാനം പറന്നുയർന്നതും മുൻചക്രം ഊരിത്തെറിച്ചു. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു. വിമാനത്തിൽ 235 യാത്രക്കാരും 10 ക്രൂ അംഗങ്ങളും 4 പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 11.35ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ തകരാറ് ശ്രദ്ധയിൽപ്പെട്ടതോടെ 25 മിനിട്ടിനുള്ളിൽ വിമാനം തിരിച്ച് വിടുകയായിരുന്നു. ജപ്പാനിലേക്ക് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനത്തിന്റെ ടയറാണ് താഴേക്ക് പതിച്ചത്.

സാന്‍ഫ്രാന്‍സിസ്‌കോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിലെ ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് ചക്രം പതിച്ചത്. ഇതിനെ തുടർന്ന് നിരവധി കാറുകള്‍ക്ക് കേടുപാടുണ്ടായെന്നും അധികൃതര്‍ പറയുന്നു. ടയറിന്റെ അവശിഷ്ടങ്ങൾ വീണതിന് പിന്നാലെ സമീപത്തെ റൺവേ താൽക്കാലികമായി അടച്ചിരുന്നു. ലോസാഞ്ചലസിലെത്തിയ വിമാനത്തിലെ യാത്രക്കാർക്ക് മറ്റൊരു വിമാനം ഒരുക്കി നൽകുമെന്ന് യുണൈറ്റഡ് എയർലൈൻ വിശദമാക്കിയിരുന്നു.

ബോയിംഗ് 777-200 വിഭാഗത്തിലുള്ള വിമാനത്തിൽ പ്രധാന ലാൻഡിംഗ് ഗിയറിൽ ആറ് ടയറുകൾ വീതമാണ് ഉള്ളത്. ടയറുകൾക്ക് തകരാറുകൾ സംഭവിച്ചാലും അപകടമുണ്ടാവാതെ ലാൻഡിംഗ് സാധ്യമാക്കാനാണ് ഈ സജ്ജീകരണമെന്നാണ് യുണൈറ്റഡ് എർലൈൻ വക്താവ് വിശദമാക്കുന്നത്.യുണൈറ്റഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ രീതിയിലുണ്ടാവുന്ന രണ്ടാമത്തെ സാങ്കേതിക തകരാറാണ് ഇത്. ഏതാനു ദിവസങ്ങൾക്ക് മുൻപ് ഹോണോലുലുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് വിമാനത്തിന് പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് എൻജിൻ തകരാർ സംഭവിച്ചിരുന്നു.ലക്ഷ്യസ്ഥാനത്തിന് 270 മൈൽ അകലെ എത്തിയ സമയത്തായിരുന്നു ഇത്. വലത് സൈഡിലെ എൻജിനാണ് തകരാറുണ്ടായത്.

അതേസമയം ദുബൈയിൽ അപകടകരമായ രീതിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്ത പൈലറ്റിനെ സസ്പെന്റ് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ നടപടി. ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തുകയായിരുന്നു.

അപകടകരമായ രീതിയിലാണ് വിമാനം നിലത്തിറക്കിയതെങ്കിലും അത്യാഹിതമൊന്നും സംഭവിച്ചിരുന്നില്ല. സുരക്ഷിതമായ വിമാനം നിര്‍ത്താനും സാധിച്ചിരുന്നു. ഇതിനു പിന്നാലെ എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും പൈലറ്റിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. വിമാനം ദുബായില്‍ ഒരാഴ്ചയോളം നിര്‍ത്തിയിട്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ അനുവാദം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (36 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (49 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends