യുക്രെൻ റഷ്യ യുദ്ധം തുടങ്ങിയതോടെ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കരുതിയിരുന്നു; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് രാജ്യങ്ങളിലെ പ്രമുഖരുടെയും ഇടപെടലലൂടെ ആ പ്രതിസന്ധി ഒഴിവായി

2022ൽ തുടങ്ങിയ യുക്രെൻ റഷ്യ യുദ്ധം ഇപ്പോഴും ഒരു അന്ത്യം വന്നിട്ടില്ല. യുക്രൈന്‍ കീഴടക്കുക എന്നത് പുട്ടിനെ സംബന്ധിച്ച് ഇപ്പോള്‍ അഭിമാന പ്രശ്‌നമാണ്. കാരണം ദിവസങ്ങള്‍ക്കുള്ളില്‍ യുക്രൈന്‍ പിടിച്ചെടുക്കുമെന്ന് യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ റഷ്യ തോല്‍വിയേറ്റ് നില്‍ക്കുകയാണ്. റഷ്യയില്‍ തന്നെ പുട്ടിന്റെ രാജി ആവശ്യപ്പെട്ട് മുറവിളി ഉയരുന്നുണ്ട്. നിരവധി റഷ്യന്‍ പട്ടാളക്കാരുടെ ജീവന്‍ പൊലിഞ്ഞു. ചെറുപ്പക്കാരെ പോലും നിര്‍ബന്ധിച്ച് യുദ്ധമുഖത്തിറക്കി കൊലയ്ക്ക് കൊടുത്തു.
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നാണംകെട്ട് നില്‍ക്കുകയാണ് പുട്ടിന്‍. എന്നാൽ ഇപ്പോൾ ഇതാ നിർണായകമായ ഒരു വിവരം പുറത്ത് വന്നിരിക്കയാണ് . യുക്രെൻ റഷ്യ യുദ്ധം തുടങ്ങിയതോടെ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കരുതിയിരുന്നതായി യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് രാജ്യങ്ങളിലെ പ്രമുഖരുടെയും ഇടപെടലലൂടെയാണ് പ്രതിസന്ധി ഒഴിവാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.
വിനാശകരമായ ആയുധങ്ങളുടെ പ്രയോഗത്തിൽനിന്ന് റഷ്യയെ തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള ചേരിചേരാ രാജ്യങ്ങളുടെ സഹായം യുഎസ് തേടി എന്ന വിവരവും പുറത്ത് വരുന്നു . യുദ്ധത്തിനെതിരെ മോദി നടത്തിയ പരസ്യ പ്രസ്താവനകളും നിലപാടുകളും സ്വാധീനിച്ചു. സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചു . ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന വ്യക്തമായ സന്ദേശമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് മോദി നൽകിയത്.
ജി20 ഉച്ചകോടി വേദിയിലും ഇന്ത്യ യുദ്ധത്തെ എതിർത്തു പ്രസ്താവനയിറക്കി. കൂടാതെ ചൈന ഉൾപ്പെടെ റഷ്യയ്ക്ക് വേണ്ടപ്പെട്ട മറ്റു രാജ്യങ്ങളും സമാന നിലപാടുകൾ സ്വീകരിച്ചത് യുദ്ധത്തിന്റെ വ്യാപ്തി കുറച്ചതായും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം യുക്രെയിൻ യുദ്ധത്തിൽ പരാജയമടഞ്ഞ്, പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ നൽകേണ്ടസാഹചര്യം വന്നാൽ ലണ്ടൻ, വാഷിങ്ടൺ, ബെർലിൻ കീവ് നഗരങ്ങൾക്ക് നേരെ ആണവ മിസൈലുകൾ തൊടുത്തുവിടുമെന്ന് റഷ്യ ഭീഷണി മുഴക്കിയിരിക്കുന്നു.2008 മുതൽ 2012 വരെ റഷ്യൻ പ്രസിഡണ്ടായിരുന്ന, പുടിന്റെ ഉറ്റ അനുയായി
https://www.facebook.com/Malayalivartha
























