Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടു, സമാധാന ചർച്ചകൾ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായതോടെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ...!!

11 MARCH 2024 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

റമദാൻ നോമ്പിന് മുൻപ് വെടിനിർത്തലും ബന്ദി കൈമാറ്റവും സംബന്ധിച്ച് ധാരണയാകുമെന്ന പ്രതീക്ഷകളെല്ലാം കയ്റോ ചർച്ച പൊളിഞ്ഞതോടെ ഇല്ലാതായിരുന്നു. സമാധാന ചർച്ചകൾ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായതോടെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു. വടക്കൻ ഗാസയിലെ നസേറത് അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇതിനു പുറമേ ഖാൻ യൂനിസിൽ അഭയം തേടിയിരുന്ന 13 പേർ കൂടി ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ റഫയിൽ പ്രധാന പാർപ്പിട സമുച്ചയം ബോംബിട്ടു തകർത്തു. താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകിയ ശേഷമുള്ള ആക്രമണമായിരുന്നതിനാൽ ആർക്കും ആളപായം സംഭവിച്ചില്ല. എന്നാൽ, ഈജിപ്ത് അതിർത്തിയിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ഈ 12 നില കെട്ടിടം വാസയോഗ്യമല്ലാതായി. കരയാക്രമണത്തിന്റെ മുന്നോടിയായി ഈ ആക്രമണത്തെ കാണുന്നതിനാൽ റഫയിൽ അഭയം തേടിയിട്ടുള്ള 15 ലക്ഷത്തോളം പലസ്തീൻകാർ ഭീതിയിലാണ്.

അതിനിടെ വടക്കൻ ഗാസയിൽ പോഷകാഹാരക്കുറവ് മൂലം ഒരു യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. ഇതോടെ പട്ടിണിമരണം 25 ആയി. സ്ഥിതി ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതേവരെ 31,045 പേർ കൊല്ലപ്പെടുകയും 72,654 പേർക്കു പരുക്കേൽക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു.ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് ബൈഡൻ ടെലിവിഷൻ അഭിമുഖത്തിൽ പ്രതികരിച്ചു. നെതന്യാഹുവിന്റെ നടപടികൾ ഇസ്രയേലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണ്. നിരപരാധികളായ ജനങ്ങളുടെ സുരക്ഷയിൽ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്നും ജോ ബൈഡൻ ആവശ്യപ്പെട്ടു.

അതിനിടെ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള യുഎസ് ശ്രമം പുരോഗമിക്കുന്നു. ഇതു സുഗമമാക്കുന്നതിനായി ഗാസയിൽ താൽക്കാലിക തുറമുഖം നിർമിക്കാൻ യുഎസ് സേനയ്ക്ക് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി കടൽ മുനമ്പിൽ താൽക്കാലിക തുറമുഖം നിർമിക്കാനുള്ള സാധനങ്ങളുമായി യുഎസ് കപ്പൽ ഗാസയിലേക്ക് തിരിച്ചു. ആയിരക്കണക്കിന് പലസ്തീൻകാർ പട്ടിണി കിടക്കുന്ന ഈ മേഖലയിൽ ഭക്ഷണം അടക്കമുള്ള സാധനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.

ഇസ്രയേലിന്റെ എതിർപ്പു കാരണം കടൽമാർഗം ഭക്ഷണം എത്തിക്കാ‍ൻ കഴിയാത്തതും ആകാശമാർഗം സാധനങ്ങൾ കൈമാറുന്നതിന്റെ ബുദ്ധിമുട്ടും മറികടക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസാധനങ്ങൾ ജോർദാൻ വ്യോമസേനയുടെ സഹായത്തോടെ വിതരണം ചെയ്യാൻ സാധിച്ചതായും യുഎസ് വ്യക്തമാക്കി. കഴിഞ്ഞദിവസം വിമാനത്തിൽ നിന്നിട്ട ഭക്ഷണപാക്കറ്റുകൾ വീണ് ഗാസയിൽ 5 പേർ മരിച്ചതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതതു ശരിയല്ലെന്ന് യുഎസ് സേന അറിയിച്ചു. റിപ്പോർട്ടിൽ പറയുന്ന സ്ഥലത്തു ഭക്ഷണപാക്കറ്റുകൾ ഇടുന്നതിനും 5 മിനിറ്റ് മുൻപേ തന്നെ ഈ വാർത്ത പ്രചരിച്ചിരുന്നെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (11 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (37 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (50 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends