ബ്രസീലില്‍ വിമാന അപകടത്തില്‍ അഞ്ചു മരണം

ബ്രസീലിലെ പരാന സംസ്ഥാനത്തു ചെറുവിമാനം തകര്‍ന്നു അഞ്ചു പേര്‍ മരിച്ചു. പരാനയിലെ ലോന്‍ട്രിനയിലാണ് സംഭവം. കൃഷി ഇടങ്ങളില്‍ മരുന്നു തളിക്കാനെത്തിയ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. മരുന്നു തളിക്കാനായി താഴ്ന്നു പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം യാത്രാ വാഹനത്തിലേക്കു ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരില്‍ മൂന്നു പേരുടെ നിലഗുരുതരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha