പാലസ്തീന്‍കാരുടെ 154 ഹെക്ടര്‍ കൃഷിഭൂമി തട്ടിയെടുക്കാന്‍ ഇസ്രയേല്‍

ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍കാരുടെ 154 ഹെക്ടര്‍ കൃഷിഭൂമി തട്ടിയെടുക്കാന്‍ നീക്കമാരംഭിച്ചു. ജറീക്കോയ്ക്കു സമീപം ജോര്‍ദാന്‍ താഴ്‌വരയിലെ ഫലഭൂയിഷ്ഠമായ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രേലി ആര്‍മി റേഡിയോയാണു റിപ്പോര്‍ട്ട് ചെയ്തത്. അന്തര്‍ദേശീയ നിയമങ്ങള്‍ക്കു നിരക്കാത്ത നടപടിയാണിതെന്ന് പിഎല്‍ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഹനാന്‍ അഷ്‌റാവി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി മോഷെയാലോണും ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha