തീവ്രവാദം തടയാന്‍ തജികിസ്താനില്‍ 13000 പേരുടെ താടി നിര്‍ബന്ധപൂര്‍വ്വം നീക്കിയതായി റിപ്പോര്‍ട്ട്

തജികിസ്താനില്‍ തീവ്രവാദം തടയുകയെന്ന പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 13000ത്തോളം പേരുടെ താടി നിര്‍ബന്ധപൂര്‍വം പൊലീസ് നീക്കിയതായും പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ വില്‍ക്കുന്ന 130 ഓളം കടകള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ട്.
മധ്യഏഷ്യയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യമായ തജികിസ്താനില്‍ അഫ്ഗാനിസ്താന്റെ സ്വാധീനം തടയുന്നതിന്റെ ഭാഗമായി 1700 ലധികം സ്ത്രീകളെ ഹിജാബ് ധരിക്കുന്നതില്‍നിന്നും പൊലീസ് ബോധവത്കരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് അറബിപ്പേരുകള്‍ ഇടുന്നതും വിലക്കി.വിദേശ സ്വാധീനം തടയുന്നതിന്റെയും മതനിരപേക്ഷത പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിയമങ്ങളെന്നാണ് പറയുന്നത്.
കഴിഞ്ഞ ആഴ്ച അറബിക് പേരുകള്‍ നിരോധിക്കുന്ന നിയമം പാര്‍ലമെന്റില്‍ വോട്ടിനിട്ടിരുന്നു. ഈ നിയമം പ്രസിഡന്റ് ഇമ്മോലി റെഹമോന്‍ അംഗീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. കൂടാതെ സെപ്തംബര്‍ മുതല്‍ താജികിസ്താനിലെ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടി ഇസ്ലാമിക് റിനൈസന്‍സിനെ സുപ്രീംകോടതി നിരോധിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha