റഫ മണിക്കൂറുകള്‍ നിന്ന് കത്തി ശരീരങ്ങള്‍ വെന്തുരുകി;യുദ്ധക്കലിപൂണ്ട് ഇസ്രായേല്‍ മാളത്തിലൊളിച്ച് ഹിസ്ബുള്ള,ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്ന് മിസൈല്‍ വര്‍ഷം,അന്താരാഷ്ട്ര കോടതിയുടെ വിലക്ക് പോലും കണക്കിലെടുക്കാതെ ഇസ്രായേല്‍ ആഞ്ഞടിക്കുന്നു
പഴമക്കാര്‍ പറയുന്നത് പോലെ നുള്ളിക്കൊടുത്തു വാരിവാങ്ങാന്‍ നില്‍ക്കുകയാണ് ഹമാസ് ..ഇസ്രയേലിനെതിരേ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്. ഏഴ് മാസം പിന്നിട്ട ഇസ്രായേല്‍-ഹമാസ് യുദ്ധം ഇപ്പോഴും ശക്തമായി തുടരുകയാണ് . ഇരുപക്ഷത്തിനും വ്യക്തമായ മേല്‍ക്കോയ്മ നേടാന്‍ സാധിച്ചിട്ടിള്ള , യുദ്ധ വിരാമത്തിനുള്ള ചര്‍ച്ചകളും ഫലം കണ്ടിട്ടില്ല. അടുത്താഴ്ച മുതല്‍ പുതിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം. അതിനിടെയാണ് ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നേരിടുന്നുവെന്ന പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.
ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫായില്‍ നിന്ന് കുറഞ്ഞത് എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തത്. ഇതില്‍ പലതും ആകാശത്തുവച്ചു തന്നെ ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു . ടെല്‍ അവീവില്‍ വലിയ മിസൈല്‍ ആക്രണം നടത്തിയതായാണ് ഹമാസിന്റെ മിലിട്ടറി വിങ്ങായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്!സ് ടെലഗ്രാം ചനലില്‍ പങ്കുവെച്ചിരിക്കുന്ന സന്ദേശം. ഒക്ടോബര്‍ 7 ന്റെ മിന്നലാക്രമണത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ ഗസ്സയിലേക്ക് ആക്രമണം തുടങ്ങിയത് . ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ കുറഞ്ഞത് 36,000 ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ വീണ്ടും റാഫ കേന്ദ്രമാക്കി ഹസ്ബുല്ലയുടെ സഹായത്തോടെ ഹമാസ് ഇസ്രായേല്‍ ആക്രമിച്ചിരിക്കുകയാണ് . ഇതോടെ അന്താരാഷ്ട്ര കോടതിയുടെ വിലക്ക് പോലും കണക്കിലെടുക്കാതെയാണ് ഇസ്രായേല്‍ ആഞ്ഞടിക്കുന്നത് .
ഇസ്രായേല്‍ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ജബാലിയ ക്യാമ്പ്. ഇവിടെ ഭൂമിക്കടയില്‍ നിര്‍മിച്ച തുരങ്കങ്ങളില്‍ പതിയിരുന്നാണ് ഹമാസ് ഇസ്രായേലിനെതിരായ പോരാട്ടം ശക്തമാക്കിയിട്ടുള്ളത്. തുരങ്കങ്ങളില്‍ പലതും ഇസ്രായേല്‍ നേരത്തെ തകര്‍ത്തിരുന്നു. എന്നാല്‍ മിക്ക തുരങ്കങ്ങളും ഇസ്രായേല്‍ സൈനികരെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണത്രെ. പലസ്തീന്‍ ആരോഗ്യ, സിവില്‍ എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഞായറാഴ്ച ഒന്നിലധികം ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ 35 ഫലസ്തീനികള്‍ റാഫയില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .അഭയാര്‍ഥികളായി റഫയിലെത്തിയവര്‍ കഴിയുന്ന സുരക്ഷിത മേഖലകളിലെ ക്യാപിന് നേരെയായിരുന്നു ആക്രമണം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും പലസ്തീന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അഭയാര്‍ഥികളായി ആയിരക്കണക്കിന് പലസ്തീനികള്‍ കഴിയുന്ന ടാല്‍ അസ്‌സുല്‍ത്താനിലെ ക്യാപുകള്‍ക്ക് നേരെയാണ് കടുത്ത ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) റഫയിലെ 'പ്രധാന ഹമാസ് ഭീകരര്‍' താമസിക്കുന്ന ഒരു കോമ്പൗണ്ടില്‍ ആണ് ആക്രമണം നടത്തിയത് എന്നും 'കൃത്യമായ ആയുധങ്ങളോടെയും കൃത്യമായ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്'ആക്രമണം നടത്തിയതെന്നും പറഞ്ഞു. വെസ്റ്റ് ബാങ്കിന്റെ ഹമാസിന്റെ ചീഫ് ഓഫ് സ്റ്റാഫ് യാസിന്‍ റാബിയയെയും പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിലെ മുതിര്‍ന്ന അംഗം ഖാലിദ് നജ്ജാറിനെയും ആക്രമണത്തില്‍ കൊല്ലപ്പെടുത്തിയതായി IDF അവകാശപ്പെട്ടു. ഇപ്പോഴും ഹമാസ് തീവ്രവാദികള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ 'കൂട്ടക്കൊല'യ്‌ക്കെതിരെ ' സംഘടിക്കണമെന്ന ആഹ്വനവുമായി ഫലസ്തീന്‍കാരെ യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഡിഎഫ് പറയുന്നതനുസരിച്ച്, വെസ്റ്റ് ബാങ്കില്‍ ഹമാസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളിലും തീവ്രവാദ ആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് കൈമാറ്റത്തിലും യാസിന്‍ റാബിയ ഉള്‍പ്പെട്ടിരുന്നു. 2001 ലും 2002 ലും ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയ ഒന്നിലധികം ആക്രമണങ്ങളിലും റാബിയ പങ്കാളിയായിരുന്നു. 2001 നും 2003 നും ഇടയില്‍ നജ്ജാര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി
ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തിന് പുറമെ ജബാലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ഇസ്രയേല്‍ രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട് . അഭയാര്‍ഥികളായി ആയിരക്കണക്കിന് പലസ്തീനികള്‍ കഴിയുന്ന ടാല്‍ അസ്‌സുല്‍ത്താനിലെ ക്യാപുകള്‍ക്ക് നേരെയാണ് കടുത്ത ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎന്‍ആര്‍ഡബ്ല്യുഎ ലോജിസ്റ്റിക്‌സ് സ്‌പേസിന് സമീപത്തുള്ള ക്യാംപാണ് ആക്രമിക്കപ്പെട്ടത്. യുഎന്‍ നിയന്ത്രണത്തിലുള്ള സ്ഥലം എന്ന നിലയില്‍ സുരക്ഷിതമാണെന്ന് കരുതി നിരവധി പേരാണ് ഇവിടങ്ങളില്‍ പ്ലാസ്റ്റിക്കും തുണിയും കൊണ്ട് നിര്‍മ്മിച്ച ടെന്റുകള്‍ തയ്യാറാക്കി താമസിച്ച് വന്നിരുന്നത്. പെട്ടെന്ന് തീപിടിക്കുന്ന വസ്തുകളാലാണ് താല്‍ക്കാലിക വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരുന്നത് എന്നതുകൊണ്ട് തന്നെ ആക്രമണം വലിയ തീപിടിത്തത്തിന് കാരണമായത് മരണ സംഖ്യ ഉയര്‍ത്തി.
മണിക്കൂറുകളോളം ശ്രമിച്ചാണ് പ്രദേശത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങള്‍ പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ പോലും പര്യാപ്തമല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ഗാസ നഗരത്തിലെ സൈനിക ആക്രമണം ഉടനടി നിര്‍ത്താന്‍ ഇസ്രായേലിനോട് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) ഉത്തരവിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് റാഫയില്‍ ഇസ്രായേല്‍ ആക്രമണം ഉണ്ടായത്. ഇസ്രയേലിനെതിരെ നിരവധി നടപടികള്‍ ആവശ്യപ്പെട്ടുള്ള ദക്ഷിണാഫ്രിക്കയുടെ അപേക്ഷയെ പിന്തുണച്ചാണ് വിധി വന്നത്. റഫയിലെ മാനുഷിക സാഹചര്യം 'വിനാശകരം' ആണെന്ന് കോടതി പറഞ്ഞു, റഫയിലെ സൈനിക ഓപ്പറേഷന്‍ തുടര്‍ന്നാല്‍ അത് 'ഇനിയും ശക്തമാക്കാന്‍' യുഎന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതായി യുഎന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
അതേസമയം, അന്താരാഷ്ട്ര കോടതിയുള്‍പ്പെടെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തുമ്പോഴും സൈനിക നടപടിയുമായി മുന്നോട്ടു പോകുകയാണ് ഐഡിഎഫ്. ഇസ്രയേല്‍ നടപടി അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പോലും അനുസരിക്കാന്‍ തയ്യാറല്ലെന്നതിന്റെ ഉദാഹരണമാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ഗാസയില്‍ വെടിനിര്‍ത്തലിന് ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ചകള്‍ ആഴ്ചകളായി നിലച്ചിരിക്കുകയാണ്. എന്നിരുന്നാലും, ഈ വാരാന്ത്യത്തില്‍ ഇസ്രായേല്‍, യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വെടിനിര്‍ത്തല്‍ സൂചനകള്‍ ഉണ്ടായിരുന്നു . ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥരുടെ പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, 'സജീവ യുഎസ് ഇടപെടലോടെ' ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്തതായി ആണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha