സൊമാലിയായില്‍ ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

സൊമാലിയായിലെ മെഗാദിഷുവില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ ഭീകരര്‍ കടല്‍തീരത്തുള്ള റെസ്‌റ്റോറന്റിന് മുന്നില്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയശേഷം റസ്‌റ്റോറന്റില്‍ വെടിവയ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഷബാബ് ഏറ്റെടുത്തിട്ടുണ്ട്.
പ്രാദേശിക സമയം വൈകിട്ട് ഏഴുമണിയോടെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ഭീകരര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. തീവ്രവാദികള്‍ കാറിലും ബോട്ടിലുമായാണ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha