Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

റഫയിൽ അധിനിവേശ സേന നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍:- ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനും, ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തര്‍...

30 MAY 2024 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

റഫയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ അധിനിവേശ സേന നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. അന്താരാഷ്ട്ര നിയമസാധുതയുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുന്നതിലൂടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. വംശഹത്യ നടത്തുന്നത് തടയാന്‍ റഫയിലെ സൈനിക ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനം. നഗരം, സിവിലിയന്‍മാര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുക, ഗാസയിലെ ലക്ഷക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവസാന ആശ്രയമായി മാറിയ നഗരത്തില്‍ നിന്ന് താമസക്കാരെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അധിനിവേശ സേനയെ തടയണം എന്ന് ഖത്തര്‍ ആവശ്യപ്പെടുന്നു.

ഫലസ്തീനികളുടെ ന്യായമായ ലക്ഷ്യം, അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയില്‍ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന ഹമാസ് നേതാവ് സാമി അബൂ സുഹ്‌രി, ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന അമേരിക്കയാണ് ഇതിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയിരുന്നു.

ഗാസയില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് വന്നത് മേയ് 24നാണ്. പിന്നാലെ നരനായാട്ടാണ് റഫായില്‍ ഇസ്രയേല്‍ നടത്തുന്നത്. ഒക്ടോബര്‍ ഏഴിനു ഇസ്രേയല്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ സുരക്ഷിത സ്ഥാനമെന്നു പറഞ്ഞ് തെക്കന്‍ ഗാസയിലെയും വടക്കന്‍ ഗാസയിലെയും ആളുകള്‍ അഭയം പ്രാപിച്ചതു റഫായിലായിരുന്നു. എന്നാല്‍ റഫായിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്കുള്ള ഇസ്രയേല്‍ ക്രൂരകൃത്യത്തിനാണു ഞായറാഴ്ച രാത്രി ലോകം സാക്ഷ്യംവഹിച്ചത്. റഫായ്ക്കു സമീപമുള്ള ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തെ ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും മുതിര്‍ന്ന പൗരന്മാരുമടക്കം 45 പേരാണ് കൊല്ലപ്പെട്ടത്.

 

 

 

കഴിഞ്ഞ രണ്ട് ദിവസത്തെ സംഭവങ്ങളെ മുന്‍നിര്‍ത്തി ഇസ്രയേലിനെയും അമേരിക്കയെയും വിമര്‍ശിച്ച് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഗാസയില്‍ 6,00,000 കുട്ടികള്‍ അപകടത്തിലാണെന്നാണ് യൂണിസെഫ് അറിയിക്കുന്നത്. മേയ് ഒന്നിന് റഫായില്‍ ഇസ്രയേല്‍ ആരംഭിച്ച അധിനിവേശത്തില്‍ പത്ത് ലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. പലസ്തീനില്‍ ഇതുവരെ 36,096 പേര്‍ കൊല്ലപ്പെടുകയും 81,136 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

 

അതിനിടെ ഗാസയില്‍ ഹമാസിനെതിരേ നടത്തുന്ന യുദ്ധം ഇക്കൊല്ലം അവസാനംവരെ നീളുമെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി പറഞ്ഞു. സായുധസംഘടനകളായ ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും സൈനിക-രാഷ്ട്രീയ സംവിധാനങ്ങളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇനിയൊരു ഏഴുമാസം കൂടിവേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. രൂക്ഷയുദ്ധം നടക്കുന്ന റാഫയില്‍ ചൊവ്വാഴ്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഇത് ആരൊരുക്കിയ കെണിയാണെന്ന് വ്യക്തമല്ല. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

 

 

എട്ടാം മാസത്തിലേക്കടുക്കുന്ന യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ 290 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു. 24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ റാഫയില്‍മാത്രം 37 പേര്‍ കൊല്ലപ്പെട്ടു. ആകെ മരണം 36,717 ആയി. റാഫയിലെ രൂക്ഷയുദ്ധം പ്രവര്‍ത്തനം നിര്‍ത്താന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയെന്ന് സന്നദ്ധസംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അറിയിച്ചു. അഭയാര്‍ഥിക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്‌തെത്തിക്കുന്ന സംഘടനയാണിത്.

 

 

ഗാസയിലേക്ക് സമുദ്രമാര്‍ഗം സഹായമെത്തിക്കാന്‍ യു.എസ്. നിര്‍മിച്ച താത്കാലിക കടല്‍പ്പാലത്തിന് വന്‍ തിരയടിയേറ്റ് കേടുപറ്റി. ഗാസയിലെ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തില്‍, ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബ്രസീല്‍ തിരിച്ചു വിളിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (38 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (42 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (53 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends