Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഗാസ-ഈജിപ്ത് അതിർത്തിയിലുള്ള ഫിലാഡൽഫി റൂട്ടിന്റെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തു..കണ്ടെത്തിയത് ഹമാസിന്റെ 80 ലധികം തുരങ്കങ്ങൾ

30 MAY 2024 06:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗാസ-ഈജിപ്ത് അതിർത്തിയിലുള്ള ഫിലാഡൽഫി റൂട്ടിന്റെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തിരിക്കുകയാണ് .. ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഈ ഇടനാഴിയിലൂടെയുള്ള തുരങ്കങ്ങൾ വഴിയാണ് ഹമാസ് ആയുധങ്ങൾ കള്ളക്കടത്തായി കടത്തുന്നതും ബന്ദികളെ പാർപ്പിച്ചിട്ടുള്ളതും എന്ന് idf പറഞ്ഞു . ഇത്തരം 80 ൽ അധികം തുരങ്കങ്ങളാണ് ഈ റൂട്ടിൽ ഉള്ളത് . കൂടാതെ ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും ഇവിടെ കണ്ടെത്തി . ഇസ്രായേൽ ഈജിപ്തിലേക്ക് ആക്രമണം നടത്തുമെന്ന് കരുതി, ഇസ്രായേലിനെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹമാസ് ഇടനാഴിയിൽ റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നതായി ഐഡിഎഫ് പറഞ്ഞു.

തെക്കൻ നഗരമായ റഫയോട് ചേർന്നുള്ള ഇടനാഴിയിൽ, ഈജിപ്തിലേക്ക് കടക്കുന്ന 20 ഓളം തുരങ്കങ്ങൾ ഇതുവരെ കണ്ടെത്തി നശിപ്പിച്ചതായി യി ഐഡിഎഫ് പറഞ്ഞു. ചില തുരങ്കങ്ങൾ ഐഡിഎഫിന് നേരത്തെ അറിയാമായിരുന്നു, മറ്റുള്ളവ ആദ്യമായി കണ്ടെത്തിയാണ് . മിക്ക ഇടനാഴികളിലും ഐഡിഎഫ് സേനാംഗങ്ങൾ ഇപ്പോൾ നിലയുറപ്പിച്ചിട്ടുണ്ട്. തീരത്തിന് സമീപം കരസേന ഇല്ലാത്ത ഒരു ചെറിയ ഭാഗം ഉണ്ട്, എന്നാൽ അവിടെയും നിരീക്ഷണവും ഫയർ പവറും ഉപയോഗിച്ച് പ്രദേശം നിയന്ത്രിക്കുകയാണെന്ന് ഐഡിഎഫ് വ്യക്തമാക്കി .

 

ഈജിപ്ഷ്യൻ അതിർത്തിയിൽ നിന്ന് 10 മുതൽ 40 മീറ്റർ വരെ അകലെയാണ് റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചിരുന്നത്, റാഫയിൽ നിന്ന് 70 ഓളം റോക്കറ്റുകളും മോർട്ടാറുകളും ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതായി ഹഗാരി പറഞ്ഞു.

റഫ ബോർഡർ ക്രോസിംഗിന് സമീപമുള്ള ഹമാസ് തുരങ്കം അടുത്തിടെ തകർത്തതായി ഐഡിഎഫ് ബുധനാഴ്ച അറിയിച്ചു. സൈന്യം പറയുന്നതനുസരിച്ച്, ഈജിപ്തുമായുള്ള അതിർത്തിയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള ഒരു ടണൽ ഷാഫ്റ്റ് സൈന്യം കണ്ടെത്തുകയായിരുന്നു
ഏകദേശം ഒന്നര കിലോമീറ്റർ നീളമുള്ള ഈ ഷാഫ്റ്റ് , സൈനികരെ ആക്രമിക്കാൻ ഹമാസ് പ്രവർത്തകർ ഉപയോഗിച്ചതായും ഐഡിഎഫ് പറഞ്ഞു. സൈന്യം തുരങ്കത്തിൽ റെയ്ഡ് നടത്തി, ടാങ്ക് വേധ മിസൈലുകൾ, തോക്കുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.

ശൃംഖലയ്ക്ക് വ്യത്യസ്ത ആഴങ്ങളിൽ നിരവധി ശാഖകളുള്ള പാതകളുണ്ടെന്നും ചില ഭാഗങ്ങൾ സ്ഫോടനമേൽക്കാത്തവിധം ഉണ്ടാക്കിയതാണെന്നും ഐഡിഎഫ് പറഞ്ഞു. ഹമാസ് പ്രവർത്തകർ താമസിക്കുന്ന മുറികളും കുളിമുറികളും ഉൾപ്പെട്ട തുരങ്ക ശൃംഖല തകർത്തു എന്നും ഐഡിഎഫ് വ്യക്തമാക്കി

 

ഈജിപ്തിനും ഗാസ സ്ട്രിപ്പിനുമിടയിൽ ഉള്ള തുരങ്കങ്ങളെക്കുറിച്ച് വളരെ മുൻപ് മുതൽ തന്നെ വാർത്തകൾ ഉണ്ടായിരുന്നു . ഇത്തരം തുരങ്കങ്ങൾ തകർക്കാനായി വെള്ളവും വിഷവാതകാവും തുരങ്കങ്ങളിലേയ്ക്ക് പമ്പ് ചെയ്തതായും റിപ്പോർട്ടുകളുണ്ട് . പക്ഷെ അവയെ എല്ലാം മറികടന്നു ഇപ്പോഴും 80 ൽ അധികം തുരങ്കങ്ങൾ ഹമാസ് നിർമിച്ചു എന്നതാണ് ഈജിപ്ത്തിനെ ആശ്ചര്യപ്പെടുത്തുന്നത്

ഫിലാഡൽഫി കോറിഡോർ മുഴുവനും ഇസ്രായേൽ പിടിച്ചെടുത്തുവെന്ന് സ്ഥിരീകരിക്കാൻ യു എസ തയ്യാറായില്ലെങ്കിലും ഇത്തരമൊരു നീക്കം ഇസ്രായേലി ഉദ്യോഗസ്ഥർ യുഎസിനെ മുൻകൂട്ടി അറിയിസിച്ചിരുന്നു എന്ന് ജോൺ കിർബി പറഞ്ഞു . ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരത്തിൻ്റെ ജനവാസമുള്ള ഭാഗങ്ങളിൽ IDF സൈനിക ആക്രമണം നടത്തിയാൽ ഇസ്രായേലിലേക്കുള്ള ചില ആക്രമണാത്മക ആയുധ കയറ്റുമതി തടയാനാകുമെന്നു യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഈ മാസം ആദ്യം പറഞ്ഞതായും റിപ്പോർട്ടുണ്ട്

ചൊവ്വാഴ്ച റാഫയുടെ മധ്യഭാഗത്തേക്ക് ഇസ്രയേൽ യുദ്ധടാങ്കുകൾ പ്രവേശിച്ചിരുന്നു. ഒരുമാസത്തോളമായി റാഫയിൽ കരയുദ്ധം നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചത്. മധ്യ റാഫയിലെ അൽ അവ്ദ പള്ളിക്കുസമീപത്തും പടിഞ്ഞാറൻ റാഫയിലെ സുറുബ് കുന്നിലും ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചു.

കിഴക്കൻ റാഫ, നഗരത്തിന്റെ മധ്യഭാഗങ്ങൾ, ഗാസ-ഈജിപ്റ്റ് അതിർത്തി എന്നിവിടങ്ങളിൽ ടാങ്കുകൾ സർവ്വസജ്ജമാണ്. സുറുബിൽ ഹമാസുകാരും ഇസ്രയേൽസൈന്യവും തമ്മിൽ ശക്തമായ വെടിവെപ്പും ഏറ്റുമുട്ടലും നടക്കുകയാണ്.

യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ജനങ്ങളില്‍ പകുതിയും അഭയം പ്രാപിച്ചത് തെക്കന്‍ ഗാസ നഗരത്തിലാണ്. ഇസ്രായേല്‍ സൈന്യം റാഫയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (38 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (42 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (53 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends