മോദിയുടെ തറ തുടയ്ക്കുന്ന ചിത്രം ഫോട്ടോഷോപ്പ്

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏറെ പ്രശംസ നേടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തറ തുടയ്ക്കുന്ന രീതിയിലുള്ള ചിത്രം. എന്നാല് ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അഹമ്മദാബാദ് സ്വദേശിക്ക് കിട്ടിയ വിവരാവകാശ രേഖയിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. 1988ല് ഒരു സാധാരണ ആര്എസ്എസ് പ്രവര്ത്തകനായിരുന്നപ്പോഴുള്ള മോദിയുടെ ചിത്രം എന്നാണ് ചിത്രത്തെക്കുറിച്ച് നല്കിയ വിവരങ്ങള്. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്ത് മോദിയുടെ യഥാര്ഥ ചിത്രത്തില് ചില വരുതര് ഫോട്ടോഷോപ്പ് അഭ്യാസം നടത്തിയിരുന്നു. എന്നാല് അതില് നിന്നും വ്യത്യസ്തമായിട്ട് ചൂലും കൈയ്യില് പിടിച്ചുള്ള മറ്റൊരാളുടെ ചിത്രത്തില് മോദിയുടെ തല മോര്ഫ് ചെയ്ത് കയറ്റിയിരിക്കുകയാണ്. യഥാര്ഥ ഫോട്ടോയിലുള്ള ആള് മോദിയല്ലെന്ന് വിവരാവകാശ രേഖ വ്യക്തമായി പറയുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്താണ് ഈ ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രം വ്യാപകമായി പ്രചരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha