ബലാത്സംഗം കുറ്റത്തിന് യു.എസ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് 263 വര്‍ഷം ജയില്‍ വാസം

സര്‍വീസിലിരിക്കേ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ഹോള്‍ട്ട്‌ക്ലോയ്ക്ക് (29)ജയില്‍ ശിക്ഷ. 263 വര്‍ഷം ജയില്‍ വാസമാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ. ഒക്കലഹോമയില്‍ നിന്നുള്ള പോലീസുകാരനാണ് 263 വര്‍ഷം ജയില്‍ ശിക്ഷവിധിച്ചത്. 2013 കാലഘട്ടത്തിലാണ് സംഭവം നടന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ 2015ല്‍ ഇയാളെ പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു. ജാപ്പനീസ് വംശജനാണ് ഇയാള്‍.
എട്ടു സ്ത്രീകളെ ഇയാള്‍ മാനഭംഗപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ വൃദ്ധയുമാണ്. ഒക്ലഹോമ നഗരത്തില്‍ പട്രോളിംഗിനിടെ പിടികൂടുന്ന സ്ത്രീകളെയാണ് ഇയാള്‍ ദുരുപയോഗിച്ചത്. ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഓഫീസര്‍ മയുമരുന്നു ഇടപാടിലും വ്യഭിചാരത്തിലും പെട്ടിരുന്ന സ്ത്രീകളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാലയളവില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നതും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിധി കേട്ട ഹോള്‍ട്ട്‌ക്ലോ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha