രണ്ടാം ലോക മഹായുദ്ധ കാലത്തെ പ്രണയിനിയെ കാണാന്‍ സൈനികന്‍ തയ്യാറെടുക്കുന്നു

പ്രണയം കാലത്തെ അതിജീവിക്കുന്നതാണ്. വീഞ്ഞിന് പഴക്കം കൂടുമ്പോള്‍ മാധുര്യമേറുന്നതുപോലെ. വിര്‍ജീനിയായിലെ മൊയ്തീന്‍ കാഞ്ചനമാല പ്രണയം.ഇങ്ങനെയൊരു പ്രണയ കഥ ആരും കേട്ടിട്ടുണ്ടാകില്ല. എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കാമുകിയെ കാണുന്നതിനായി പോവുകയാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍. യുദ്ധകാലത്ത് വ്യോമസേനയില്‍ ഉണ്ടായിരുന്ന നോര്‍വുഡ് തോമസ് എന്ന വിര്‍ജീനിയന്‍ പൈലറ്റാണ് തന്റെ യുദ്ധകാല കാമുകിയായ ജോയ്‌സി മോറിസിനെ കാണാനൊരുങ്ങുന്നത്. 93 വയസ്സുള്ള തോമസ് തന്റെ 88 കാരിയായ കാമുകിയെ കാണുന്നതിനും വാലന്റെന്‍സ് ദിനം ഒരുമിച്ച് ആഘോഷിക്കുന്നതിനുമായി ഓസ്‌ട്രേലിയായിലെ അഡലെയ്ഡിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.
സ്‌കൈപ്പിലൂടെ സംസാരിച്ചപ്പോഴായിരുന്നു വീണ്ടും കാണുന്നതിനുള്ള ആഗ്രഹം മോറീസിനെ തോമസ് അറിയിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം മാധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്. ഇതോടെ ഒട്ടേറെ ആളുകളാണ് ഇരുവരും ഒരുമിക്കുന്നതിനായി സഹായങ്ങള്‍ ചെയ്തത്. ഇരുവര്‍ക്കും പ്രണയസ്മരണകള്‍ പങ്കിടുന്നതിന് 300 ഓളം പേരാണ് ഓണ്‍ലൈനിലൂടെ സംഭാവന നല്‍കിയത്. ചിലര്‍ തോമസിന്റെ വീട്ടിലേക്ക് ചെക്കുകളും അയച്ചുനല്‍കി. 7500 ഡോളറാണ് ഇങ്ങനെ ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha