കാനഡയിലെ സ്‌കൂളില്‍ വെടിവയ്പ്; അഞ്ചു മരണം, മൂന്നു പേര്‍ക്ക് പരിക്ക്

കാനഡയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ സസ്‌കാചെവാനിലെ സ്‌കൂളില്‍ അക്രമി നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ മരിക്കുകയും മൂന്നുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ലാ ലോച്ചെയിലുള്ള സ്‌കൂളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നു കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. ആക്രമണത്തിനു പിന്നിലുള്ള ലക്ഷ്യം വ്യക്തമല്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമീപമുള്ള സ്‌കൂളുകള്‍ അടച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha