വിജയം കാണാതെ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇസ്രയേൽ.... അതിനിടെ യഥാർഥ വിജയത്തിലേക്കെത്തുന്നതിൽ നിന്ന് നെതന്യാഹു നമ്മളെ തടഞ്ഞു നിർത്തുകയാണ് ആരോപിച്ച് യുദ്ധ മന്ത്രിസഭയുടെ ഭാഗമായിരുന്ന ബെന്നി ഗാന്റ്സ് രാജിവച്ചു..

വിജയം കാണാതെ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇസ്രയേൽ. അതിനിടെ യഥാർഥ വിജയത്തിലേക്കെത്തുന്നതിൽ നിന്ന് നെതന്യാഹു നമ്മളെ തടഞ്ഞു നിർത്തുകയാണ് ആരോപിച്ച് യുദ്ധ മന്ത്രിസഭയുടെ ഭാഗമായിരുന്ന ബെന്നി ഗാന്റ്സ് രാജിവച്ചു. ഗാസയിൽ ഇസ്രായേൽ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് രാജി. രാജിവെച്ച ഗാന്റ്സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്."ദൗർഭാഗ്യവശാൽ യഥാർഥ വിജയത്തിലേക്കെത്തുന്നതിൽ നിന്ന് നെതന്യാഹു നമ്മളെ തടഞ്ഞു നിർത്തുകയാണ്"ഇതാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾക്കും വേദനകൾക്കുമെല്ലാം കാരണം എന്നായിരുന്നു ഗാന്റ്സ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ഹമാസുമായുള്ള തർക്കം നിലനിൽക്കുമ്പോൾ തന്നെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീയതി തീരുമാനിക്കാൻ ഗാന്റ്സ് നെതന്യാഹുവിനോട് ആവശ്യപ്പെടുന്നുണ്ട്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സർക്കാർ സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്സ് ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ഈ സാഹചര്യത്തിൽ പിന്നോട്ട് പോകരുത് എന്നും ശക്തമായി കൂടെ സൈന്യത്തോടൊപ്പം നിൽക്കേണ്ട സമയമാണ് ഇത് എന്നുമായിരുന്നു ഗാന്റ്സിനുള്ള നെതന്യാഹുവിന്റെ മറുപടി ട്വീറ്റ്.
വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികൾ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കൾ അതിർത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാർഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്സ് വ്യക്തമാക്കി.മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്‍റസ് ഇസ്രായേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവാണ്. 2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്‍റ്സുമായി ചേർന്ന് നെതന്യാഹു സഖ്യസർക്കാറിന് രൂപം നൽകിയിരുന്നു. തുടർന്ന് ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയിൽ സർക്കാർ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ഗാന്‍റസിന്‍റെ ആവശ്യം നെതന്യാഹു നിരസിക്കുകയായിരുന്നു.
ഒക്ടോബർ ഏഴിന് രാജ്യത്ത് നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാല് പേരെ രക്ഷിച്ച് ഇസ്രയേൽ സൈന്യം. നോവ അർഗമാനി (25), ആൽമോംഗ് മെയ്‌ർ ജാൻ (21), ആൻഡ്രെയ് കോസ്‌ലൊവ് (27), ഷ്ലോമി സീവ് (40) എന്നിവരെ ഇന്നലെ രാവിലെ മദ്ധ്യ ഗാസയിലെ നുസൈറത്ത് മേഖലയിലെ രണ്ട് കെട്ടിടങ്ങളിൽ നിന്നാണ് രക്ഷിച്ചത്. അതിസങ്കീർണമായ ഓപ്പറേഷനിലൂടെയാണ് ഇവരെ ജീവനോടെ കണ്ടെത്തിയതെന്നും ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ കൊല്ലപ്പെട്ടെന്നും ഇസ്രയേൽ അറിയിച്ചു. ഇതേ മേഖലയിൽ ഇന്നലെ ആക്രമണങ്ങളിൽ 210 പാലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റു. എന്നാൽ, ബന്ദികളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണോ കൂട്ടക്കൊല നടന്നതെന്ന് വ്യക്തമല്ല. രക്ഷപ്പെട്ട ബന്ദികളുടെ ആരോഗ്യം തൃപ്തികരമാണ്. ഇവരെ ഇസ്രയേലിലെ ടെൽ ഹഷോമറിലെ ഷേബ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഗാസ അതിർത്തിയോട് ചേർന്ന നെഗെവ് മരുഭൂമിയിൽ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് ഹമാസ് ഇവരെ തട്ടിക്കൊണ്ടുപോയത്. 251 പേരെയാണ് ഹമാസ് ബന്ദികളാക്കി ഗാസയിലെത്തിച്ചത്. ഇതിൽ 116 പേർ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇക്കൂട്ടത്തിൽ 41 പേർ കൊല്ലപ്പെട്ടെന്നാണ് നിഗമനം. നവംബറിലെ വെടിനിറുത്തൽ കാലയളവിൽ നൂറിലേറെ പേരെ ഹമാസ് വിട്ടയച്ചിരുന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 36,800ലേറെ പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha