അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച്ച: മരണം 15

അമേരിക്കയുടെ തെക്കും കിഴക്കും സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 15 പേര്‍ മരിച്ചു. നോര്‍ത്ത് കരോളിനയില്‍ വാഹനാപകടത്തിലാണ് ആറു പേര്‍ മരിച്ചത്. അമേരിക്കയുടെ കിഴക്കന്‍ തീരത്തു ആഞ്ഞടിച്ച ജോനാസ് ഹിമക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് അറ്റ്‌ലാന്റിക് തീരത്തേക്കു കുതിക്കുകയാണ്.
രാജ്യതലസ്ഥാനമായ വാഷിംഗ്ടണില്‍ 100 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തിലും പരിസര പ്രദേശങ്ങളിലും രണ്ട് അടിയിലേറെ മഞ്ഞു വീഴ്ചയുണ്ടായി. മഞ്ഞ് വീഴ്ച മൂലം റെയില്‍ വ്യോമ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ടെന്നസി, നോര്‍ത്ത് കരോലിന, കെന്റകി തുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha