ബ്രസീലില്‍ നൂറോളം ജയില്‍പ്പുള്ളികള്‍ തടവുചാടി

ബ്രസീലില്‍ നൂറോളം ജയില്‍പ്പുള്ളികള്‍ തടവുചാടി. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തടവുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. ശനിയാഴ്ച റെസീഫി നഗരത്തിലെ ഫ്രീ ഡാമിയോ ഡി ബോസാനോ ജയിലിലാണ് സംഭവം. ജയിലിലെ മതില്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്താണ് തടവുപുള്ളികള്‍ പുറത്തുകടന്നത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട 40 തടവുകാരെ പോലീസ് പിന്നീട് പിടികൂടി. ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു ജയിലില്‍ നിന്ന് 53 തടവുകാര്‍ രക്ഷപെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha