പുടിന് അഴിമതിക്കാരനെന്ന് യുഎസ്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യുഎസ് ട്രെഷറി ഡിപ്പാര്‍ട്ട്‌മെന്റ സെക്രട്ടറി ആദം സ്യുബിന്‍. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുടിനെതിരേ രംഗത്തെത്തിയത്. പുടിനെതിരേ യുഎസ് പരസ്യ ആരോപണം ഉന്നയിക്കുന്നത് ഇത് ആദ്യമായാണ്. 2007ല്‍ സെന്‍ട്രല്‍ ഇന്റിലജന്‍സ് ഏജന്‍സി (സിഐഎ) പുടിന്റെ ആസ്തി 40 ബില്യണ്‍ ഡോളറാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും അദ്ദേഹം തന്റെ ശരിയായ ആസ്തി എത്രയാണന്ന് വെളിപ്പെടുത്തിയിട്ടില്ല. സമ്പത്തിന്റെ കാര്യത്തില്‍ പുടിന്‍ മറ്റൊരു മുഖം മൂടി ധരിച്ചിരിക്കുകയാണെന്നും ആദം സ്യുബിന്‍ പറഞ്ഞു.
മുന്‍ റഷ്യന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിത്വിനെന്‍കോയുടെ കൊലപാതകത്തില്‍ പുടിന് പങ്കുണ്ടെന്ന ബ്രിട്ടന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പുടിനെതിരേ പുതിയ ആരോപണം വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha