ബ്രിട്ടനില്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം.... ലേബര്‍ പാര്‍ട്ടി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സര്‍ കിയര്‍ റോഡ്‌നി സ്റ്റാമറാണ് പുതിയ പ്രധാനമന്ത്രി

ബ്രിട്ടനില്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം.... ലേബര്‍ പാര്‍ട്ടി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സര്‍ കിയര്‍ റോഡ്‌നി സ്റ്റാമറാണ് പുതിയ പ്രധാനമന്ത്രി
ബ്രിട്ടനില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചു. 650 അംഗ പൊതുസഭയില്‍ ലേബര്‍ പാര്‍ട്ടി 412 സീറ്റാണ് നേടിയത്. ഭൂരിപക്ഷത്തിന് 326 സീറ്റ് മതി.
ബ്രിട്ടനിലെ ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്.പ്രധാനമന്ത്രി ഋഷി സുനക്കിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് വെറും 121 സീറ്റാണ് കിട്ടിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. നിലവിലുള്ള സഭയിലെ 202 സീറ്റാണ് ലേബര്‍ പാര്‍ട്ടി ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 344 സീറ്റുണ്ടായിരുന്നു.സുനക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച് രാജി സമര്‍പ്പിച്ചതിനു പിന്നാലെ കിയര്‍ സ്റ്റാമറും ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ചു. രാജാവ് മുമ്പാകെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്റ്റാമര്‍.
"
https://www.facebook.com/Malayalivartha