ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മസൂദ് പെസസ്‌കിയാന്‍... മുന്‍ ആരോഗ്യ മന്ത്രിയും പരിഷ്‌കരണവാദിയുമായ പെസസ്‌കിയാന്‍ 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടി...

2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത നേതൃത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇബ്രാഹീം റെയ്‌സി ജയിച്ചെങ്കിലും അട്ടിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇറാനില്‍ രാഷ്ട്രീയ നേതൃത്വത്തിന് മുകളിലാണ് മതനേതൃത്വം. ആത്മീയ നേതാവ് ആയത്തൂല്ല അലി ഖാംനഇയാണ് അവസാന വാക്ക്. റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ നടക്കുന്ന പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മതനേതാക്കള്‍ക്ക് അഗ്നി പരീക്ഷയായിരുന്നു. ഒടുവിൽ ഇറാന്റ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ട് പരിഷ്കണവാദിയായ മസൂദ് പെസസ്കിയാൻ. സുരക്ഷാ ഉദ്യോഗസ്ഥൻ കൂടിയായ സഈദ് ജലീലിയെ ആണ് പെസസ്കിയാൻ പരാജയപ്പെടുത്തിയത്. 16.3 മില്ല്യൺ വോട്ടുകൾ ആണ് പെസസ്കിയാന് ലഭിച്ചത്. ജലീലിക്ക് 13.5 മില്യൺ വോട്ടുകളും ലഭിച്ചു.
മുൻ പ്രസിഡൻറ് ഇബ്രാഹിം റെയിസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനിൽ തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് പെസസ്കിയാന്റെ വിജയം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥികൾക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്.ആദ്യ ഘട്ടത്തിൽ നാല് സ്ഥാനാർത്ഥികളായിരുന്നു മത്സരത്തിന് ഉണ്ടായിരുന്നത്. ഇതിൽ ഒരേ ഒരു പരിഷ്കകരണവാദി മസൂദ് പെസസ്കിയാൻ മാത്രമായിരുന്നു.2021 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരിഷ്‌കരണവാദികളായ സ്ഥാനാര്‍ഥികളെ കൂട്ടത്തോടെ അയോഗ്യരാക്കിയിരുന്നു. ഇത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇത്തവണ ആ സ്ഥിതി ഒഴിവാക്കാനും അന്താരാഷ്ട്ര തലത്തിൽ തിരഞ്ഞെടുപ്പ് സുതാര്യമാണെന്ന് കാണിക്കാനും വേണ്ടിയായിരുന്നു പെസസ്കിയാന്റെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.അതേസമയം ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനി തിരഞ്ഞെടുപ്പിന് മുൻപ് പരസ്യമായി തന്നെ പെസസ്കിയാനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇറാന്റെ പുരോഗതിക്കുള്ള മാര്‍ഗങ്ങള്‍ അമേരിക്കയിൽ നിന്നാണ് വരുന്നതെന്ന് വിശ്വസിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. എന്നാൽ ഇതെല്ലാം തള്ളുന്ന ഫലമായിരുന്നു ആദ്യ ഘട്ടത്തിൽ തന്നെ പുറത്തുവന്നത്. ആകെ പോള്‍ ചെയ്ത 2.45 കോടി വോട്ടില്‍ 1.04 കോടി നേടി മസൂദ് പെസസ്കിയാൻ ഒന്നാമത് എത്തി.ഇന്ത്യയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് വ്യത്യസ്തമാണ് ഇറാനിലെ തിരഞ്ഞെടുപ്പ് രീതി.
https://www.facebook.com/Malayalivartha
























