അതിശൈത്യത്തില്‍ തയ്വാനില്‍ 85 പേര്‍ മരിച്ചു

കിഴക്കനേഷ്യയില്‍ പടരുന്ന അതിശൈത്യത്തില്‍ വ്യാപക ദുരിതം. തയ്വാനില്‍ 85 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയില്‍ 60,000 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. താപനില പൊടുന്നനെ താഴ്ന്നതിനെത്തുടര്‍ന്നുണ്ടായ ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മിക്ക മരണങ്ങളുമെന്ന് അധികൃതര്‍ പറഞ്ഞു. കൊറിയന്‍ ഹോളിഡേ ദ്വീപായ ജെജുവിലെ വിമാനത്താവളം കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അടച്ചു. ഹോങ്കോങ്, ജപ്പാന്‍, ചൈനയുടെ തെക്കന്‍മേഖല എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha