ദക്ഷിണകൊറിയന്‍ തീരത്ത് ചൈനീസ് മത്സ്യബന്ധന ബോട്ട് മുങ്ങി അഞ്ചു പേരെ കാണാതായി

ദക്ഷിണ കൊറിയന്‍ തീരത്ത് ചൈനീസ് മത്സ്യബന്ധന ബോട്ട് മുങ്ങി അഞ്ചു പേരെ കാണാതായി. ഇന്നു രാവിലെ ദക്ഷിണ കൊറിയയിലെ തെക്കന്‍ തീരത്ത് ഷിനാന്‍ പ്രവിശ്യയിലെ ഗാഗിയോ ദ്വീപിനു സമീപത്താണ് അപകടം. പത്തു പേരാണ് ബോട്ടിലുണ്ടായിരുന്നത്. മറ്റ് അഞ്ചു പേരെ രക്ഷപെടുത്തിയതായി ദക്ഷിണ കൊറിയന്‍ തീരസംരക്ഷണ സേന അറിയിച്ചു.
ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബോട്ട് തലകീഴായി മറിയുകയായിരുന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ചൈനീസ് ബോട്ട് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായവര്‍ക്കായി ദക്ഷിണകൊറിയന്‍ തീരസംരക്ഷണ സേനയുടെ ഏഴു ബോട്ടുകളും നാവികസേനയുടെ നാലു ഹെലികോപ്ടറുകളും തെരച്ചില്‍ നടത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha